Vinayaka Chaturthi 2026: ഗജമുഖന്റെ തിരുനാൾ! നാളെ വിനായക ചതുർത്ഥി

Vinayaka Chaturthi 2026 is Tomorrow:പരമശിവന്റെയും പാർവതി ദേവിയുടെയും പുത്രനായയാണ് ഗണപതി ഭഗവാൻ ജനിച്ചത്. സകല വിഘ്നങ്ങളും നീക്കി തടസ്സങ്ങൾ കൂടാതെ ഏത് കാര്യവും വിജയകരമായി പൂർത്തീകരിക്കുവാൻ ഗണപതി ഭഗവാനെയാണ് ഹൈന്ദവ വിശ്വാസികൾ ആദ്യം പ്രാർത്ഥിക്കുക. വിഘ്നേശ്വരൻ എന്നും മൂഷികവാഹനൻ എന്നും ഗണപതിയെ വിശേഷിപ്പിക്കുന്നു. വിനായക ചതുർത്തിനത്തിൽ ഭഗവാനെ ഭക്തിപൂർവ്വം ഭജിക്കുന്നത് ജീവിതത്തിലെ ദുരന്തങ്ങൾ..............

Vinayaka Chaturthi 2026: ഗജമുഖന്റെ തിരുനാൾ! നാളെ വിനായക ചതുർത്ഥി

Vinayaka Chaturthi

Published: 

14 Sep 2026 | 02:42 PM

നാളെ വിനായക ചതുർത്ഥി. ചില സംസ്ഥാനങ്ങളിൽ വിനായക ചതുർത്ഥി ഇന്ന് ആഘോഷിക്കുമ്പോൾ കേരളത്തിൽ സെപ്റ്റംബർ 15 ചൊവ്വാഴ്ചയാണ് വിനായക ചതുർത്ഥി വരുന്നത്. വിദ്യയുടെയും ബുദ്ധിയുടെയും ഭാഗ്യത്തിന്റെയും ദൈവമായ മഹാഗണപതിയുടെ ജന്മദിനം ആയാണ് വിനായക ചതുർത്ഥി ആഘോഷമാക്കുന്നത്. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർത്തി ദിനത്തിലാണ് വിനായതുർത്തി വരുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം വളരെ പ്രധാനപ്പെട്ട ഒരു ദിവസമായാണ് ഇതിനെ കണക്കാക്കുന്നത്.

ഐതിഹ്യവും പ്രാധാന്യവും…

പരമശിവന്റെയും പാർവതി ദേവിയുടെയും പുത്രനായയാണ് ഗണപതി ഭഗവാൻ ജനിച്ചത്. സകല വിഘ്നങ്ങളും നീക്കി തടസ്സങ്ങൾ കൂടാതെ ഏത് കാര്യവും വിജയകരമായി പൂർത്തീകരിക്കുവാൻ ഗണപതി ഭഗവാനെയാണ് ഹൈന്ദവ വിശ്വാസികൾ ആദ്യം പ്രാർത്ഥിക്കുക. വിഘ്നേശ്വരൻ എന്നും മൂഷികവാഹനൻ എന്നും ഗണപതിയെ വിശേഷിപ്പിക്കുന്നു. വിനായക ചതുർത്തിനത്തിൽ ഭഗവാനെ ഭക്തിപൂർവ്വം ഭജിക്കുന്നത് ജീവിതത്തിലെ ദുരന്തങ്ങൾ അകറ്റി ഐശ്വര്യവും സന്തോഷവും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ALSO READ:ദുഃഖങ്ങളും രോഗങ്ങളും അകലുന്നു! ഗണേശ ചതുർത്ഥിയോടെ 4 രാശിക്കാർക്ക് നല്ല കാലം തുടങ്ങുന്നു

വ്രതം എങ്ങനെ വേണം?

അതിരാവിലെ ഉണർന്ന് കുളിച്ച് ശുദ്ധിയായി നിലവിളക്ക് കൊളുത്തിയതിനു ശേഷം ഗണപതി ഭഗവാനെ മനസിൽ ധ്യാനിക്കുക. ഈ ദിവസം “ഓം ഗം ഗണപതയേ നമഃ”, “വക്രതുണ്ഡ മഹാകായ…” തുടങ്ങിയ മന്ത്രങ്ങൾ ജപിക്കുന്നത് അതിവിശേഷമാണ്. ഗണപതി ഭഗവാനെ ആരാധിക്കുന്നതും അദ്ദേഹത്തിന് പ്രിയപ്പെട്ട പലഹാരങ്ങളും നിവേദ്യം ആയി സമർപ്പിക്കാവുന്നതാണ്. പ്രധാനമായും മോദകം, ഉണ്ണിയപ്പം, കടുംപായസം എന്നിവ നിവേദ്യമായി സമർപ്പിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ അദ്ദേഹത്തിന് കറുകമാല ചാർത്തുന്നതും പൂക്കൾ സമർപ്പിക്കുന്നതും പ്രധാനമായി കണക്കാക്കുന്നു.

വിനായക ചതുർത്ഥി ദിവസം ഭക്തിയോടെ വ്രതം അനുഷ്ഠിക്കുകയും അദ്ദേഹത്തെ ആരാധിക്കുകയും ചെയ്യുന്നത് കുടുംബത്തിൽ സമാധാനവും ഐശ്വര്യവും വർധിപ്പിക്കും. ഗണപതി ഭഗവാന്റെ ആരാധിച്ചാൽ എല്ലാവർക്കും സന്തോഷവും ഐശ്വര്യം നിറഞ്ഞ ഒരു ജീവിതം ഉണ്ടാകും. കൂടാതെ ഇന്ന് ഗണപതി ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുന്നതും അതിവിശിഷ്ടമായി കണക്കാക്കുന്നു.

ENGLISH SUMMARY

Tomorrow is Vinayaka Chaturthi. While some states are celebrating the festival today, in Kerala, it falls on Tuesday, September 15. Vinayaka Chaturthi is celebrated as the birthday of Maha Ganapathi, the deity of knowledge, intellect, and good fortune.

 

Loading...
Unable to load recommendations.
Follow Us
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്