Zodiac Sign Based Temple: 2025 അവസാനിക്കുന്നതിന് മുമ്പ് നിങ്ങളുടെ രാശിപ്രകാരമുള്ള ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തുക
Zodiac Sign Based Temple: കർക്കിടകം രാശിക്കാർ കർണാടകയിലെ പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ജീവിതത്തിൽ സർവ്വ ഐശഅവര്യത്തിനും കാരണമാകുമെന്നാണ് വിശ്വാസം

Indian Temple Must Visit In 2025
2025 അവസാനിക്കുവാൻ ഇനി ദിനങ്ങൾ മാത്രം. ശുഭപ്രതീക്ഷയോടെയാണ് പലരും അടുത്ത വർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്നത്. ഈ വർഷം ഉണ്ടായ നല്ലതും ചീത്തയുമായ കാര്യങ്ങളെ തരണം ചെയ്ത് ഇനി വരാനിരിക്കുന്ന വർഷം ജീവിതത്തിൽ ശുഭകരമായ കാര്യങ്ങൾ നടക്കട്ടെ എന്നാണ് എല്ലാവരുടെയും പ്രതീക്ഷ. അത്തരത്തിൽ പുതുവർഷം നിങ്ങൾക്ക് ശുഭകരമായിരിക്കുവാൻ ഈ വർഷം നിങ്ങളുടെ രാശിപ്രകാരമുള്ള ചില ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുന്നത് നല്ലതാണ്. ആ ക്ഷേത്രങ്ങൾ ഏതൊക്കെ എന്നു നോക്കാം.
മേടം: മേടം രാശിക്കാർ 2025 അവസാനിക്കുന്നതിന് മുന്നോടിയായി കർണാടകയിലെ ഹമ്പിയിലുള്ള വിരൂഭാഷാ ക്ഷേത്രം സന്ദർശിക്കുന്നത് നല്ലതാണ്. ജീവിതത്തിൽ എല്ലാ ഐശ്വര്യവും നേടുവാൻ ഇത് സഹായിക്കും.
ഇടവം: ഇടവം രാശിക്കാർ അസാമിലെ ഗുവാഹത്തിലുള്ള കാമാഖ്യ ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നത് ശുഭകരമാണ് .
മിഥുനം: ഈ രാശിക്കാർ തമിഴ്‌നാട്ടിലെ ചിദംബരം നടരാജ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ജീവിതത്തിൽ ശുഭകരമായ കാര്യങ്ങൾ നടക്കുവാൻ കാരണമാകുമെന്നാണ് വിശ്വാസം.
കർക്കിടകം: കർക്കിടകം രാശിക്കാർ കർണാടകയിലെ പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ജീവിതത്തിൽ സർവ്വ ഐശഅവര്യത്തിനും കാരണമാകുമെന്നാണ് വിശ്വാസം.
ചിങ്ങം: ചിങ്ങം രാശിക്കാർ ഗുജറാത്തിലെ മൊധേരയിലുള്ള സൂര്യക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ശുഭകരമായി കണക്കാക്കുന്നു.
ALSO READ: കാർത്തിക വിളക്ക് എന്നാണ്? കൃത്യമായ തീയ്യതി, ശുഭകരമായ സമയം, ഐതീഹ്യം
കന്നി: കന്നിരാശിക്കാർ 2025 അവസാനിക്കുന്നതിന് മുന്നോടിയായി തമിഴ്‌നാട്ടിലെ കാഞ്ചി കാമാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ശുഭകരമാണ്.
തുലാം: തുലാം രാശിക്കാർ മധ്യപ്രദേശിലെ ഖജുരാഹോയിലുള്ള കന്ദരിയ മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ദുഃഖത്തിൽ നിന്നും ദുരിതത്തിൽ നിന്നും മോചനം നൽകും.
വൃശ്ചികം: വൃശ്ചികം രാശിക്കാർ പശ്ചിമ ബംഗാളിലെ ബിർഭുമിലുള്ള താരാപീഠ് ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഉത്തമമായി കണക്കാക്കുന്നു.
ധനു: ധനു രാശിക്കാർ ർണാടകയിലെ ശൃംഗേരി ശാരദ പീഠത്തിൽ ദർശനം നടത്തുന്നത് ജീവിത്തതിൽ സൗഭാഗ്യങ്ങൾ കൊണ്ടുവരുന്നതിന് കാരണമാകും.
മകരം: മകരം രാശിയിലുള്ളവർ ഒഡീഷയിലെ ഭുവനേശ്വറിലെ മനോഹരമായ ലിംഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് നല്ലതായി കണക്കാക്കുന്നു.
കുംഭം: കുംഭം രാശിക്കാർ മഹാരാഷ്ട്രയിലെ പണ്ഡർപൂർ വിത്തൽ ക്ഷേത്രം സന്ദർശിക്കുന്നത് നല്ലതായി വിശ്വസിക്കപ്പെടുന്നു.
മീനം: മീനരാശിയിലുള്ളവർ പുതുവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ത്രയംബകേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് നല്ലതാണ്.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)