AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Horoscope Today Malayalam: വിവാഹാലോചനകളും ജോലിയിൽ സ്ഥാനക്കയറ്റവും; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

Todays Horoscope Malayalam: പൊതുവേ ഇന്ന് മോശമല്ലാത്ത ഒരു ദിവസമാണ്. സാമ്പത്തിക കാര്യങ്ങൾക്ക് ഇന്ന് പൊതുവേ നല്ല ദിവസമാണ്. പൂർണമായ രാശിഫലം ചുവടെ.

Horoscope Today Malayalam: വിവാഹാലോചനകളും ജോലിയിൽ സ്ഥാനക്കയറ്റവും; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം
Horoscope Image Credit source: Getty Images
abdul-basith
Abdul Basith | Updated On: 06 Nov 2025 06:29 AM

ഇന്ന് 2025 നവംബർ 6, വ്യാഴാഴ്ച. വിവിധ രാശിക്കാർക്ക് വിവിധ തരത്തിലുള്ള ഫലങ്ങളാണ് ഇന്ന് പ്രവചിക്കപ്പെടുന്നത്. ചില രാശിക്കാർക്ക് നല്ല ദിവസമാകുമ്പോൾ മറ്റ് ചില രാശിക്കാർ ഇന്നത്തെ ദിവസം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇന്നത്തെ പൂർണമായി രാശിഫലം എങ്ങനെയാവും എന്നറിയാം.

മേടം
ജോലിയിലും സാമ്പത്തിക കാര്യങ്ങളിലും അനുകൂലമായ മാറ്റങ്ങളുണ്ടാവും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. ആത്മവിശ്വാസം വർദ്ധിക്കാനിടയുണ്ട്. അതുകൊണ്ട് തന്നെ പുതിയ കാര്യങ്ങൾക്ക് വേഗത്തിൽ തീരുമാനമുണ്ടാവും.

ഇടവം
ഈ രാശിക്കാർക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. എന്നാൽ പണം ചിലവാക്കുന്നത് വളരെയധികം ശ്രദ്ധിച്ചാവണം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ഈ രാശിക്കാർക്ക് അവസരം ലഭിക്കും.

മിഥുനം
പുതിയ ബന്ധങ്ങൾ ആരംഭിക്കാനുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം. സംസാരത്തിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.

കർക്കിടകം
ഈ രാശിക്കാർക്കും ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. വിശ്രമത്തിന് സമയം കണ്ടെത്തേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തണം.

Also Read: Kartik Purnima 2025: ആത്മവിശ്വാസം വർദ്ധിക്കും, തടസ്സങ്ങൾ നീങ്ങും! കാർത്തിക പൂർണ്ണിമയോടെ ഈ 5 രാശിക്കാരുടെ ജീവിതത്തിൽ സൗഭാ​ഗ്യം

ചിങ്ങം
ഈ രാശിക്കാരുടെ ആത്മവിശ്വാസത്തിൽ വർദ്ധനയുണ്ടാവും. ജോലിയിലും ബിസിനസ്സിലും നേട്ടങ്ങൾക്ക് സാധ്യത. അഹങ്കാരം ഒഴിവാക്കാൻ ശ്രമിക്കുക. ജോലിസ്ഥലത്തെ നിങ്ങളുടെ പ്രകടനങ്ങൾ ശ്രദ്ധിക്കപ്പെടും.

കന്നി
സാമ്പത്തികച്ചിലവുകൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഈ രാശിക്കാർക്ക് കുടുംബത്തിൽ നിന്ന് പൂർണപിന്തുണ ലഭിക്കും.

തുലാം
ഈ രാശിക്കാർക്ക് ഭാഗ്യത്തിൻ്റെ പിന്തുണയുണ്ടാവും. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. പ്രണയിക്കുന്നവർക്ക് സവളരെ നല്ല ഒരു ദിവസം. ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കും.

വൃശ്ചികം
ഈ രാശിക്കാരുടെ കുടുംബത്തിൽ സന്തോഷവും സമാധാനവുമുണ്ടാവും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. വിട്ടുവീഴ്ച ചെയ്യുന്നത് എന്തുകൊണ്ടും വളരെ നല്ലതാണ്.

ധനു
ഈ രാശിക്കാർക്ക് ചില പ്രതിസന്ധികൾ ഉണ്ടാവും. സുഹൃത്തുക്കൾ വലിയ രീതിയിൽ സഹായിക്കും. യാത്ര പോകാനുള്ള സാധ്യത കാണുന്നുണ്ട്.

മകരം
കച്ചവടം മെച്ചപ്പെടുത്താൻ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഇതിന് ഫലം കാണാൻ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ സ്ഥിരതയുണ്ടാവും. ചിലവ് നിയന്ത്രിക്കണം.

കുംഭം
ഈ രാശിക്കാരെ തേടി പുതിയ അവസരങ്ങൾ എത്തിയേക്കും. ബന്ധങ്ങളിൽ വിള്ളലുകൾ വീഴാതിരിക്കാൻ ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളിൽ നല്ല ശ്രദ്ധയുണ്ടാവണം.

മീനം
ഈ രാശിയിലുള്ള വിദ്യാർത്ഥികൾക്ക് നല്ല സമയം. മറ്റുള്ളവരുടെ കാര്യങ്ങളിൽ അമിതമായി ഇടപെടാതിരുന്നാൽ നല്ലതാണ്.