AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Virtual Queue booking: ശബരിമല മണ്ഡലകാല തീർത്ഥാടനം; ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് നവംബർ 1 മുതൽ

Sabarimala Virtual Queue booking: ഒരു ദിവസം 70,000 പേർക്കാണ് വെർച്വൽ ക്യൂ ബുക്കിംഗ് അനുവദിക്കുക. പമ്പയിൽ ഒരേസമയം പതിനായിരം പേർക്ക് വിശ്രമിക്കാൻ സാധിക്കുന്ന വിധത്തിലുള്ള പത്ത് നടപന്തലുകളും ജർമ്മൻ പന്തലും തയ്യാറാക്കാൻ ശബരിമല അവലോകനയോഗത്തിൽ തീരുമാനിച്ചു.

Sabarimala Virtual Queue booking: ശബരിമല മണ്ഡലകാല തീർത്ഥാടനം; ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് നവംബർ 1 മുതൽ
SabarimalaImage Credit source: PTI Photos
ashli
Ashli C | Updated On: 30 Oct 2025 12:34 PM

തിരുവനന്തപുരം: മണ്ഡലകാലം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം. ഈ സാഹചര്യത്തിൽ ശബരിമല തീർത്ഥാടനത്തിനുള്ള ഓൺലൈൻ വെർച്ചൽ ക്യൂ ബുക്കിംഗ് അടുത്തമാസം ഒന്നിന് ആരംഭിക്കും എന്ന് റിപ്പോർട്ട്. ഒരു ദിവസം 70,000 പേർക്കാണ് വെർച്വൽ ക്യൂ ബുക്കിംഗ് അനുവദിക്കുക. പമ്പയിൽ ഒരേസമയം പതിനായിരം പേർക്ക് വിശ്രമിക്കാൻ സാധിക്കുന്ന വിധത്തിലുള്ള പത്ത് നടപന്തലുകളും ജർമ്മൻ പന്തലും തയ്യാറാക്കാൻ ശബരിമല അവലോകനയോഗത്തിൽ തീരുമാനിച്ചു.

അരവണ ബഫർ സ്റ്റോക്ക് ആയി 50 ലക്ഷം ടിൻ തയ്യാറാക്കും. മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ പത്തനംതിട്ട ഇടുക്കി ജില്ലാ കലക്ടർമാർ തുടങ്ങിയവരും പങ്കെടുത്തു.

ALSO READ: ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

നവംബർ 16 വൈകിട്ട് അഞ്ചുമണിക്കാണ് മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറക്കുക. ഡിസംബർ 27ന് മണ്ഡലപൂജയ്ക്ക് ശേഷം അന്ന് രാത്രി നട അടയ്ക്കും. പിന്നീട് മകരവിളക്കിനായി ഡിസംബർ 30ന് വീണ്ടും നട തുറക്കും. ഈ വർഷത്തെ മകരവിളക്ക് ജനുവരി 14നാണ്. ശേഷം ജനുവരി 20ന് നട അടയ്ക്കും.