Vishu Phalam 2026: ബന്ധുക്കൾ മൂലം ദുഃഖവും ദുരിതവും! അശ്വതി, ഭരണി നക്ഷത്രങ്ങളുടെ വിഷുഫലം
Vishu Phalam 2026 Astrological Predictions: ഈ പുതുവർഷം ചില നാളുകാരെ സംബന്ധിച്ച് രാജയോഗ തുല്യമായ നേട്ടങ്ങളും സാമ്പത്തിക അഭിവൃദ്ധിയും നൽകുമ്പോൾ മറ്റു ചിലർക്ക് ചില കാര്യങ്ങളിൽ ശ്രദ്ധയും കൂടുതൽ കരുതലും ആവശ്യമായി വരുന്നു. എന്നാൽ നിങ്ങളുടെ കർമ്മങ്ങൾക്ക് അനുസരിച്ച് നല്ല ഫലങ്ങൾ വന്നുചേരും. 27 നക്ഷത്രക്കാർക്കും ഗുണ ദോഷ ഫലങ്ങൾ ഉണ്ടാകും. അത്തരത്തിൽ അശ്വതി, ഭരണി നാളുകാരുടെ സമ്പൂർണ്ണ വിഷു ഫലം ചുവടെ നൽകുന്നു...
Vishu Nakshatra phalam 2026 Horoscope: മലയാളി മനസ്സിലും മണ്ണിലും ഐശ്വര്യത്തിന്റെ കണിക്കൊന്നകൾ പൂത്തുലയുന്ന മറ്റൊരു വിഷുക്കാലം കൂടി എത്തിയിരിക്കുകയാണ്. ഈ വർഷത്തെ വിഷു ഏപ്രിൽ 14 ചൊവ്വാഴ്ചയാണ്. അതായത് കൊല്ലവർഷം 1201 മേടം ഒന്ന്. സൂര്യൻ മേടം രാശിയിൽ പ്രവേശിക്കുന്നതോടെ ആരംഭിക്കുന്ന ഈ പുതുവർഷം ഓരോ നക്ഷത്രക്കാരെയും സംബന്ധിച്ച് ജ്യോതിഷപരമായി ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.
ഈ പുതുവർഷം ചില നാളുകാരെ സംബന്ധിച്ച് രാജയോഗ തുല്യമായ നേട്ടങ്ങളും സാമ്പത്തിക അഭിവൃദ്ധിയും നൽകുമ്പോൾ മറ്റു ചിലർക്ക് ചില കാര്യങ്ങളിൽ ശ്രദ്ധയും കൂടുതൽ കരുതലും ആവശ്യമായി വരുന്നു. എന്നാൽ നിങ്ങളുടെ കർമ്മങ്ങൾക്ക് അനുസരിച്ച് നല്ല ഫലങ്ങൾ വന്നുചേരും. 27 നക്ഷത്രക്കാർക്കും ഗുണ ദോഷ ഫലങ്ങൾ ഉണ്ടാകും. അത്തരത്തിൽ അശ്വതി, ഭരണി നാളുകാരുടെ സമ്പൂർണ്ണ വിഷു ഫലം ചുവടെ നൽകുന്നു.
അശ്വതി
അശ്വതി നക്ഷത്രക്കാർക്ക് ഗുണവും ദോഷവുമായ ഫലം നിങ്ങൾക്ക് അനുഭവിക്കേണ്ടതായി വരും. ഈ നക്ഷത്രക്കാരുടെ ദേവത ഭഗവാൻ വിഷ്ണുവാണ്. മുതിർന്നവരിൽ നിന്നും അനുഗ്രഹം ലഭിക്കും. പൊതുവിൽ ധൈര്യവും ബുദ്ധിയും ഉള്ള നക്ഷത്രക്കാരാണ് ഇവർ.എന്നാൽ ഈ നക്ഷത്രക്കാർക്ക് ഇപ്പോൾ ഏഴര ശനിക്കാലമാണ്. അതിനാൽ മനസ്സിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ചില കാര്യങ്ങൾ നടക്കാൻ സാധ്യത. അപ്രതീക്ഷിത സ്ഥാന നഷ്ടം, ചില ബന്ധുക്കളിൽ നിന്ന് നിങ്ങൾക്ക് ദോഷഫലങ്ങൾ ഉണ്ടാകാൻ സാധ്യത. കൂടാതെ കർമ്മഫലങ്ങളിൽ തടസ്സവും അനുഭവപ്പെടാൻ സാധ്യത.
അലച്ചിലും ആരോഗ്യപരമായ പ്രശ്നങ്ങളും ഉണ്ടാകാം. അതേസമയം തന്നെ രോഗങ്ങളിൽ നിന്ന് ശമനവും ശത്രുക്കളിൽ നിന്നും വിജയവും നിങ്ങൾക്ക് ഈ പുതുവർഷത്തിൽ ഉണ്ടാകുവാൻ സാധ്യത. മുന്നോട്ടുപോകേ നിങ്ങൾക്ക് നഷ്ടപ്പെട്ട സ്ഥാനങ്ങളെല്ലാം തിരിച്ചുപിടിക്കാനും സമൂഹത്തിൽ വാഴ്ത്തപ്പെടാനും ഉള്ള. അതേസമയം അശ്വതി നക്ഷത്രക്കാരായ കുട്ടികൾക്ക് ചില രോഗങ്ങൾ പിടിപെടാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധ പാലിക്കുക.. കാവിലെ പിടിപ്പുള്ള കാര്യങ്ങൾ സ്വന്തമാക്കാനും വാഹനം വാങ്ങിക്കുവാനുമുള്ള സാധ്യത കാണുന്നു. ജീവിതത്തിൽ വിവാഹം പോലുള്ള മംഗള കർമ്മങ്ങൾ നടക്കാനുള്ള സാധ്യതയും കാണുന്നു. മറ്റുള്ളവരിൽ നിന്നും അഞ്ചിതരാവാതിരിക്കാൻ ശ്രദ്ധിക്കുക. കുടുംബത്തിൽ നിലനിന്ന ചില പ്രശ്നങ്ങൾക്ക് ശമനം ഉണ്ടാകും.
ഭരണി
ഭരണി നക്ഷത്രക്കാരുടെ ദേവത ശിവനാണ്. അതുകൊണ്ടുതന്നെ മനോദുഃഖവും കുടുംബ സുഖഹാനിയും ഉണ്ടാകുവാൻ സാധ്യത. ഭരണി നക്ഷത്രക്കാർ പൊതുവിൽ സത്യം മാത്രം പറയുന്നവരും സമൂഹത്തിൽ മാന്യമായി നിലകൊള്ളാൻ ആഗ്രഹിക്കുന്നവരുമാണ്. ധീരമായ പ്രകൃതമുള്ളവർ ഇവർ പൊതുവിൽ ദീർഘായുസ്സ് ഉള്ളവരും ആയിരിക്കും. ഭരണി നക്ഷത്രക്കാരായ സ്ത്രീകൾക്ക് വിദ്യയും വിവേകവും ഉണ്ടായിരിക്കും.
ഈ കാലയളവിൽ നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് അല്പം തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത. കുടുംബത്തിലുള്ളവരിൽ ബുദ്ധിമുട്ടുകൾ അനുഭവിച്ചേക്കാം. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്നും അകാരണമായ ബുദ്ധിമുട്ടുകളും അതുപോലെ മനക്ലേഷനുകൾ ഉണ്ടായേക്കാം. എന്ത് പ്രവർത്തി ചെയ്യുമ്പോഴും നിങ്ങൾക്ക് എന്നെപ്പോലെ മറ്റുള്ളവർക്കും ഉപകാരപ്രദമാകാനും മനഃപൂർവം ആർക്കും ദോഷം വരുത്താതെയും ഇരിക്കുക. ഈ കാലയളവിൽ ക്ഷേത്ര സന്ദർശനങ്ങൾ നല്ലതാണ്.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലമായ സൂചനയുടെ അടിസ്ഥാനത്തിലാണ്. ടിവി9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)