Today’s Horoscope: സാമ്പത്തിക ലാഭം, തടസ്സങ്ങൾ മാറിക്കിട്ടാം; ഇന്നത്തെ സമ്പൂർണ രാശിഫലം

Today's Horoscope: ഓരോ വ്യക്തിയുടെയും ജീവിതം രാശിഫലവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിലർക്ക് ഇന്ന് നേട്ടങ്ങളുടെയും സന്തോഷത്തിന്റെയും ദിവസമായിരിക്കും. അതേസമയം മറ്റ് ചിലരെ കാത്തിരിക്കുന്നത് നഷ്ടങ്ങളും സംഘർഷങ്ങളുമാണ്. ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം അറിയാം.

Todays Horoscope: സാമ്പത്തിക ലാഭം, തടസ്സങ്ങൾ മാറിക്കിട്ടാം; ഇന്നത്തെ സമ്പൂർണ രാശിഫലം
Published: 

25 May 2025 | 06:22 AM

ഇന്ന്‌ മേയ് 25, ഞായർ. പതിവ് പോലെ ഇന്നും ചെയ്ത് തീർക്കാൻ നിരവധി ഉത്തരവാദിത്തങ്ങൾ ഉണ്ടാകും, എന്നാൽ ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാകുമോ? ഓരോ വ്യക്തിയുടെയും ജീവിതം രാശിഫലവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിലർക്ക് ഇന്ന് നേട്ടങ്ങളുടെയും സന്തോഷത്തിന്റെയും ദിവസമായിരിക്കും. അതേസമയം മറ്റ് ചിലരെ കാത്തിരിക്കുന്നത് നഷ്ടങ്ങളും സംഘർഷങ്ങളുമാണ്. ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം അറിയാം.

മേടം
തൊഴിലിടങ്ങളിൽ അം​ഗീകാരം ലഭിക്കും. ആരോ​ഗ്യസ്ഥിരി മെച്ചമായിരിക്കും. മത്സരവിജയം, കാര്യവിജയം എന്നിവ കാണുന്നു. ആ​ഗ്രഹങ്ങൾ സഫലീകരിക്കും.

ഇടവം
കുടുംബത്തിൽ പ്രശ്നങ്ങൾക്ക് സാധ്യത. കാര്യപരാജയം, അഭിമാനക്ഷതം എന്നിവ കാണുന്നു. അപകടങ്ങൾ ഉണ്ടായേക്കാം, വാഹനങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.

മിഥുനം
സാമ്പത്തിക ലാഭം, അം​ഗീകാരം, പ്രവർത്തന വിജയം എന്നിവ കാണുന്നു. തടസ്സങ്ങൾ മാറി കിട്ടും. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും. മത്സരപരീക്ഷകളിൽ വിജയം നേടാൻ സാധ്യത.

കർക്കടകം
തൊഴിലിടങ്ങളിൽ അം​ഗീകാരം ലഭിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സാധ്യത. അപ്രതീക്ഷിത നേട്ടങ്ങൾ വന്ന് ചേരും. യാത്രകൾക്ക് സാധ്യത.

ചിങ്ങം
പണം ശ്രദ്ധയോടെ കൈകാര്യം ചെയ്യുക, അപ്രതീക്ഷിത ചെലവുകൾ വന്ന് ചേരാം. കാര്യ തടസ്സം, നഷ്ടം എന്നിവ ഉണ്ടായേക്കാം. കുടുംബത്തിൽ പ്രശ്നങ്ങൾക്ക് സാധ്യത.

കന്നി
ആരോ​ഗ്യകാര്യങ്ങളിൽ ശ്ര​ദ്ധ പുലർത്തുക. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യത, ബിസിനസ്സിൽ തീരുമാനങ്ങളെടുക്കുമ്പോൾ ശ്രദ്ധിക്കുക. അഭിമാനക്ഷതം, അപകട ഭീതി എന്നിവയ്ക്ക് സാധ്യത.

തുലാം
യാത്രകൾ വിജയിക്കും. ബിസിനസ്സിൽ നേട്ടം ഉണ്ടാകും. കാര്യവിജയം, മത്സര വിജയം എന്നിവ കാണുന്നു. തൊഴിലിടങ്ങളിൽ അം​ഗീകാരം, ആ​ഗ്രഹങ്ങൾ സഫലീകരിക്കും.

വൃശ്ചികം
സ്ഥാനക്കയറ്റം, മത്സരവിജയം ഉണ്ടായേക്കാം. നിയമകാര്യങ്ങളിലെ തടസ്സങ്ങൾ മാറിയേക്കാം. ആ​ഗ്രഹങ്ങൾ നടക്കും. ബിസിനസ് പരമായ ചർച്ചകൾ വിജയിക്കും. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും.

ധനു
തടസ്സങ്ങൾ വന്നുചേരാം. ശത്രുശല്യം., അപ്രതീക്ഷിത നഷ്ടങ്ങൾ, അലച്ചിൽ, മാനസിക സംഘർഷം എന്നിവ കാണുന്നു. കുടുംബത്തിൽ കലഹങ്ങൾക്ക് സാധ്യത. അപ്രതീക്ഷിത ചെലവുകൾ ഉണ്ടായേക്കാം.

മകരം
യാത്രാപരാജയം, മാനസിക സംഘർഷം, തർക്കം, കലഹം എന്നിവ കാണുന്നു. ബിസിനസ് പരമായ ചർച്ചകൾ പരാജയപ്പെട്ടേക്കാം. ആരോ​ഗ്യകാര്യങ്ങളിലും തൊഴിൽ മേഖലയിലും ശ്രദ്ധ പുലർത്തുക.

കുംഭം
മാനസിക സംഘർഷം, ധന നഷ്ടം, കാര്യ തടസ്സം എന്നിവ കാണുന്നു. ശ്രദ്ധയോടെ തീരുമാനങ്ങളെടുക്കുക. വാക്കുകൾ സൂക്ഷിക്കുക. തൊഴിലിടങ്ങളിലെ ഉത്തരവാദിത്തങ്ങൾ കൃത്യതയോടെ ചെയ്യുക.

മീനം
തടസ്സങ്ങൾ ഉണ്ടായേക്കാം. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. കാര്യപരാജയം, മാനസിക സംഘർഷം, അപ്രതീക്ഷിത നഷ്ടങ്ങൾ, ശത്രുശല്യം എന്നിവയ്ക്ക് സാധ്യത.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ