AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Astro Tips of Silver: വെള്ളി ധരിച്ചാൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുമോ? ഇതാണ് സത്യം

Astro Tips of Silver: വെള്ളിക്ക് ആരോഗ്യത്തിനും പലതരത്തിൽ ഗുണങ്ങൾ നൽകാൻ സാധിക്കും എന്നാണ് പറയപ്പെടുന്നത്. അതായത് വെള്ളിക്ക് ശരീരത്തെ തണുപ്പിക്കാനുള്ള ഗുണമുണ്ട് അതിനാൽ തന്നെ ശരീരത്തിലെ ചൂട് സന്തുലിതമാക്കുവാൻ...

Astro Tips of Silver: വെള്ളി ധരിച്ചാൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുമോ? ഇതാണ് സത്യം
Lord Lakshmi (7)
Ashli C
Ashli C | Published: 10 Feb 2026 | 12:43 PM

ജ്യോതിഷത്തിൽ വെള്ളി ലോഹത്തിന് ഏറെ പ്രാധാന്യമാണുള്ളത്. പുരാതനകാലം മുതൽ തന്നെ മതപരമായ ഏതൊരു ആചാരത്തിലും വെള്ളിയുടെ സാന്നിധ്യം ഒഴിച്ചുകൂടാൻ ആകാത്തതാണ്. പവിത്രമായ ഒരു ശുദ്ധ ലോഹമായാണ് വെള്ളിയെ കണക്കാക്കുന്നത്. പലപ്പോഴും വെള്ളി ആഭരണങ്ങളും പലരും ധരിക്കുന്നത് കാണാറുണ്ട്. ഇതിന് പല ഗുണങ്ങളും ഉണ്ട് എന്നാണ് ജ്യോതിഷത്തിൽ പരാമർശിക്കുന്നത്. മാത്രമല്ല വീട്ടിൽ വെള്ളി കൊണ്ടുള്ള വസ്തുക്കൾ സൂക്ഷിക്കുന്നത് സമ്പത്തും സമൃദ്ധിയും വർദ്ധിപ്പിക്കും എന്നാണ് വിശ്വാസം.

ആയുർവേദമനുസരിച്ച് വെള്ളിക്ക് ആരോഗ്യത്തിനും പലതരത്തിൽ ഗുണങ്ങൾ നൽകാൻ സാധിക്കും എന്നാണ് പറയപ്പെടുന്നത്. അതായത് വെള്ളിക്ക് ശരീരത്തെ തണുപ്പിക്കാനുള്ള ഗുണമുണ്ട് അതിനാൽ തന്നെ ശരീരത്തിലെ ചൂട് സന്തുലിതമാക്കുവാൻ ഇത് സഹായിക്കും എന്നാണ് വിശ്വാസം. അതിനാലാണ് ചെറിയ കുട്ടികൾക്ക് വെള്ളി സ്പൂണുകൾ പാത്രങ്ങൾ അല്ലെങ്കിൽ വളകൾ എന്നിവ ധരിച്ച് നൽകുന്നത്.. വെള്ളിക്ക് സ്വാഭാവിക ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉള്ളതിനാൽ, വെള്ളി പാത്രങ്ങളിൽ സൂക്ഷിക്കുന്ന വെള്ളമോ ഭക്ഷണമോ വൃത്തിയായി തുടരുന്നു. ആധുനിക ശാസ്ത്രം വെള്ളിയുടെ ആൻറി ബാക്ടീരിയൽ ഗുണങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ, മെഡിക്കൽ ഉപകരണങ്ങളുടെയും മരുന്നുകളുടെയും നിർമ്മാണത്തിലും വെള്ളി ഉപയോഗിക്കുന്നു.

കൂടാതെ വെള്ളി ആഭരണങ്ങൾ ധരിക്കുന്നത് ശരീരത്തിലെ നെഗറ്റീവ് എനർജി ഇല്ലാതാക്കുകയും ജീവിതത്തിലേക്ക് പോസിറ്റീവ് എനർജി കൊണ്ടുവരികയും ചെയ്യുമെന്നാണ് വിശ്വാസം. അതിനാൽ വെള്ളി വളകൾ മോതിരകൾ അല്ലെങ്കിൽ എന്നിവ ധരിക്കുന്നത് നമ്മുടെ രക്തചക്രമണം മെച്ചപ്പെടുത്തുകയും ക്ഷീണം കുറക്കുകയും ചെയ്യുമെന്നും ചിലർ വിശ്വസിക്കുന്നു. വാസ്തുശാസ്ത്രം അനുസരിച്ച് വീട്ടിൽ വെള്ളി വസ്തുക്കൾ സൂക്ഷിക്കുന്നത് സമാധാനം സ്ഥിരതാ സമൃദ്ധി എന്നിവ വർദ്ധിപ്പിക്കുവാൻ കാരണമാകുന്നു. വെള്ളി വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കുന്നത് സമാധാനം, സമൃദ്ധി എന്നിവ വർദ്ധിപ്പിക്കുന്നു. കൂടാതെ വെള്ളി വസ്തുക്കൾ ആർക്കെങ്കിലും ദാനം ചെയ്യുന്നതും ചന്ദ്ര ദോഷം ഇല്ലാതാക്കാൻ സഹായിക്കും എന്ന് പറയപ്പെടുന്നു. ഹിന്ദുമതവിശ്വാസപ്രകാരം വെള്ളി ചന്ദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. വെള്ളി ദാനം ചെയ്യുന്നതിലൂടെ ചന്ദ്രന്റെ ദൃഷ്ടി ദോഷം മാറും എന്നാണ് വിശ്വാസം മാത്രമല്ല ലക്ഷ്മി ദേവിക്ക് വെള്ളിയോട് വളരെയധികം താല്പര്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു അതിനാൽ വെള്ളി ആഭരണങ്ങൾ ധരിക്കുന്നത് വീട്ടിൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹം കൊണ്ടുവരും.

Follow Us