ബ്രസീല്‍ മത്സരത്തിലെ കാലിസീറ്റുകള്‍ വിനയായി; യുറുഗ്വേയ്‌ക്കെതിരായ മത്സരത്തിന് ടിക്കറ്റ് നിരക്കുകള്‍ കുറച്ചു

India vs Uruguay FIFA friendly: യുറുഗ്വേയ്‌ക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിനുള്ള ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാൻ തീരുമാനം. ടിക്കറ്റ് നിരക്കുകൾ 1,999 രൂപയിൽ നിന്ന് 199 രൂപയായി കുറഞ്ഞതായാണ് റിപ്പോർട്ട്. C2 ലെഫ്റ്റ്, C2 റൈറ്റ് ബ്ലോക്കുകളിലെ നിരക്കുകളിൽ വൻ കുറവ് വരുത്തിക്കൊണ്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സോഷ്യൽ മീഡിയ ചാനലുകളിലൂടെ പുതുക്കിയ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു.

ബ്രസീല്‍ മത്സരത്തിലെ കാലിസീറ്റുകള്‍ വിനയായി; യുറുഗ്വേയ്‌ക്കെതിരായ മത്സരത്തിന് ടിക്കറ്റ് നിരക്കുകള്‍ കുറച്ചു

Indian Players Training For The Match Against Uruguay

Published: 

05 Oct 2026 | 10:23 AM

ഒക്ടോബർ 3-ന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരത്തിൽ ഒഴിഞ്ഞുകിടന്ന സീറ്റുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, യുറുഗ്വേയ്‌ക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിനുള്ള ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാൻ തീരുമാനം. ടിക്കറ്റ് നിരക്കുകൾ 1,999 രൂപയിൽ നിന്ന് 199 രൂപയായി കുറഞ്ഞതായാണ് റിപ്പോർട്ട്. C2 ലെഫ്റ്റ്, C2 റൈറ്റ് ബ്ലോക്കുകളിലെ നിരക്കുകളിൽ വൻ കുറവ് വരുത്തിക്കൊണ്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്‌) സോഷ്യൽ മീഡിയ ചാനലുകളിലൂടെ പുതുക്കിയ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു.

C2 ലെഫ്റ്റ്, C2 റൈറ്റ് ബ്ലോക്കുകൾ ഇപ്പോൾ വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. കൂടുതൽ ആരാധകരെ സ്റ്റേഡിയത്തിലെത്തിക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്‌. ഏകദേശം 85,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ 51,402 പേര്‍ മാത്രമാണ് ബ്രസീലിനെതിരായ മത്സരം കാണാനെത്തിയത്. വിനീഷ്യസ് ജൂനിയർ അടക്കമുള്ള സൂപ്പര്‍ താരങ്ങളെത്തിയിട്ടും ആരാധകരെ അത് ആകര്‍ഷിച്ചില്ല.

ടിക്കറ്റ് നിരക്ക്

ബ്രസീലിനെതിരായ മത്സരത്തിനുള്ള കളി കാണുന്നതിനുള്ള ടിക്കറ്റ് നിരക്ക് കുറഞ്ഞത് 2,500 രൂപയായിരുന്നപ്പോൾ, ചൊവ്വാഴ്ചത്തെ മത്സരത്തിനുള്ള ടിക്കറ്റ് നിരക്ക് 749 രൂപ മാത്രമാണ്. കൂടാതെ, ലയണൽ മെസ്സി സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയ ‘GOAT ഇന്ത്യ ടൂറി’ൽ പങ്കെടുത്തവർക്ക് സൗജന്യ ടിക്കറ്റുകൾ നൽകുമെന്ന് പശ്ചിമ ബംഗാൾ സർക്കാർ പ്രഖ്യാപിച്ചു.

“മെസ്സി പരിപാടി കാണാൻ കഴിയാതിരുന്ന ഏകദേശം 22,000 പേരെ മാധ്യമങ്ങളിലൂടെ ഒരു കാര്യം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. യുറുഗ്വേയ്‌ക്കെതിരെയുള്ള മത്സരത്തിനുള്ള സൗജന്യ ടിക്കറ്റുകൾ കൈപ്പറ്റാൻ സഹായിക്കുന്ന ഒരു വാട്സാപ്പ് നമ്പർ ഞങ്ങൾ ഉടൻ പ്രഖ്യാപിക്കും” – മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു.

Also Read: India vs Brazil: ആന്‍സലോട്ടിയുടെ മനം നിറച്ച് ഇന്ത്യയുടെ പ്രതിരോധം; ഗുര്‍പ്രീതിനെ ചേര്‍ത്തുപിടിച്ച് ജമീൽ

ആ 22,000 പേർക്ക് ഔദ്യോഗിക തിരിച്ചറിയൽ രേഖയും GOAT ഇവന്റിനായി വാങ്ങിയ ടിക്കറ്റിന്റെ ഫിസിക്കൽ അല്ലെങ്കിൽ ഡിജിറ്റൽ കോപ്പിയും കാണിക്കുകയാണെങ്കിൽ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ടിക്കറ്റുകൾ ശേഖരിക്കാവുന്നതാണ്.

ബ്രസീൽ മത്സരത്തിന് മുമ്പ് തന്നെ ടിക്കറ്റ് നിരക്കിനെക്കുറിച്ച് ചർച്ചകൾ ഉണ്ടായിരുന്നു, ഇപ്പോൾ സംഘാടകർ വൻ വിലക്കുറവിന് തയ്യാറായിരിക്കുകയാണ്. കാണികൾക്ക് ബ്രസീൽ മത്സരത്തിന്റെ പത്തിലൊന്ന് വിലയിൽ മാത്രം ടിക്കറ്റ് എടുത്ത് മത്സരം കാണാൻ സാധിക്കും. നിലവിലെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ പരമ്പരയിലെ ഇന്ത്യയുടെ അവസാന മത്സരം കൂടിയായിരിക്കും ഇത്. ബെംഗളൂരുവില്‍ പനാമയ്‌ക്കെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. തുടര്‍ന്ന് കൊല്‍ക്കത്തയില്‍ ബ്രസീലിനെ നേരിട്ടുു. നാളെയാണ് ഇന്ത്യ-യുറുഗ്വേ മത്സരം.

English Summary

The AIFF reduced ticket prices for the India vs Uruguay match. Prices dropped from Rs 1,999 to Rs 199 after low turnout at the Brazil game. Salt Lake Stadium saw only 51,402 fans for the match against Brazil. The rate cuts specifically target the C2 Left and C2 Right blocks.

Loading...
Unable to load recommendations.
Follow Us
വെളുത്തുള്ളി തൊലി വേഗത്തിൽ കളയാൻ 5 എളുപ്പവഴികൾ
ചെരുപ്പ് ഉരുച്ച് സമയം കളയല്ലേ! വെളുപ്പിക്കാൻ വിനാ​ഗിരി
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ 13999 രൂപയുടെ 5G ഫോൺ
ഉപ്പും നാരങ്ങയും മതി; കട്ടിങ് ബോര്‍ഡിലെ കറയും നാറ്റവും മാറ്റാം
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്