AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: സാമ്പത്തിക ലാഭവും അംഗീകാരവും; ഇന്നത്തെ നക്ഷത്രഫലം

Daily Horoscope, Malayalam: ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയായിരിക്കും എന്നതിന്റെ സൂചന രാശിഫലത്തിലൂടെ നമുക്ക് ലഭിക്കുന്നു. ചിലർക്ക് നേട്ടങ്ങളുടേയും അം​ഗീകാരത്തിന്റെയും ദിവസമായിരിക്കും. എന്നാൽ, മറ്റ് ചിലർക്ക് നഷ്ടങ്ങൾ‌ അഭിമുഖീകരിക്കേണ്ടി വരുന്നു.

Today’s Horoscope: സാമ്പത്തിക ലാഭവും അംഗീകാരവും; ഇന്നത്തെ നക്ഷത്രഫലം
Horoscope Image Credit source: Gettyimages
nithya
Nithya Vinu | Updated On: 10 Sep 2025 06:45 AM

ഇന്ന് സെപ്റ്റംബർ പത്ത്. ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയായിരിക്കും എന്നതിന്റെ സൂചന രാശിഫലത്തിലൂടെ നമുക്ക് ലഭിക്കുന്നു. ചിലർക്ക് നേട്ടങ്ങളുടേയും അം​ഗീകാരത്തിന്റെയും ദിവസമായിരിക്കും. എന്നാൽ, മറ്റ് ചിലർക്ക് നഷ്ടങ്ങൾ‌ അഭിമുഖീകരിക്കേണ്ടി വരുന്നു. ഇന്നത്തെ നിങ്ങളുടെ ​ദിവസം എപ്രകാരമായിരിക്കുമെന്ന് അറിയാം….

മേടം
മേടം രാശിക്കാർക്ക് ഇന്ന് ജോലിയിൽ സമ്മർദ്ദവും പിരിമുറുക്കവും ഉണ്ടാക്കിയേക്കാം. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. അപ്രതീക്ഷിത ചെലവുകൾ വന്നുചേരാൻ സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം.

ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും. പഴയ സുഹൃത്ത് ഇന്ന് നിങ്ങളോട് സാമ്പത്തിക സഹായം ചോദിച്ചേക്കാം. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും.

മിഥുനം
മിഥുനം രാശിക്കാർ ഇന്ന് വീട്ടുപകരണങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യരുത്. സാമ്പത്തിക പിരിമുറുക്കങ്ങൾ ഉണ്ടായേക്കാം. യാത്രകൾക്ക് സാധ്യത. പ്രണയ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകും.

കർക്കടകം
കർക്കടകം രാശിക്കാർക്ക് ഇന്ന് യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാവും. ദമ്പതികൾക്ക് സന്താനഭാഗ്യം ഉണ്ടാകും. ശമ്പളം വർധിക്കും. വ്യാപാരത്തിൽ പുരോഗതി ഉണ്ടാകും. കടം കൊടുത്ത പണം തിരികെ ലഭിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാരുടെ സമർപ്പണവും കഠിനാധ്വാനവും ശ്രദ്ധിക്കപ്പെടുകയും ഇന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരികയും ചെയ്യും. ക്തിപരമായ കാര്യങ്ങൾ നിയന്ത്രണത്തിലായിരിക്കും. ആരോ​ഗ്യം തൃപ്തികരമാണ്.

കന്നി
കന്നി രാശിക്കാർ മനസ്സിൽ പോസിറ്റീവ് ചിന്തകൾ കൊണ്ടുവരിക. താൽക്കാലിക വായ്പകൾക്കായി നിങ്ങളെ സമീപിക്കുന്നവരെ അവഗണിക്കുക. മാനസിക സംഘർഷങ്ങൾ ഉണ്ടായേക്കാം.

തുലാം
തുലാം രാശിക്കാർക്ക് ഇന്ന് അനുകൂല സമയമാണ്. കടം കൊടുത്ത പണം തിരികെ ലഭിക്കുകയും സാമ്പത്തിക ലാഭം ഉണ്ടാവുകയും ചെയ്യും. പുതിയ സംരംഭങ്ങൾക്ക് സാധ്യത.

വൃശ്ചികം
വൃശ്ചികം രാശിക്കാർ ഇന്ന് പണം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. വിദ്യാർ‌ത്ഥികളും ജീവനക്കാരും അവരുടെ പ്രവർത്തന മേഖലകളിൽ ജാ​ഗ്രതയോടെ ഇരിക്കുക.

ധനു
ധനു രാശിക്കാർക്ക് ഇന്ന് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളുമൊത്തുള്ള ഒത്തുചേരൽ മാനസിക സംഘർഷങ്ങൾ അകറ്റും. ആരോ​ഗ്യം മെച്ചമായിരിക്കും.

മകരം
മകരം രാശിക്കാരുടെ വിവാഹകാര്യങ്ങളിൽ തീരുമാനമുണ്ടാകും. കാര്യവിജയം, അം​ഗീകാരം എന്നിവ കാണുന്നു. ജോലിസ്ഥലത്ത് ചെറിയ പിരിമുറുക്കങ്ങൾക്ക് സാധ്യത.

കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക കാര്യങ്ങളിൽ മറ്റൊരാളുടെ ഉപദേശം തേടും. ജോലിയിൽ സത്യസന്ധതയും കൃത്യനിഷ്ഠയും പുലർത്തുക. ബിസിനസ് സംബന്ധിച്ച ചർച്ചകൾ വിജയിച്ചേക്കും.

മീനം
മീനം രാശിക്കാർക്ക് ഇന്ന് ആരോഗ്യത്തിനായി ധാരാളം പണം ചെലവഴിക്കേണ്ടി വന്നേക്കാം. ബന്ധുവിനെ സന്ദർശിക്കും. മക്കളുടെ ആരോ​ഗ്യം സ്ഥിതി വഷളാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കുക.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)