AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kartik Purnima 2025: ആത്മവിശ്വാസം വർദ്ധിക്കും, തടസ്സങ്ങൾ നീങ്ങും! കാർത്തിക പൂർണ്ണിമയോടെ ഈ 5 രാശിക്കാരുടെ ജീവിതത്തിൽ സൗഭാ​ഗ്യം

Karthik Purnima Remedies: സ്വയം ശുദ്ധീകരിക്കാനും ആന്തരികമായി മനസ്സിൽ സമാധാനം ലഭിക്കാൻ കൂടിയുള്ള ദിവസമായാണ് ഇത് കണക്കാക്കുന്നത്.ഈ പുണ്യ ദിനത്തിൽ പല അപൂർവ്വ യോഗങ്ങളും രൂപം കൊള്ളുന്നു.

Kartik Purnima 2025: ആത്മവിശ്വാസം വർദ്ധിക്കും, തടസ്സങ്ങൾ നീങ്ങും! കാർത്തിക പൂർണ്ണിമയോടെ ഈ 5 രാശിക്കാരുടെ ജീവിതത്തിൽ സൗഭാ​ഗ്യം
Karthik PurnimaImage Credit source: Tv9 Network
ashli
Ashli C | Published: 05 Nov 2025 11:11 AM

Kartik Purnima 2025: ഇന്ന് കാർത്തിക പൂർണിമ. ഹിന്ദുമത വിശ്വാസികൾ ഏറ്റവും കൂടുതൽ ശ്രേഷ്ഠമായ ആചരിക്കുന്ന ഒരു മാസമാണിത്. സ്വയം ശുദ്ധീകരിക്കാനും ആന്തരികമായി മനസ്സിൽ സമാധാനം ലഭിക്കാൻ കൂടിയുള്ള ദിവസമായാണ് ഇത് കണക്കാക്കുന്നത്.ഈ പുണ്യ ദിനത്തിൽ പല അപൂർവ്വ യോഗങ്ങളും രൂപം കൊള്ളുന്നു. ഈ യോഗങ്ങൾ പല രാശിക്കാരുടെയും ജീവിതത്തിൽ വലിയ നേട്ടങ്ങൾക്കാണ് വഴിയൊരുക്കുക. ആ രാശിക്കാർ ആരൊക്കെയാണെന്ന് നോക്കാം.

മേടം : മേടം രാശിക്കാരുടെ ജീവിതത്തിൽ കാർത്തിക പൂർണിമ വലിയ മാറ്റങ്ങൾക്ക് കാരണമാകും. ജോലിയിലും വെറ്റി ജീവിതത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാകും. ചുവന്ന പഴങ്ങൾ ക്ഷേത്രത്തിൽ സമർപ്പിക്കുക.

ഇടവം : ഈ രോഗത്തിൽ ശാന്തതയോടെ കാര്യങ്ങൾ ചെയ്യുക. അനാവശ്യമായ വാദപ്രതിവാദങ്ങൾ ഒഴിവാക്കുക. സമാധാനത്തോടെ കാര്യങ്ങൾ ചെയ്തു തീർക്കുക. ക്ഷമ വളരെ അത്യാവശ്യമാണ്. ഈ ദിവസം തുളസിയുടെ അടുത്ത് നെയ്യ് കൊണ്ട് വിളക്ക് കത്തിക്കുക.

മിഥുനം: സുഹൃത്തുക്കളുമായി സഹകരിച്ച് ചെയ്യുന്ന കാര്യങ്ങളിൽ ഗുണം ലഭിക്കും. അനാവശ്യമായ ഗോസിപ്പുകൾ ഒഴിവാക്കുക. ഇന്നേദിവസം മഞ്ഞപ്പൂക്കൾ ഭഗവാൻ വിഷ്ണുവിന് സമർപ്പിക്കുക. കൂടാതെ ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രം ജപിക്കുക.

കർക്കടകം: ഈ ദിവസം വൈകാരികവും ആത്മീയവുമായ പുരോഗതി കൈവരിക്കും. ജോലിസ്ഥലത്ത് ബഹുമാനം ഉണ്ടാകും. മനസ്സ് ശാന്തമാക്കിയിരിക്കുക. എല്ലാ കാര്യങ്ങളിലും സത്യസന്ധത പുലർത്തുക. കർക്കിടക രാശിക്കാർ ഈ ദിവസം ക്ഷേത്രങ്ങളിലോ എന്തെങ്കിലും ദാനം ചെയ്യുക.

ചിങ്ങം: നിങ്ങൾക്ക് ആത്മവിശ്വാസം വർദ്ധിക്കും. പഠനം, യാത്ര, ആത്മീയ അറിവ് അല്ലെങ്കിൽ തത്വചിന്ത ഗുണം നൽകും. സൂര്യദേവന് കുങ്കുമപ്പൂ വെള്ളം അർപ്പിച്ചു വിളക്ക് കൊളുത്തുക.