Vishu Phalam 2026: വിവാഹം, കാര്യവിജയം, മനക്ലേശം! മകയിരം, തിരുവാതിര നക്ഷത്രക്കാരുടെ 2026ലെ വിഷുഫലം

Vishu Phalam 2026 Astrological Predictions:വിവിധ നക്ഷത്രക്കാരുടെ ജീവിതത്തിൽ വരാനിരിക്കുന്ന വർഷത്തിൽ എന്തെല്ലാം സന്തോഷവും സൗഭാഗ്യവും ദുഃഖവും ദുരിതവും ആണ് കാത്തിരിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു സാധ്യത മാത്രമാണ് ഇത്. 27 നക്ഷത്രങ്ങളിലെ അഞ്ചും ആറും നക്ഷത്രക്കാരായ മകയിരം തിരുവാതിര നക്ഷത്രക്കാരുടെ സമ്പൂർണ്ണ വിഷുഫലമാണ് നൽകിയിരിക്കുന്നത്. ഈ നക്ഷത്രക്കാരുടെ തൊഴിൽ, ആരോഗ്യം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ സംഭവിക്കാനിടയുള്ള ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ പരിശോധിക്കാം...

Vishu Phalam 2026: വിവാഹം, കാര്യവിജയം, മനക്ലേശം! മകയിരം, തിരുവാതിര നക്ഷത്രക്കാരുടെ 2026ലെ വിഷുഫലം

Vishu Phalam 2026

Updated On: 

25 Mar 2026 | 11:59 AM

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി മറ്റൊരു വിഷുക്കാലം കൂടി എത്തി. സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് സംക്രമിക്കുന്ന അപൂർവമായ സുദിനത്തിലാണ് വിഷു ആഘോഷിക്കുന്നത്. ഈ വർഷത്തെ വിഷു ഏപ്രിൽ 14 ചൊവ്വാഴ്ചയാണ്. അതായത് കൊല്ലവർഷം 1201 മേടം ഒന്ന്. പുതുവർഷാരംഭത്തിൽ ഗ്രഹനിലകൾ മാറുമ്പോൾ ഓരോ രാശിയുടെയും ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങളും സൗഭാഗ്യങ്ങൾക്കും കാരണമാകും.

വിവിധ നക്ഷത്രക്കാരുടെ ജീവിതത്തിൽ വരാനിരിക്കുന്ന വർഷത്തിൽ എന്തെല്ലാം സന്തോഷവും സൗഭാഗ്യവും ദുഃഖവും ദുരിതവും ആണ് കാത്തിരിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു സാധ്യത മാത്രമാണ് ഇത്. 27 നക്ഷത്രങ്ങളിലെ അഞ്ചും ആറും നക്ഷത്രക്കാരായ മകയിരം തിരുവാതിര നക്ഷത്രക്കാരുടെ സമ്പൂർണ്ണ വിഷുഫലമാണ് നൽകിയിരിക്കുന്നത്. ഈ നക്ഷത്രക്കാരുടെ തൊഴിൽ, ആരോഗ്യം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ സംഭവിക്കാനിടയുള്ള ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ പരിശോധിക്കാം.

മകയിരം

മകയിരം നക്ഷത്രക്കാർക്ക് വരാനിരിക്കുന്ന വർഷത്തിൽ ബന്ധുക്കളിൽ നിന്നും മാനസികമായ വിഷമം, അപമാനം, മനക്ലേശം ഇവയൊക്കെ നേരിടേണ്ടതായി വരും. ഈ നക്ഷത്രക്കാരുടെ ദേവത ഭഗവാൻ ശിവനാണ്. അതിനാൽ തന്നെ മനോദുഃഖവും കുടുംബഹാനിയും നേരിടേണ്ടതായി വന്നേക്കാം. ബാല്യകാലത്ത് ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും പിന്നീട് സമ്പത്തും ബലവും ഉണ്ടാക്കുകയും ചെയ്യുന്ന ഒരു നക്ഷത്രക്കാരാണ് മകയിരം. എല്ലാ കാര്യങ്ങളിലും പൊതുവേ ഒരു സാമർത്ഥ്യം ഉള്ളവരായിരിക്കും ഇവർ.

ALSO READ:ധനലാഭം, ആഗ്രഹസാഫല്യം, കരിയറിൽ പുരോഗതി! കാർത്തിക, രോഹിണി നക്ഷത്രക്കാരുടെ വിഷുഫലം

കുട്ടികളെ സംബന്ധിച്ച് ചെറിയ അസുഖങ്ങളും ദുസ്വപ്നങ്ങൾ കൊണ്ടുള്ള ബുദ്ധിമുട്ടും നേരിടേണ്ടതായി വന്നേക്കാം. നടുവേദന, പുറംവേദന എന്നിവയൊക്കെ ഉണ്ടാകാൻ സാധ്യത. അതിനാൽ കരുതൽ എടുക്കേണ്ടതാണ്. 21 മുതൽ 37 വയസ്സ് വരെയുള്ളവർക്ക് വിവാഹ കാര്യങ്ങൾ നടക്കാം. വിദ്യാർഥികളെ സംബന്ധിച്ച മികച്ച സമയം. കാര്യവിജയവും ഉണ്ടാകും. 37കഴിഞ്ഞ് 56 വയസ്സുള്ളവരെ സംബന്ധിച്ച് ആലസ്യം, ക്ലേശം, ധനനഷ്ടം എന്നിവ ഉണ്ടാകാൻ സാധ്യത. എന്നിരുന്നാലും അതിൽ നിന്നും തരണം ചെയ്യാനുള്ള വഴികളും നിങ്ങൾക്ക് തുറന്നു വരും. ഇതിനു മുകളിലോട്ട് പ്രായമുള്ളവരെ സംബന്ധിച്ച് ചില പ്രതിസന്ധികളും നേരിടാൻ സാധ്യത. ഈ നക്ഷത്രക്കാരെ സംബന്ധിച്ച് പ്രതീക്ഷിച്ച കാര്യങ്ങളിൽ ചിലതെങ്കിലും നേടാൻ സാധിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്ക് മികച്ച സമയം. ഉയർന്ന പദവിയിലേക്ക് എത്തിപ്പെടാനും സാധ്യത. പുതിയ സംരംഭം തുടങ്ങാനും മികച്ച വർഷം.

തിരുവാതിര

തിരുവാതിര നക്ഷത്രക്കാർക്ക് ബന്ധുനാശം, ബന്ധുക്കളുടെ വിരോധം, അപമാനം, മാനസിക ബുദ്ധിമുട്ട് എന്നിവ നേരിടേണ്ടതായി വന്നേക്കാം. ഇവരുടെ ദേവത ബ്രഹ്മമാവാണ് അതുകൊണ്ടുതന്നെ വരാനിരിക്കുന്ന വർഷം ഗുണവും ദോഷവും ചേർന്ന ഫലങ്ങളാണ് അനുഭവിക്കേണ്ടതായി വരിക. ധനം, സമ്പത്ത്, സമൃദ്ധി ഉള്ളവരായിരിക്കും പൊതുവേ തിരുവാതിര നക്ഷത്രക്കാർ. എന്നാൽ പരോപകാരം ചെയ്യുന്നതിൽ മടിയുള്ളവരും ഉപകാരസ്മരണ പൊതുവേ കുറവുള്ളവരും ആണ് ഈ നക്ഷത്രക്കാർ. 9 വയസ്സ് വരെയുള്ള തിരുവാതിര നക്ഷത്രക്കാർക്ക് എന്തെങ്കിലും അസുഖങ്ങൾ, ദാരിദ്ര്യം ഇവയൊക്കെ ഉണ്ടാകാൻ സാധ്യത.

9 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ള തിരുവാതിര നക്ഷത്രക്കാർക്ക് നല്ല ഫലങ്ങളും അതുപോലെ വിദ്യാർഥികളെ സംബന്ധിച്ച് കാര്യവിജയവും ഉണ്ടാകാം. 22 വയസ്സ് മുതൽ 44 വയസ്സുവരെയുള്ള തിരുവാതിര നക്ഷത്രക്കാർക്ക് വിദ്യാഭ്യാസമായ കാര്യങ്ങളിൽ മികച്ച നേട്ടങ്ങൾ, വിവാഹം നടക്കാനുള്ള സാധ്യത മനസ്സിൽ ആഗ്രഹിച്ച കാര്യങ്ങളെല്ലാം നേടിയെടുക്കാനും ഉള്ള സമയം തെളിഞ്ഞുവരും. 44നും 61നും ഇടയ്ക്കുള്ള ഈ നക്ഷത്രക്കാർക്ക് ജീവിതത്തിൽ നല്ല കാലഘട്ടം ആയിരിക്കും ജീവിതത്തിൽ വലിയ രീതിയിലുള്ള ഉയർച്ചയ്ക്കും ധന നേട്ടത്തിനും ആഗ്രഹസാഫല്യത്തിനും സാധ്യത. അതിനു മുകളിലേക്ക് പ്രായമുള്ളവരെ സംബന്ധിച്ച് പലവിധത്തിലുള്ള മോശം അനുഭവങ്ങൾ ദുഃഖങ്ങൾ ദുരിതങ്ങൾ എന്നിവയും നേരിടേണ്ടതായി വരാൻ സാധ്യത.

Follow Us
സ്റ്റീൽ കുറ്റിയിലും ജാറിലും പെട്രോൾ, വാങ്ങാൻ ആളുകൾ ക്യൂ
ചിത്തരഞ്ജാ...! കുട്ടിയുടെ വിളി കേട്ട് അമ്പരന്ന് ആലപ്പുഴ എംഎല്‍എ
മാധ്യമപ്രവര്‍ത്തകനെ കല്ലെറിയാന്‍ ശ്രമിച്ച് വെള്ളനാട് ശശി
തൃത്താല പോര് മുറുകുന്നു; വി.ടി. ബല്‍റാമിനെ വെല്ലുവിളിച്ച് എം.ബി. രാജേഷ്‌