Thrikarthika 2025: കാർത്തിക വിളക്ക് എന്നാണ്? കൃത്യമായ തീയ്യതി, ശുഭകരമായ സമയം, ഐതീഹ്യം
Thrikarthika 2025: എല്ലാവർഷവും സാധാരണയായി മാസത്തിലെ പൂർണ്ണചന്ദ്ര ദിനത്തിലാണ് തൃക്കാർത്തിക വരുന്നത്. ഈ ദിവസം എല്ലാ വീടുകളിലും തെരുവുകളിലും ക്ഷേത്രങ്ങളിലും ദീപം തെളിയിച്ചാണ്...
വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രത്തിൽ ആഘോഷിക്കുന്ന വിളക്കുകളുടെ ഉത്സവമാണ് തൃക്കാർത്തിക . എല്ലാവർഷവും സാധാരണയായി മാസത്തിലെ പൂർണ്ണചന്ദ്ര ദിനത്തിലാണ് തൃക്കാർത്തിക വരുന്നത്. ഈ ദിവസം എല്ലാ വീടുകളിലും തെരുവുകളിലും ക്ഷേത്രങ്ങളിലും ദീപം തെളിയിച്ചാണ് ഈ ദിവസം ആഘോഷിക്കുന്നത്. ഈ വർഷത്തെ തൃക്കാർത്തിക ഡിസംബർ നാലിനാണ്.കാർത്തികവിളക്ക് സാധാരണഗതിയിൽ ആഘോഷിക്കുന്നത് കൂടുതലായും കേരളത്തിലാണ്.
കാർത്തികവിളക്കിന്റെ പ്രാധാന്യം…
ഏതെങ്കിലും പ്രത്യേകത ദൈവത്തിനോ ദേവതയ്ക്കു വേണ്ടിയല്ല തൃക്കാർത്തിക സമർപ്പിച്ചിരിക്കുന്നത്. എന്നാൽ ചിലയിടങ്ങളിൽ ഭഗവതിയെ ആരാധിക്കുന്നതിനായും തൃക്കാർത്തിക പ്രയോജനപ്പെടുത്താറുണ്ട്. ദേവിയെ ആരാധിക്കുന്നതിനുള്ള ഏറ്റവും മികച്ച ഐശ്വര്യപൂർണ്ണമായ ദിവസമാണ് തൃക്കാർത്തിക എന്നാണ് വിശ്വാസം. തൃക്കാർത്തിക ദിനത്തിൽ സൂര്യാസമയത്തിനുശേഷമാണ് വിളക്കുകൾ തെളിയിക്കേണ്ടത്.
ചിരാതുകളിലാണ് വിളക്കുകൾ തെളിയിക്കേണ്ടത്. നീ അല്ലെങ്കിൽ എണ്ണ ഉപയോഗിക്കുന്നതാണ് ഉത്തമം. ചിലയിടങ്ങളിൽ വാഴയുടെ തണ്ടുകളും തെങ്ങിന്റെ ഓലകളും എല്ലാം ഉപയോഗിച്ച് ഇത് കൂടുതൽ അലങ്കരിക്കാറുണ്ട്. പൂർണ്ണചന്ദ്ര രാത്രിയും തൃക്കാർത്തിക വിളക്കുകളും പരസ്പരം പൂരകമാകുന്ന മനോഹരമായ ഐശ്വര്യപൂർണ്ണമായ ദിവസമാണിത്.
കാർത്തിക വിളക്കു ദിനത്തിൽ വിശ്വാസികൾ പലപ്പോഴും മത്സ്യമാംസാദികൾ കഴിക്കാറില്ല. മാത്രമല്ല ആ ദിനത്തിൽ ഒരു പ്രത്യേക തരം ഭക്ഷണ പദാർത്ഥം ഉണ്ടാക്കാറുമുണ്ട്. കാർത്തികപ്പുഴുക്ക് എന്നാണ് ഇത് അറിയപ്പെടുന്നത്. മരച്ചീനി, ചേന, മറ്റ് കിഴങ്ങുകൾ എന്നിവ ചേർത്ത് ധാരാളം തേങ്ങ ചുരണ്ടി പ്രത്യേക ഭക്ഷണം തയ്യാറാക്കുന്നു. ഈ ദിവസങ്ങളിൽ ലഘുവായ ഭക്ഷണമാണ് പലപ്പോഴും കഴിക്കാറുള്ളത്.
കാർത്തികവിളക്ക് ദിനത്തിൽ കേരളത്തിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും കർമ്മങ്ങളും ഉണ്ടാകാറുണ്ട്. കൂടാതെ ക്ഷേത്രങ്ങളിലും ഈ ദിവസം അന്നദാനം നൽകൽ മറ്റു ഭക്ഷണങ്ങൾ നൽകൽ എന്നീ ചടങ്ങുകളും ഉണ്ടാകാറുണ്ട്. ഐശ്വര്യത്തിന്റെ പ്രതീകമായാണ് ദീപങ്ങളെ കണക്കാക്കുന്നത്. അതിനാൽ തൃക്കാർത്തിക ദിനത്തിൽ വീടും പരിസരവും ശുദ്ധിയാക്കിയതിനു ശേഷം മാത്രമാണ് വിളക്ക് തെളിയിക്കേണ്ടത്.