Today’ Horoscope: ഈ രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നേട്ടം; വായിക്കാം രാശിഫലം

October 19th Zodiac Prediction: ഇന്ന് ചില രാശിക്കാരുടെ കുടുംബ ജീവിതത്തിൽ അസ്വസ്ഥത പ്രകടമാ‌കും. സാമ്പത്തിക സ്ഥിതി മോശമാകുന്നവരുമുണ്ട്. വായിക്കാം ഇന്നത്തെ നക്ഷത്രഫലം..

Today Horoscope: ഈ രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നേട്ടം; വായിക്കാം രാശിഫലം

ഇന്നത്തെ രാശിഫലം. (Image Credits: Gettyimages)

Updated On: 

19 Oct 2024 07:00 AM

ഇന്ന് ഒക്ടോബർ 19, ദിവസം ആരംഭിക്കുന്നതിന് മുമ്പേ ഇന്ന് രാശി ഫലം അറിഞ്ഞാൽ എങ്ങനെയിരിക്കും? രാശിഫലത്തിന് അനുസരിച്ച് ഇന്ന് എവിടെയൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നും നേട്ടങ്ങളുണ്ടാകുന്നതെന്നും മുൻകൂട്ടി അറിഞ്ഞാലോ? ഇന്നത്തെ 12 കൂറുക്കാരുടെയും രാശിഫലം വിശദമായി വായിക്കാം. ചില രാത്രിക്കാർക്ക് സ്ട്രെസുണ്ടാകും. ചില രാശിക്കാരുടെ കുടുംബ ജീവിതത്തിൽ അസ്വസ്ഥത പ്രകടമാ‌കും. സാമ്പത്തിക സ്ഥിതി മോശമാകുന്നവരുമുണ്ട്. വായിക്കാം ഇന്നത്തെ നക്ഷത്രഫലം..


മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

തൊഴിലിടത്തെ മുതിർന്ന ഉദ്യോ​ഗസ്ഥരുമായി അഭിപ്രായ വ്യത്യാസം ഉടലെടുക്കും. അമിത ടെൻഷനും സ്ട്രെെസും കാരണം ആരോഗ്യം മോശമായേക്കാം. അപകട സാധ്യതയുള്ളതിനാൽ യാത്രകൾ ശ്രദ്ധയോടെ കെെകാര്യം ചെയ്യണം.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

സർക്കാർ, റിയൽ എസ്റ്റേറ്റ് ഇടപാടുകാർ എന്നിവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യങ്ങൾ ഇന്ന് ചെയ്യാൻ ശ്രമിക്കരുത്. ഇത് സാമ്പത്തിക നഷ്ടത്തിന് വഴിയൊരുക്കും. കുടുംബത്തിൽ അസ്വസ്ഥത ഉടലെടുക്കും. ആരോ​ഗ്യം മോശമാകാൻ സാധ്യതയുണ്ട്.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കല്‍ഭാഗം)

മിഥുനം രാശിക്കാരെ തേടി അപ്രതീക്ഷിത നേട്ടങ്ങളെത്തും. തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് രണ്ട് വട്ടം ചിന്തിക്കുക. കുടംബാം​ഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇന്ന് അവസാനിപ്പിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. വിദ്യാർത്ഥികൾക്കും മികച്ച ദിവസമായിരിക്കും.

കർക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

ബിസിനസുമായി ബന്ധപ്പെട്ട കരാറിൽ അന്തിമ തീരുമാനത്തിൽ എത്താത്തതിനാൽ മനസ് അസ്വസ്ഥതമായേക്കാം. എന്നാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം, കാല്‍ഭാഗം)

ക്ഷമയോടെയും സംയമനത്തോടെയും ഇന്നത്തെ ദിവസം തീരുമാനം കെെക്കൊള്ളാൻ. അല്ലെങ്കിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം. കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും. ബിസിനസിൽ റിസ്ക് എടുക്കുന്നത് നഷ്ടത്തിന് വഴിയൊരുക്കും.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

സർക്കാർ സഹായത്തിന് സാധ്യതയുണ്ട്. പുതിയ സുഹൃദ് വലയം രൂപപ്പെടും. കന്നി രാശിക്കാർ ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്. ഇത് ചെയ്തില്ലെങ്കിൽ ഭാവിയിൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. പാർട്ണറുടെ പിന്തുണയുള്ളതിനാൽ ധാരാളം നേട്ടങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

തുലാം രാശിക്കാർക്ക് ഇന്ന് ബിസിനസിൽ ഉയർച്ചകളുണ്ടാകും. സഹോദരങ്ങളുടെ വിവാഹതടസ്സം മാറും. സുഹൃത്തുകളുമായി സമയം ചെലവഴിക്കാൻ സാധ്യതയുണ്ട്. വസ്തു വാങ്ങിക്കാൻ കഴിഞ്ഞേക്കും.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാർക്ക് കുടുംബത്തിന്റെ പിന്തുണയുണ്ടാകും. അവർക്ക് നൽകിയ വാ​ഗ്ദാനങ്ങളിൽ ഒന്ന് നിറവേറ്റാൻ സാധിച്ചേക്കും. വരവറിഞ്ഞ് ചെലവാക്കണം. തൊഴിൽ സംബന്ധമായി യാത്ര ചെയ്യേണ്ടി വന്നേക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

ധനു രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമാണ്. സഹപ്രവർത്തകരുമായി തർക്കം രൂപപ്പെടാൻ സാധ്യതയുണ്ട്. ബിസിനസിൽ ഇൻവെസ്റ്റ് ചെയ്ത പണം തിരികെ ലഭിക്കും. പുതിയ വാഹനം എന്ന തീരുമാനത്തിലേക്ക് എത്തും.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കഠിന പ്രയത്നമുണ്ടെങ്കിൽ മാത്രമേ ഏറ്റെടുക്കുന്ന ജോലികളിൽ വിജയിക്കാൻ സാധിക്കൂ. നിങ്ങളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവർ പരാജയപ്പെടും. പൊതുചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. അവിടെ നിങ്ങൾ ആ​ഗ്രഹിക്കുന്ന വ്യക്തിയെ കാണാൻ സാധിച്ചേക്കും.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

പണം കൊടുത്താൽ തിരികെ ലഭിക്കാൻ സാധ്യതയില്ല. അതുകൊണ്ട് പണമിടപാടുകൾ ശ്രദ്ധിച്ച് വേണം. ബിസിനസിൽ ശ്രദ്ധിച്ച് തീരുമാനം കെെക്കൊള്ളണം. ലാഭനഷ്ടങ്ങളെ കുറിച്ച് ചിന്തിച്ച് തീരുമാനം എടുത്തില്ലെങ്കിൽ നഷ്ടമുണ്ടാകും.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

വിദേശത്തുള്ള ഒരു ബന്ധുവിൽ നിന്ന് നല്ല വാർത്തകൾ കേൾക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട ദിവസമാണ്. പ്രിയപ്പെട്ടവരുമായി ഇന്ന് സമയം ചെലവഴിയ്ക്കും.

 

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് ഇന്നത്തെ രാശിഫലം. TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ