AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vishu Phalam 2026: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ദാമ്പത്യ ജീവിതം മനോഹരമാകും! അനിഴം, തൃക്കേട്ട നാളുകാരുടെ വിഷുഫലം

Vishu Phalam 2026 Astrological Predictions:ജ്യോതിഷ കണക്കുകൂട്ടലുകൾ പ്രകാരം നിരവധി ഗ്രഹങ്ങളുടെ സംക്രമണവും സംയോജനവും നടക്കുന്ന ഒരു വർഷമാണ് വരാനിരിക്കുന്നത്. ഗ്രഹങ്ങളുടെ ചലനം 27 നക്ഷത്രങ്ങളുടെയും ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തും. അത്തരത്തിൽ അനിഴം, തൃക്കേട്ട നക്ഷത്രക്കാർക്ക് വരാനിരിക്കുന്ന വർഷത്തിൽ എന്തെല്ലാം തരത്തിലുള്ള  കാര്യങ്ങളാണ് നേരിടേണ്ടത് എന്നതിന്റെ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്.....

Vishu Phalam 2026: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ദാമ്പത്യ ജീവിതം മനോഹരമാകും! അനിഴം, തൃക്കേട്ട നാളുകാരുടെ വിഷുഫലം
Vishu Phalam 2026Image Credit source: Tv9 Network
Ashli C
Ashli C | Published: 31 Mar 2026 | 02:05 PM

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷു എന്നത് ഒരു ആഘോഷമെന്നതിലുപരി വരാനിരിക്കുന്ന ഒരു വർഷത്തിന്റെ ആരംഭംകുടിയാണ്. സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് പ്രവേശിക്കുന്ന മേടസംക്രാന്തിയിലാണ് വിഷുവായി ആഘോഷിക്കുന്നത്. അത്തരത്തിൽ ഈ വർഷത്തെ വിഷു കൊല്ലവർഷം 1201 മേടം ഒന്നാം തീയതിയാണ്.

ജ്യോതിഷ കണക്കുകൂട്ടലുകൾ പ്രകാരം നിരവധി ഗ്രഹങ്ങളുടെ സംക്രമണവും സംയോജനവും നടക്കുന്ന ഒരു വർഷമാണ് വരാനിരിക്കുന്നത്. ഗ്രഹങ്ങളുടെ ചലനം 27 നക്ഷത്രങ്ങളുടെയും ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തും. അത്തരത്തിൽ അനിഴം, തൃക്കേട്ട നക്ഷത്രക്കാർക്ക് വരാനിരിക്കുന്ന വർഷത്തിൽ എന്തെല്ലാം തരത്തിലുള്ള  കാര്യങ്ങളാണ് നേരിടേണ്ടത് എന്നതിന്റെ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. സമ്പൂർണ്ണ വിഷു ഫലം അറിയാം.

അനിഴം

അനിഴം നക്ഷത്രക്കാർക്ക് വരാനിരിക്കുന്ന വർഷം മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുക. കൂടാതെ വർഷത്തിന്റെ പകുതിയോടെ കൂടുതൽ ഗുണകരമായ ഫലങ്ങൾ ലഭിക്കും. കരിയറിൽ നേട്ടം ഉണ്ടാകും, കഠിനാധ്വാനത്തിന് ഫലം ഉണ്ടാകും, വിദേശിച്ച് ജോലി നോക്കുന്നവർക്ക് നല്ല സമയമാണ്. അനാവശ്യ ചിലവുകൾ നിയന്ത്രിക്കുക. എങ്കിലും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ ചെറിയ ആസ്വാരസ്യങ്ങൾ ഉണ്ടാകും. എന്നിരുന്നാലും നിങ്ങളുടെ വാക്കുകൾ സൂക്ഷിച്ച് ഉപയോ​ഗിക്കുക. ആരോഗ്യത്തിന് ചെറിയ അസുഖങ്ങൾക്ക് സാധ്യത. എന്നിരുന്നാലും കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിക്കുക.

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാർക്ക് വിഷുക്കാലം വലിയ മാറ്റങ്ങളുടെയും ഐശ്വര്യത്തിന്റെയും തുടക്കമാണ്. തൊഴിൽ രംഗത്ത് വലിയ പുരോഗതിക്ക് കാരണമാകും. പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. ബിസിനസ് ചെയ്യുന്നവർക്കും നേട്ടം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആഗ്രഹിച്ച കാര്യങ്ങൾ നേടാൻ സാധിക്കും. അപ്രതീക്ഷിത ധനലാഭത്തിനും സാധ്യത. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിലും നല്ല ഫലങ്ങൾ ഉണ്ടാകും. എതിരുന്നാലും ജോലിഭാരം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ആരോഗ്യത്തിൽ നല്ല ജാഗ്രത പാലിക്കുക.

Follow Us