AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vastu Tips: അപകടമാണേ..! ഈ സാധനം ഒരിക്കലും ആർക്കും സമ്മാനമായി നൽകരുത്

Vastu Tips for Home: വാസ്തുപ്രകാരം മരണവുമായി ബന്ധപ്പെട്ട വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കരുത് എന്നാണ് വിശ്വാസം. ഇങ്ങനെ ചെയ്യുന്നത് വീട്ടിൽ പോസിറ്റീവ് എനർജി കുറയ്ക്കുകയും മനസ്സമാധാനത്തെ ബാധിക്കുകയും ചെയ്യുമെന്ന്..

Vastu Tips: അപകടമാണേ..! ഈ സാധനം ഒരിക്കലും ആർക്കും സമ്മാനമായി നൽകരുത്
Vastu Tips (1)Image Credit source: Tv9 Network
Ashli C
Ashli C | Published: 05 Mar 2026 | 08:42 AM

നാം വീട്ടിൽ സൂക്ഷിക്കുന്ന ഓരോ വസ്തുവും വീട്ടിലെ അംഗങ്ങളുടെ മാനസികാവസ്ഥയേയും ഊർജ്ജത്തേയും അന്തരീക്ഷത്തെയും ബാധിക്കും എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. പ്രണയത്തിന്റെ പ്രതീകമെന്ന് ലോകം നോക്കിക്കാണുന്ന താജ്മഹൽ എത്ര മനോഹരം ആണെങ്കിലും യഥാർത്ഥത്തിൽ അതൊരു ശവകുടീരമാണ്. അതിനാൽ തന്നെ ശാസ്ത്ര പാരമ്പര്യം അനുസരിച്ച് താജ്മഹലിനെ ചിത്രമോ പ്രദർശന വസ്തുവോ വീട്ടിൽ സൂക്ഷിക്കുന്നതാണ് നല്ലത് എന്ന് പറയപ്പെടുന്നു. മുംതാസിന്റെ ശവകുടീരമായി നിർമ്മിച്ച സ്മാരകമാണ് താജ്മഹൽ.

വാസ്തുപ്രകാരം മരണവുമായി ബന്ധപ്പെട്ട വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കരുത് എന്നാണ് വിശ്വാസം. ഇങ്ങനെ ചെയ്യുന്നത് വീട്ടിൽ പോസിറ്റീവ് എനർജി കുറയ്ക്കുകയും മനസ്സമാധാനത്തെ ബാധിക്കുകയും ചെയ്യുമെന്ന് വാസ്തുശാസ്ത്രം പറയുന്നു. ഇത്തരം ചിത്രങ്ങൾ വീടിന്റെ അലങ്കാരമായി ഉപയോഗിക്കുന്നത് കുടുംബാംഗങ്ങളുടെ വളർച്ചയ്ക്കും സാമ്പത്തിക പുരോഗതിക്കും തടസ്സമായിരിക്കും.

ജോലിയിലെ കാലതാമസം മനസ്സിൽ എപ്പോഴും നിരാശ മാനസിക സമ്മർദ്ദം, അസംതൃപ്തി എന്നിവ വർദ്ധിച്ചേക്കും എന്നും പറയപ്പെടുന്നു. കൂടാതെ മരണത്തെയും നഷ്ടത്തെയും പ്രതിനിധീകരിക്കുന്ന ചിത്രങ്ങൾ നെഗറ്റീവ് വികാരങ്ങൾ ഉണർത്തുമെന്നും നമുക്ക് എപ്പോഴും മനസ്സിൽ ഉത്കണ്ഠ അല്ലെങ്കിൽ ദുഃഖം എന്നിവ വർദ്ധിപ്പിക്കുമെന്നും ചിലർ വിശ്വസിക്കുന്നു.

Follow Us