AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Utpanna Ekadashi 2025: ഇന്ന് ഉത്പന്ന ഏകാദശി; കാര്യസാധ്യത്തിനും ധനസമൃദ്ധിയ്ക്കും വേണ്ടി വിഷ്ണുവിനെ ഇങ്ങനെ ആരാധിക്കൂ

Utpannan ekadashi 2025: എല്ലാവർഷവും മാർഗ്ഗ ശീർഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിയിലാണ് ഇത് ആഘോഷിക്കുന്നത്. മാത്രമല്ല ഇനി അങ്ങോട്ടുള്ള ഒരു വർഷക്കാലത്തെ ഏകാദശികൾ എല്ലാം ആരംഭിക്കുന്നത് ഉത്പന്ന ഏകാദശിയോടെയാണ്

Utpanna Ekadashi 2025: ഇന്ന് ഉത്പന്ന ഏകാദശി; കാര്യസാധ്യത്തിനും ധനസമൃദ്ധിയ്ക്കും വേണ്ടി വിഷ്ണുവിനെ ഇങ്ങനെ ആരാധിക്കൂ
Utpanna Ekadashi Image Credit source: facebook
ashli
Ashli C | Published: 15 Nov 2025 10:11 AM

ഇന്ന് ഉത്പന്ന ഏകാദശി. ഹിന്ദുമതവിശ്വാസത്തിൽ വളരെ പ്രാധാന്യമുള്ള ഒരു ഏകാദശിയാണ് ഇത്. ഏകാദശിയുടെ ദേവി ഭഗവാൻ വിഷ്ണുവിൽ നിന്നും അവതരിച്ചു എന്നാണ് വിശ്വാസം. ഈ ദിവസം ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് ജീവിതത്തിലെ ചെയ്തുപോയ പാപങ്ങളിൽ നിന്നെല്ലാം മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. മാത്രമല്ല ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും ധനസമൃദ്ധിയും സൗഭാഗ്യങ്ങളും ഇതുകൊണ്ടു വരും. എല്ലാവർഷവും മാർഗ്ഗ ശീർഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിയിലാണ് ഇത് ആഘോഷിക്കുന്നത്.

മാത്രമല്ല ഇനി അങ്ങോട്ടുള്ള ഒരു വർഷക്കാലത്തെ ഏകാദശികൾ എല്ലാം ആരംഭിക്കുന്നത് ഉത്പന്ന ഏകാദശിയോടെയാണ്. ഈ ഏകാദശി ദിനത്തിൽ അതിരാവിലെ എഴുന്നേറ്റ് ശുദ്ധിയായതിനു ശേഷം മഞ്ഞ വസ്ത്രം ധരിക്കുക ശേഷം ആരാധനാ സ്ഥലത്തെ വിഷ്ണുവിന്റെ വിഗ്രഹം സ്ഥാപിക്കുക. പഞ്ചാമൃതം കൊണ്ട് വിഷ്ണു ഭഗവനെ പഞ്ചാമൃതത്തിൽ കുളിപ്പിച്ചശേഷം മഞ്ഞ വസ്ത്രങ്ങൾ, മഞ്ഞപ്പൂക്കൾ, ചന്ദനം എന്നിവ ഭഗവാന് സമർപ്പിക്കുക. നിവേദ്യത്തിൽ തുളസിയില ഉൾപ്പെടുത്തുവാനും ശ്രദ്ധിക്കുക.

ALSO READ: ഉത്പന്ന ഏകാദശിയിൽ ഈ സ്തോത്രം ചൊല്ലൂ; ലക്ഷ്മിദേവി വർഷം മുഴുവൻ അനുഗ്രഹം ചൊരിയും

അവസാനം വിഷ്ണുവിനും ഏകാദശി മാതാവിനെയും മനസ്സിൽ ധ്യാനിച്ച് ആരതി നടത്തുക. ഇന്നത്തെ ദിവസം ദരിദ്രർക്കും ബ്രാഹ്മണർക്കും ഭക്ഷണമോ വസ്ത്രമോ പണമോ ദാനം ചെയ്യുന്നത് ഉത്തമമായി കണക്കാക്കുന്നു. ശേഷം ദ്വാദശി ദിനത്തിൽ (അതായത് നാളെ) രാവിലെ കുളി കഴിഞ്ഞശേഷം ശുഭമുഹൂർത്തത്തിൽ ബ്രാഹ്മണർക്ക് അന്നം നൽകിയോ ദാനം നൽകിയോ ചെയ്തുകൊണ്ട് വ്രതം അവസാനിപ്പിക്കുക.

കൂടാതെ ഇന്നത്തെ ദിവസം ശ്രീഹരിയുടെ മന്ത്രങ്ങളും സ്തോത്രങ്ങളും ജപിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഭഗവാൻ വിഷ്ണുവിന്റെ അനുഗ്രഹം വർഷം മുഴുവൻ ജീവിതത്തിൽ ഉണ്ടാകുമെന്നാണ് വിശ്വാസം. മാത്രമല്ല ഇനി ഇന്നത്തെ ദിവസവും ഇനി മുന്നോട്ടു മറ്റുള്ള ആളുകളെ മനപൂർവം ഉപദ്രവിക്കില്ല എന്ന് അവർക്ക് ദോഷം വരുത്തുന്ന കാര്യങ്ങൾ ചെയ്യില്ല എന്നും മനസ്സിൽ ഉറപ്പിക്കുക. നല്ല കർമ്മങ്ങൾ ചെയ്തുകൊണ്ടും സമൂഹത്തിനും കുടുംബത്തിനും വേണ്ടി നല്ല കർമ്മങ്ങൾ കൊണ്ട് ചെയ്തുകൊണ്ടും ജീവിക്കുവാൻ തീരുമാനമെടുക്കുക.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)