Horoscope Today: കുടുംബത്തിൽ തർക്കങ്ങൾ തലപൊക്കും, ബിസിനസില്‍ ലാഭം നേടും; ഇന്നത്തെ രാശിഫലം വിശദമായി
Today’s Horoscope October 31, 2025: ചില രാശിക്കാർക്ക് തൊഴിൽപരമായ അവസരങ്ങൾ ലഭിക്കും. മറ്റു ചില രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. നോക്കാം ഇന്നത്തെ രാശിഫലം.
ഇന്നത്തെ ദിവസം വിവിധ രാശിക്കാർക്ക് വ്യത്യസ്ത ഫലങ്ങളാണ്. തൊഴിൽ പരമായി പുരോഗതിയുണ്ടാതും. സാമ്പത്തിക കാര്യങ്ങൾ അച്ചടക്കം പാലിക്കുക. കുടുംബബന്ധങ്ങൾ, ആരോഗ്യം എന്നിവയിൽ വ്യത്യസ്ത അനുഭവങ്ങൾ ഉണ്ടാകും. ചില രാശിക്കാർക്ക് തൊഴിൽപരമായ അവസരങ്ങൾ ലഭിക്കും. മറ്റു ചില രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. നോക്കാം ഇന്നത്തെ രാശിഫലം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ആരോഗ്യകാര്യത്തിൽ പുരോഗതിയുണ്ടാകും. പങ്കാളിയുമായി ചേർന്ന് ബിസിനസ് ആരംഭിക്കും. ജീവിതത്തിൽ ഇതുവരെയുണ്ടായ തടസ്സങ്ങൾ മാറികിട്ടും. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അത് ലഭിക്കാൻ സാധ്യതയുണ്ട്.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. എല്ലാ കാര്യത്തിലും വിജയം നേടും. മത്സരപരീക്ഷകളിൽ വിജയിക്കും. തൊഴിൽ രംഗത്ത് നല്ല അവസരങ്ങൾ ലഭിക്കും. വീടോ വാഹനങ്ങളോ വാങ്ങിക്കാൻ അവസരം ലഭിക്കും.




മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് തൊഴിൽ രംഗത്ത് ചതി സംഭവിക്കാൻ ഇടയുണ്ട്. പണം അമിതമായി ചിലവഴിക്കുന്നത് കുറയ്ക്കുക. പ്രണയബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പങ്കാളിയുമായി വഴക്കിന് സാധ്യതയുണ്ട്.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ബിസിനസിൽ പുരോഗതിയുണ്ടാകും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. കുടുംബ ബിസിനസ്സിൽ കുട്ടികൾ സഹായിക്കും. പങ്കാളിയുടെ പൂർണ്ണ പിന്തുണയുണ്ടാകും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായി പുരോഗതിയുണ്ടാകും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. രാഷ്ട്രീയക്കാർക്ക് പദവികൾ ലഭിക്കും.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് മോശം ദിവസമായിരിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിന് പണം കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടാം. വീട്ടുകാരുമായി തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
തുലാം
തുലാം രാശിക്കാർക്ക് സന്തോഷകരമായ ദിവസമാണ്. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. പങ്കാളിക്ക് സമ്മാനം വാങ്ങാനും വൈകുന്നേരം പുറത്ത് കൊണ്ടുപോകാനും സാധ്യതയുണ്ട്.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായി ചില ബുദ്ധിമുട്ടുകൾ നേരിടും.തൊഴിൽ സ്ഥലത്ത് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ദാമ്പത്യ ജീവിതത്തിൽ സ്നേഹവും വിശ്വാസവും കുറയും.
ധനു
ധനു രാശിക്കാർക്ക് ഇന്ന് തൊഴിൽപരമായ അംഗീകാരം ലഭിക്കും. ബിസിനസിൽ ലാഭം വർദ്ധിക്കാൻ സാധ്യതയുണ്ട്. വരുമാനത്തിന് പുതിയ വഴികൾ തുറന്നുവരും.
മകരം
മകരം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. മുടങ്ങിക്കിടക്കുന്ന ബിസിനസ്സ് പദ്ധതികൾ പുനരാരംഭിക്കും. വീട്ടുകാരിൽ നിന്ന് ബഹുമാനം ലഭിക്കും. എന്നാൽ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം.
Also Read: കന്നി, തുലാം, മീനം; നേട്ടങ്ങളുടെ ഘോഷയാത്ര കാരണം ശുക്രൻ
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയിക്കാൻ സാധ്യതയുണ്ട്. ലോട്ടറിയടിക്കാൻ സാധ്യതയുണ്ട്.
മീനം
മീനം രാശിക്കാർക്ക് ഇന്ന് മോശം ദിവസമായിരിക്കും. അലസത ഒഴിവാക്കി മുന്നോട്ട് പോകുക. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ പ്രയത്നിക്കേണ്ടി വരും. കുടുംബത്തിൽ തർക്കങ്ങൾ വീണ്ടും തലപൊക്കാൻ സാധ്യതയുണ്ട്.