AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Astrology Malayalam: സമ്പത്തിനും പുരോഗതിക്കും സാധ്യത; നാല് രാശിക്കാർക്ക് നേട്ടം, ത്രിഗ്രഹി യോഗം

Malayalam Astrology Predictions 2026 August: ജോലിക്കാർക്ക് സ്ഥാനക്കയറ്റമോ പുതിയ ജോലിയോ ലഭിച്ചേക്കാവുന്ന സമയമാണിത്. ബിസിനസുകാർക്ക് ഒരു പ്രധാന ഇടപാടിൽ അന്തിമതീരുമാനമെടുക്കാൻ സാധിക്കും. ഇവർക്ക് ഇടപാടുകളിൽ ലാഭം. സാമ്പത്തിക സ്തംഭനം, പുരോഗതിക്ക് തടസ്സം എന്നിവ നേരിട്ടവർക്ക് പരിഹാരം കണ്ടെത്താനാകും. മുടങ്ങിക്കിടക്കുന്ന പദ്ധതികളും ഇടപാടുകളും പൂർത്തിയാക്കാൻ സാധിക്കും. ഈ സമയത്ത് മതപരമായ കാര്യങ്ങളിൽ നിങ്ങൾക്ക് താൽപ്പര്യം വർദ്ധിച്ചേക്കാം, ഇത് സമാധാനവും ശാന്തിയും ജീവിതത്തിൽ നൽകും

Astrology Malayalam: സമ്പത്തിനും പുരോഗതിക്കും സാധ്യത; നാല് രാശിക്കാർക്ക് നേട്ടം, ത്രിഗ്രഹി യോഗം
Astrology Malayalam From August 5thImage Credit source: TV9 Network
Arun Nair
Arun Nair | Published: 04 Aug 2026 | 10:58 AM

ജ്ഞാനം, സംസാരം, ബിസിനസ്സ്, ആശയവിനിമയം എന്നിവയുടെ ഘടകമായാണ് ജ്യോതിഷത്തിൽ ബുധനെ കണക്കാക്കുന്നത്. ദൃക് പഞ്ചാംഗം അനുസരിച്ച്, 2026 ഓഗസ്റ്റ് 5 ന് വൈകുന്നേരം 7:58 ന് ബുധൻ കർക്കടകത്തിൽ പ്രവേശിക്കും. ഇവിടെ സൂര്യൻ, വ്യാഴം എന്നീ ഗ്രഹങ്ങളും ഉള്ളതിനാൽ ഇവിടെ ത്രിഗ്രഹി യോഗം സംജാതമാകും. ഇതിൻ്റെ ഫലമായി ഇടവം,മിഥുനം എന്നിവയുൾപ്പെടെ നാല് രാശിക്കാർക്ക് സമ്പത്തിനും പുരോഗതിക്കും സാധ്യത സൃഷ്ടിക്കുന്നു. ഓഗസ്റ്റ് 17-വരെ ഈ യോഗം തുടരും. ഈ 12 ദിവസങ്ങൾ ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം നൽകുന്നതെന്ന് നോക്കാം.

ഇടവം

ഇടവ രാശിക്കാർക്ക് ത്രിഗ്രഹി യോഗം ഗുണകരമായിരിക്കും. ജോലിക്കാർക്ക് സ്ഥാനക്കയറ്റമോ പുതിയ ജോലിയോ ലഭിച്ചേക്കാവുന്ന സമയമാണിത്. ബിസിനസുകാർക്ക് ഒരു പ്രധാന ഇടപാടിൽ അന്തിമതീരുമാനമെടുക്കാൻ സാധിക്കും. ഇവർക്ക് ഇടപാടുകളിൽ ലാഭം നേടാൻ കഴിയും. നിങ്ങളുടെ ജോലി വേഗത്തിലും തടസ്സമില്ലാതെയും പൂർത്തിയാകും. വീട്ടിൽ ഐശ്വര്യം കൈവരുന്ന സമയമാണിത്.

ALSO READ:കർക്കിടക വാവ് എന്നാണ്? കൃത്യമായ തീയ്യതി ശുഭമുഹൂർത്തം എന്നിവ അറിയാം

മിഥുനം

ത്രിഗ്രഹ സംയോജനം മിഥുന രാശിക്കാർക്ക് സമ്പത്ത് കൊണ്ടുവരും. സംസാരത്തിൽ ഇത് ഗുണം ചെയ്യും. പ്രധാനപ്പെട്ട ജോലികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയും. സാമ്പത്തിക സ്തംഭനം, പുരോഗതിക്ക് തടസ്സം എന്നിവ നേരിട്ടവർക്ക് പരിഹാരം കണ്ടെത്താനാകും. മുടങ്ങിക്കിടക്കുന്ന പദ്ധതികളും ഇടപാടുകളും പൂർത്തിയാക്കാൻ സാധിക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും.

കന്നി

കന്നിരാശിക്കാർക്ക് ത്രിഗ്രഹി യോഗം വഴി വലിയ മാറ്റങ്ങൾ ജീവിതത്തിൽ പ്രതീക്ഷിക്കാം. വ്യത്യസ്തമായി ചിലപ്പോൾ പുതിയൊരു സ്രോതസ്സിൽ നിന്ന് അവർക്ക് പണം ലഭിക്കാൻ സാധ്യതയുണ്ട്. പുതിയൊരു പാർട്ട് ടൈം ജോലി ആരംഭിക്കാൻ സാധ്യതയുണ്ട്. ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ താൽപ്പര്യമുള്ളവർക്ക് അങ്ങനെ ചെയ്യാം. ലാഭകരമായ സമയമാണിത്. വിദ്യാർത്ഥികൾക്ക് ഇത് നേട്ടങ്ങളുടെ സമയം.

വൃശ്ചികം

വൃശ്ചിക രാശിക്കാർക്ക് വിദേശയാത്രയ്ക്ക് അവസരം ലഭിക്കുന്ന കാലമായിരിക്കും. ഏതെങ്കിലും വിധേന തടസ്സപ്പെട്ടു കിടക്കുന്ന ഫണ്ടുകൾ നിങ്ങൾക്ക് തിരികെ ലഭിക്കും. സർക്കാർ മേഖലയിൽ നിന്ന് കാര്യമായ നേട്ടങ്ങൾക്കുള്ള സമയമാണിത്. ഈ സമയത്ത് മതപരമായ കാര്യങ്ങളിൽ നിങ്ങൾക്ക് താൽപ്പര്യം വർദ്ധിച്ചേക്കാം, ഇത് സമാധാനവും ശാന്തിയും ജീവിതത്തിൽ നൽകും. ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് ആശ്വാസം ലഭിക്കും.

(നിരാകരണം – പരമ്പരാഗത ജ്യോതിഷ വിശ്വാസങ്ങളെയും ഗ്രഹസംക്രമണങ്ങളുടെ വ്യാഖ്യാനങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണീ ലേഖനം. ഇത് പൊതുവായ വിവരമായി മാത്രം പരിഗണിക്കുക, ഏതൊരു വ്യക്തിയുടെയും ഗ്രഹസംക്രമണ ഫലം അവരുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം മറ്റ് ജ്യോതിഷ ഘടകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് വ്യത്യാസപ്പെടാം. )

Follow Us