AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Today Horoscope: ധനയോഗമാണ് ഫലം, പക്ഷെ ശ്രദ്ധിച്ചില്ലെങ്കില്‍ എല്ലാം പോകും; ഇന്നത്തെ നക്ഷത്രഫലം

Today Horoscope Malayalam November 12: ചിലര്‍ക്ക് നല്ലത് സംഭവിക്കുമ്പോള്‍ മറ്റുചിലര്‍ക്ക് ഈ ദിനം അത്ര നല്ലതായിരിക്കില്ല. നിങ്ങള്‍ക്ക് ഈ ദിവസം എങ്ങനെയായിരിക്കുമെന്ന് പരിശോധിക്കാം. നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.

Today Horoscope: ധനയോഗമാണ് ഫലം, പക്ഷെ ശ്രദ്ധിച്ചില്ലെങ്കില്‍ എല്ലാം പോകും; ഇന്നത്തെ നക്ഷത്രഫലം
ഇന്നത്തെ നക്ഷത്രഫലം (Image Credits: sarayut Thaneerat/Getty Images Creative)
Shiji M K
Shiji M K | Published: 12 Nov 2024 | 06:12 AM

ഇന്ന് നവംബര്‍ 12 ചൊവ്വാഴ്ച, വളരെ പ്രതീക്ഷയോടെ പല കാര്യങ്ങളും ചെയ്യാനുള്ള തയാറാടുപ്പിലായിരിക്കുമല്ലേ? എന്നാല്‍ ഈ ദിവസസത്തില്‍ നക്ഷത്രഫലത്തില്‍ എന്താണ് പറയുന്നതെന്ന് അറിയാമോ? ചിലര്‍ക്ക് നല്ലത് സംഭവിക്കുമ്പോള്‍ മറ്റുചിലര്‍ക്ക് ഈ ദിനം അത്ര നല്ലതായിരിക്കില്ല. നിങ്ങള്‍ക്ക് ഈ ദിവസം എങ്ങനെയായിരിക്കുമെന്ന് പരിശോധിക്കാം. നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

കാര്യപരാജയം, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം, യാത്രപരാജയം, അലച്ചില്‍, മനപ്രയാസം, ബിസിനസില്‍ നഷ്ടം സംഭവിക്കാം, ശരീരസുഖക്കുറവ് എന്നിവയുണ്ടാകാനിടയുണ്ട്.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യവിജയം, അംഗീകാരം ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം, യാത്രകള്‍ വിജയിക്കും.

Also Read: Malayalam Astrology: നവംബര്‍ 15ന് ശേഷം ഈ നക്ഷത്രക്കാര്‍ കോടീശ്വരന്മാരാകും; നിങ്ങളുമുണ്ടോ ഇക്കൂട്ടത്തില്‍

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം, അപ്രതീക്ഷിതമായ ധനയോഗം, ബിസിനസില്‍ നിന്ന് ലാഭം, ആഗ്രഹസഫലീകരണം എന്നിവ സംഭവിക്കാം.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യതടസം, നഷ്ടം, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, ധനതടസം, മനപ്രയാസം, ഇച്ഛാഭംഗം.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യപരാജയം, അപകടഭീതി, നിയമപരാജയം, വേദന നല്‍കുന്ന അനുഭവങ്ങള്‍ എന്നിവയുണ്ടാകാനിടയുണ്ട്.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, സുഹൃദ്‌സമാഗമം, കൂടിക്കാഴ്ചകള്‍ ഗുണം ചെയ്യും.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യവിജയം, സല്‍ക്കാരയോഗം, സ്ഥാനക്കയറ്റം, സ്ഥലംമാറ്റയോഗം, ആരോഗ്യം.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യതടസം, കലഹം, പരീക്ഷാവിജയം, ഉത്സാഹക്കുറവ്, പ്രവര്‍ത്തനമാന്ദ്യം, വേണ്ടപ്പെട്ടവരുടെ അകല്‍ച്ച.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, പരീക്ഷാവിജയം, തടസങ്ങള്‍ നീങ്ങും, സുഹൃദ്‌സമാഗമം.

Also Read: Malayalam Astrology : ആറ് രാശിക്കാർക്ക് നേട്ടങ്ങളുടെ ഘോഷയാത്ര, ബുധൻ്റെ ചലനം എല്ലാം തരും

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യതടസം, അഭിമാനക്ഷതം, തര്‍ക്കം, മനപ്രയാസം, ശത്രുശല്യം, വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ നന്നായി സൂക്ഷിക്കുക.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യപരാജയം, അഭിമാനക്ഷതം, മനപ്രയാസം, ഇച്ഛാഭംഗം, യാത്രാപരാജയം, വേണ്ടപ്പെട്ടവരുടെ അകല്‍ച്ച.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സാധനലാഭം എന്നിവ കാണുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Follow Us