AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope Malayalam: ബന്ധുമിത്രാദികളോട് കലഹത്തിന് നിൽക്കരുത്! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope Malayalam March 28:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം നല്ലതും ചീത്തതുമായ നടക്കുന്ന കാര്യങ്ങൾ, ആരോഗ്യപരമായ കാര്യങ്ങൾ,അപ്രതീക്ഷിത സംഭവങ്ങൾ, ധനനഷ്ടം, ധനലാഭം, കരിയറിലെ പുരോഗതി എന്നിവയെ കുറിച്ചുള്ള ഒരു സൂചന മാത്രമാണ് ഇവിടെ നൽകുന്നത്.....

Horoscope Malayalam: ബന്ധുമിത്രാദികളോട് കലഹത്തിന് നിൽക്കരുത്! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope March 28Image Credit source: Tv9 Network
Ashli C
Ashli C | Updated On: 28 Mar 2026 | 06:52 AM

ഇന്ന് മാർച്ച് 28 ശനിയാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം നല്ലതും ചീത്തതുമായ നടക്കുന്ന കാര്യങ്ങൾ, ആരോഗ്യപരമായ കാര്യങ്ങൾ,അപ്രതീക്ഷിത സംഭവങ്ങൾ, ധനനഷ്ടം, ധനലാഭം, കരിയറിലെ പുരോഗതി എന്നിവയെ കുറിച്ചുള്ള ഒരു സൂചന മാത്രമാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം

എടുക്കുന്നത് തീരുമാനങ്ങൾ ന്യായമായിരിക്കുവാൻ ശ്രദ്ധിക്കുക. സാമ്പത്തികമായി ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ ചില അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. അനാവശ്യ കലഹങ്ങൾക്ക് നൽകരുത്. മറ്റു കാര്യങ്ങളിൽ പരിശ്രമിച്ചാൽ നല്ല ഫലം ലഭിക്കും.

ഇടവം

മാനസിക പിരുമുറുക്കങ്ങൾ ഇന്ന് കുറവായിരിക്കും. നിങ്ങളുടെ ജീവിതശൈലിയിൽ മാറ്റം കൊണ്ടുവന്നാൽ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൊയ്യാൻ സാധിക്കും. ദാമ്പത്യ ജീവിതവും ഇന്ന് മികച്ചതായിരിക്കാൻ സാധ്യത.

മിഥുനം

സാമ്പത്തികമായി ഇന്ന് ഞെരുക്കം അനുഭവപ്പെടും. അതിനാൽ ഇന്നത്തെ ദിവസം പണം അനാവശ്യമായി ചെലവഴിക്കുന്നത് ഒഴിവാക്കുക. പൊതുവിൽ ഇന്നത്തെ ദിവസം ഒരു അലച്ചിൽ അനുഭവപ്പെട്ടേക്കാം. ശ്രദ്ധയോടെ ചിന്തിച്ചു മാത്രം കാര്യങ്ങൾ കൈകാര്യം ചെയ്യുക.

കർക്കിടകം

ചുറ്റുമുള്ളവരിൽ നിന്നും ലഭിക്കുന്ന പിന്തുണ നിങ്ങൾക്ക് സന്തോഷം നൽകും. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത.

ALSO READ:നല്ലകാലം തുടങ്ങുന്നു! ഭ​ഗവാൻ ശ്രീരാമന് ഇഷ്ടപ്പെട്ട 5 രാശികൾ

ചിങ്ങം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ഓരോ പ്രശ്നങ്ങളെയും നിങ്ങൾ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതിനനുസരിച്ച് ആയിരിക്കും ഇന്നത്തെ നിങ്ങളുടെ ദിവസം. ക്ഷമയോടെ ചിന്തിച്ച് മാത്രം കാര്യങ്ങൾ ചെയ്യുക.

കന്നി

നിങ്ങൾക്ക് പ്രതീക്ഷകൾ ഉള്ള ദിവസമായിരിക്കും. പണം വളരെ സൂക്ഷിച്ചു മാത്രം കൈകാര്യം ചെയ്യുക. ജീവിതത്തിൽ ചില പ്രശ്നങ്ങൾ നേരിട്ടേക്കാം. അതിനാൽ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

തുലാം

എന്ത് കാര്യം ചെയ്യുമ്പോഴും ശ്രദ്ധ വളരെ ആവശ്യമാണ്. എന്തെങ്കിലും തരത്തിലുള്ള പരിക്കുകൾ പറ്റാൻ സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. എന്ത് കാര്യങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധിച്ചു മാത്രം പൂർത്തിയാക്കുക.

വൃശ്ചികം

മാനസികവും ശാരീരികവുമായ അനുഭവപ്പെടുന്ന തളർച്ചയെ മറികടക്കുവാൻ ശ്രമിക്കുക. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. സാമ്പത്തികമായി ഇന്നത്തെ ദിവസം നേട്ടകൾക്ക് സാധ്യത. ചില കാര്യങ്ങളിൽ തടസ്സങ്ങളും അലച്ചിലുകളും നേരിട്ടേക്കാം. എന്നിരുന്നാലും പരിശ്രമിച്ചാൽ ഫലം ഉറപ്പ്.

ധനു

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് പ്രാധാന്യം നൽകുക. കുടുംബത്തിൽ ഉണ്ടാകുന്ന അനാവശ്യ കലഹങ്ങൾ ഒഴിവാക്കുക. സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യത. എന്നിരുന്നാലും ഇന്ന് ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും മറ്റു കാര്യങ്ങളിൽ നേരിടാൻ സാധ്യത.

മകരം

ആരോഗ്യത്തിന് നല്ല ശ്രദ്ധ നൽകുക. നിങ്ങളുടെ ഒരു അസുഖങ്ങളെയും വെറുതെ അവഗണിക്കരുത്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. ചില കാര്യങ്ങളിൽ തടസ്സങ്ങൾ അനുഭവപ്പെട്ടാലും നിങ്ങൾ പരിശ്രമിച്ചാൽ വിജയം നേടാൻ ആകും.

കുംഭം

സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാവുമെങ്കിലും അതേപോലെ ചിലവുകളും വർദ്ധിക്കും. എന്നിരുന്നാലും അനാവശ്യ ചെലവുകൾ ഒഴിവാക്കുക. അന്ധമായി ആരെയും വിശ്വസിക്കാതിരിക്കുക. തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. പരിശ്രമിച്ചാൽ വല്ല ഫലങ്ങൾ ലഭിക്കും.

മീനം

മനസ്സിന് സന്തോഷവും സമാധാനവും നൽകുന്ന കാര്യങ്ങളിൽ ഏർപ്പെടുക. സാമ്പത്തികമായി ചെറിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വന്നേക്കാം. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്കും അലച്ചിലുകൾക്കും വലിയ സാധ്യത കാണുന്നില്ല.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലമായ സൂചനയുടെ അടിസ്ഥാനത്തിലാണ്. ടിവി9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

 

Follow Us