Vishu Phalam 2026: മാതാപിതാക്കൾക്ക് ദുരിതകാലം, സന്തോഷം, അഭിവൃദ്ധി! പുണർതം, പൂയം, ആയില്യം നക്ഷത്രക്കാരുടെ വിഷുഫലം
Vishu Phalam 2026 Astrological Predictions:ഈ വേളയിൽ ഗ്രഹനിലകളിൽ സംഭവിക്കുന്ന പ്രധാന മാറ്റങ്ങൾ 27 നക്ഷത്രക്കാരുടെ ജീവിതത്തിൽ ഏതു രീതിയിലാണ് സ്വാധീനം ചെലുത്തുക എന്നത് ഒരോ വ്യക്തികളെയും സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള കാര്യമാണ്. അത്തരത്തിൽ പുണർതം, പൂയം, ആയില്യം നക്ഷത്രക്കാരുടെ സാമ്പത്തികം, ആരോഗ്യം, കരിയർ എന്നീ മേഖലകളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ എന്ന് നോക്കാം......

Vishu Phalam 2026
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുത്തൻ പ്രത്യാശയുടെയും പ്രതീകമായി വീണ്ടും ഒരു വിഷുക്കാലം കൂടി എത്തിയിരിക്കുന്നു. സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് സംക്രമിക്കുന്ന വേളയിലാണ് വിഷു ആഘോഷിക്കുന്നത്. ഈ വർഷത്തെ വിഷു കൊല്ലവർഷം 1201 മേടം ഒന്ന് അതായത് ഏപ്രിൽ 14 ചൊവ്വാഴ്ചയാണ് ആഘോഷമാക്കുക. ഈ വേളയിൽ ഗ്രഹനിലകളിൽ സംഭവിക്കുന്ന പ്രധാന മാറ്റങ്ങൾ 27 നക്ഷത്രക്കാരുടെ ജീവിതത്തിൽ ഏതു രീതിയിലാണ് സ്വാധീനം ചെലുത്തുക എന്നത് ഒരോ വ്യക്തികളെയും സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള കാര്യമാണ്. അത്തരത്തിൽ പുണർതം, പൂയം, ആയില്യം നക്ഷത്രക്കാരുടെ സാമ്പത്തികം, ആരോഗ്യം, കരിയർ എന്നീ മേഖലകളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
പുണർതം
പുണർതം നക്ഷത്രക്കാർക്ക് ബന്ധുജന നാശം, അപമാനം, മനക്ലേശം എന്നിവ നേരിടേണ്ടതായി വന്നേക്കാം.ഈ നക്ഷത്രക്കാരുടെ ദേവത വിഷ്ണുവാണ്. മുതിർന്നവരുടെയും ഗുരുക്കളുടെയും അനുഗ്രഹം നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. കുടുംബത്തിൽ നിന്നും മാറി താമസിക്കേണ്ട സാഹചര്യം ഉണ്ടാകാം. എട്ടു വയസ്സുവരെയുള്ളവരെ സംബന്ധിച്ച് സൗഭാഗ്യ കാലമാണ്. എന്നാൽ എട്ടു മുതൽ 27 വയസ്സ് ഉള്ളവരുടെ മാതാപിതാക്കൾക്ക് ദുരിത കാലഘട്ടമാണ്. 27 വയസ്സിനുശേഷം 44 വയസ്സുവരെയുള്ളവരെ സംബന്ധിച്ച് നല്ല കാലമാണ് സന്തോഷവും സമാധാനവും അഭിവൃദ്ധിയും ഉണ്ടാകും. 50 വയസ്സ് വരെയുള്ളവർക്ക് സംബന്ധിച്ച് ബന്ധുനാശം വയറ്റിലോ കണ്ണിലോ എന്തെങ്കിലും തരത്തിലുള്ള അസുഖം ശത്രുക്കളുടെ ഉപദ്രവം എന്നിവ അനുഭവപ്പെട്ടേക്കാം. 50 വയസ്സ് മുകളിലുള്ളവർക്ക് സമ്മിശ്രമായ ഫലവും അനുഭവിക്കേണ്ടതായി വരും.
പൂയം
പൂരം നക്ഷത്രക്കാർക്ക് സമൂഹത്തിൽനിന്ന് ആദരവും സന്തോഷവും സമാധാനവും ലഭിക്കാൻ സാധ്യത. വിശേഷമായ വസ്ത്രവും ആഭരണങ്ങളും എല്ലാം സ്വന്തമാക്കാനുള്ള സൗഭാഗ്യം ഉണ്ടാകാം. ദേവത ഭഗവാൻ ശിവനാണ്. അതിനാൽ കുടുംബത്തിൽ സമാധാനക്കേടും വിഷമവും നേരിടേതായി വന്നേക്കാം. ദൂരെ യാത്രകൾ ചെയ്യുമ്പോൾ ശ്രദ്ധിക്കണം. ധനനശത്തിനും മനക്ലേശത്തിനും സാധ്യത. ചെറിയ കുട്ടികളിൽ അസുഖങ്ങൾ ഉണ്ടെങ്കിൽ അത് ഭേദപ്പെടാനുള്ള സാധ്യത. 9 വയസ്സ് മുതൽ 27 വയസ്സ് വരെയുള്ള കുട്ടികൾക്ക് വിദ്യയിൽ അഭിവൃദ്ധി സന്തോഷം സമാധാനം എന്നിവ അനുഭവപ്പെടാം. 27 വയസ്സ് മുതൽ 32 വയസ്സ് വരെയുള്ളവർക്ക് ശാരീരികമായി വിഷമതകൾ അനുഭവിക്കേണ്ടതായി വരും.
ALSO READ:വിവാഹം, കാര്യവിജയം, മനക്ലേശം! മകയിരം, തിരുവാതിര നക്ഷത്രക്കാരുടെ 2026ലെ വിഷുഫലം
നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ ചിന്തിച്ചിട്ട് എടുത്തിട്ടില്ലെങ്കിൽ പല രീതിയിലുള്ള ദുഃഖങ്ങളും ദുരിതങ്ങളും നേരിടേണ്ടതായി വരും. 32 വയസ്സ് മുതൽ 52 വയസ്സ് വരെയുള്ളവർക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ സ്വന്തമാക്കാൻ സാധിക്കും ആഭരണം വസ്ത്രം എന്നിവ ഇവയിൽ ഉൾപ്പെടും. സമ്പത്തും ശത്രു നാശവും കീർത്തിയും നിങ്ങൾക്ക് അനുഭവപ്പെടും. 58 വയസ്സ് വരെയുള്ളവർക്ക് ചെറിയ അലച്ചിലുകളും ബുദ്ധിമുട്ടുകളും അതേ സമയം തന്നെ നേട്ടങ്ങളും ഉണ്ടാകാൻ സാധ്യത. മുകളിലേക്ക് പ്രായമുള്ളവർക്കും പൊതുവായും എല്ലാവർക്കും അധ്വാനത്തിൽ നിന്ന് നേട്ടവും സമാധാനവും ലഭിക്കും.
ആയില്യം
മറ്റുള്ളവരുടെ സ്നേഹവും ആദരവും നേടാൻ സാധിക്കും. ഇഷ്ടമുള്ള കാര്യങ്ങൾ നേടാനുള്ള സാധ്യത കാണുന്നു. ദേവത ബ്രഹ്മാവ് ആണ് അതിനാൽ തന്നെ ഗുണദോഷം സമ്മിശ്രമായ ഒരു ഫലമാണ് കാത്തിരിക്കുന്നത്. ശാരീരിക വിഷമതകൾ, കൊടുത്ത പണം തിരികെ കെട്ടാനുള്ള തടസ്സം എന്നിവ നേരിട്ടേക്കാം. 9 വയസ്സ് വരെയുള്ളവർക്ക് കുടുംബത്തിൽ പലവിധത്തിലുള്ള സന്തോഷവും നേട്ടവും അതിൽ നിന്ന് ഗുണവും ലഭിക്കും. 9 വയസ്സ് മുതൽ 16 വയസ്സ് വരെയുള്ളവർക്ക് ദേഹപരമായ അസുഖങ്ങളും വിഷമങ്ങളും നേരിടാൻ സാധ്യത. അലസത മറ്റുള്ളവരെ ബഹുമാനമില്ലായ്മ അനുസരണമില്ലായ്മ എന്നിവ കാരണവും നിങ്ങൾക്ക് പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടാൻ സാധ്യത.
16 വയസ്സു മുതൽ 36 വയസ്സ് വരെയുള്ള യുവാക്കളെ സംബന്ധിച്ച് സന്തോഷം, സമൃദ്ധി, ഐശ്വര്യം, പുതിയ വീട് എന്നിവ ഉണ്ടാകാൻ സാധ്യത. 36 വയസ്സു മുതൽ 42 വയസ്സുള്ളവർക്ക് അപ്രതീക്ഷിതമായ ചില ബുദ്ധിമുട്ടുകളും നേരിടേണ്ടതായി വരാം. 52 വയസ്സ് വരെയുള്ളവരുടെ അമ്മമാർക്ക് സമാധാനം ഉണ്ടാകും, വീട്ടിൽ സമാധാനം നിലനിൽക്കും. ചെയ്യുന്ന പ്രവർത്തികളിൽ അനുകൂലമായ ഫലവും ലഭിക്കാൻ സാധ്യത. 57 വയസ്സുള്ളവർക്ക് കഠിനാധനം ചെയ്താൽ ഫലം ലഭിക്കും. കൂടാതെ ശത്രുക്കളിൽ നിന്നും വിജയം നേടാനും സാധിക്കും. 77 വയസ്സ് വരെയുള്ളവർക്ക് ശാരീരികമായ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. അതിനു മുകളിലേക്കുള്ള വർക്ക് കുടുംബസൗഖ്യവും സമാധാനവും ലഭിക്കാനും സാധ്യത.