Asian Games 2026 Final: ചരിത്രമെഴുതി പെൺപട! ചൈനയെ തകർത്ത് 44 വർഷത്തിന് ശേഷം ഇന്ത്യക്ക് സ്വർണം

Asian Games 2026 Final: കലാശപ്പോരാട്ടത്തിൽ ആതിഥേയരും കരുത്തരുമായ ചൈനയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യൻ പെൺപട സ്വർണ്ണ കരസ്ഥമാക്കിയിരിക്കുന്നത്. 1982-ലെ ന്യൂഡൽഹി ഏഷ്യൻ ഗെയിംസിന് ശേഷം നീണ്ട 44 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യൻ വനിതകൾ ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ സ്വർണതൂവലിൽ മുത്തമിടുന്നത്. ഈ ഐതിഹാസിക വിജയത്തോടെ 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിലേക്കുള്ള നേരിട്ടുള്ള യോഗ്യതയും ഇന്ത്യൻ ടീം ഉറപ്പിച്ചു.

Asian Games 2026 Final: ചരിത്രമെഴുതി പെൺപട! ചൈനയെ തകർത്ത് 44 വർഷത്തിന് ശേഷം ഇന്ത്യക്ക് സ്വർണം

വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണ്ണനേട്ടം

Updated On: 

02 Oct 2026 | 06:52 PM

നാഗോയ: ഏഷ്യൻ ഗെയിംസ് 2026 വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണ്ണനേട്ടം. കലാശപ്പോരാട്ടത്തിൽ ആതിഥേയരും കരുത്തരുമായ ചൈനയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യൻ പെൺപട സ്വർണ്ണ കരസ്ഥമാക്കിയിരിക്കുന്നത്. 1982-ലെ ന്യൂഡൽഹി ഏഷ്യൻ ഗെയിംസിന് ശേഷം നീണ്ട 44 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യൻ വനിതകൾ ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ സ്വർണതൂവലിൽ മുത്തമിടുന്നത്. ഈ ഐതിഹാസിക വിജയത്തോടെ 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിലേക്കുള്ള നേരിട്ടുള്ള യോഗ്യതയും ഇന്ത്യൻ ടീം ഉറപ്പിച്ചു.

ഫൈനലില്‍ ചൈനയെ 1-0ത്തിനു വീഴ്ത്തിയാണ് ഇന്ത്യന്‍ വനിതാ സംഘം അഭിമാന നേട്ടത്തിലെത്തിയത്. വാശിയേറിയ കലാശപ്പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ലോക റാങ്കിംഗിൽ എട്ടാം സ്ഥാനത്തുള്ള ഇന്ത്യ ചൈനയെ കീഴടക്കിയത്. ടൂർണമെന്റിലുടനീളം തോൽവിയറിയാതെ അപരാജിത കുതിപ്പ് തുടർന്ന രണ്ട് സംഘങ്ങളായിരുന്നു ഇന്ത്യയും ചൈനയും. എന്നാൽ ഫൈനലിൽ ചൈനീയുടെ വെല്ലുവിളിയെ അനായാസം മറികടക്കാൻ ഇന്ത്യൻ ടീമിനായി.

ALSO READ: കാലത്തിനൊപ്പം വളരുന്ന താരം; ഇന്ത്യൻ താരത്തെ പുകഴ്ത്തി ഹർഭജൻ സിങ്

മത്സരത്തിന്റെ ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ ലീഡ് നേടിയചത് വലിയ ആത്മവിശ്വാസമാണ് പകർന്നത്. ലാൽറെംസിയാമി തൊടുത്ത മികച്ചൊരു ഗോളിലൂടെയാണ് ഇന്ത്യ ചൈനയ്‌ക്കെതിരെ മുന്നിലെത്തിയത്. ഇന്ത്യക്കായി ലാൽറെംസിയാമി ജേഴ്സിയണിയുന്ന 200-ാം അന്താരാഷ്ട്ര മത്സരമായിരുന്നു ഈ ഫൈനൽ എന്നത് വിജയത്തിന്റെ മാറ്റ് ഇരട്ടിയാക്കി. കരിയറിലെ ചരിത്ര നാഴികക്കല്ല് സ്വർണ്ണ ഗോളിലൂടെ താരം ആഘോഷമാക്കി.

ചൈനയുടെ പെനാല്‍റ്റി കോര്‍ണറുകള്‍ ഗോളിലേക്ക് പോകാതെ തടുത്തിട്ട് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ സവിതയും മത്സരത്തില്‍ നിര്‍ണായകമായി. പിന്നീട് ലീഡ് വിടാതെ ഇന്ത്യ സ്വര്‍ണം പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ ആകെ സ്വര്‍ണ നേട്ടം 16ല്‍ എത്തിയിരിക്കുകയാണ്. ആകെ മെഡല്‍ നേട്ടം 76ലും. 16 സ്വര്‍ണം, 25 വെള്ളി, 35 വെങ്കലം മെഡലുകളാണ് ഇന്ത്യയുടെ നിലവിലെ ഏഷ്യൻ ​ഗെയിംസിലെ നേട്ടം. മെഡല്‍ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ് ഇപ്പോഴുള്ളത്.

ചരിത്ര നേട്ടത്തിൽ തിളങ്ങി ഇന്ത്യ

1982-ന് ശേഷം ഇതാദ്യമായി ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ സ്വർണ്ണം സ്വന്തമാക്കി ഇന്ത്യൻ വനിതാ ടീം ചരിത്രം തിരുത്തിയെഴുതിയത്. മുൻ എഡിഷനുകളിലെ ഫൈനൽ തോൽവികളുടെ നിരാശയും കാത്തിരിപ്പും പൂർണ്ണമായി തുടച്ചുനീക്കിയാണ് ഇന്ത്യൻ പെൺപട വീണ്ടും സ്വർണ്ണത്തിൽ മുത്തമിട്ടത്. 1998-ലും 2018-ലും ഇന്ത്യ കലാശപ്പോരാട്ടത്തിലേക്ക് കുതിച്ചെത്തിയെങ്കിലും ഫൈനലിൽ കാലിടറുകയായിരുന്നു. രണ്ട് എഡിഷനുകളിലും ഇന്ത്യയുടെ നേട്ടം വെള്ളിപ്പതക്കത്തിൽ ഒതുങ്ങി. നീണ്ട 44 വർഷത്തെ കാത്തിരിപ്പുകൾക്കും വെള്ളിപ്പതക്കങ്ങളുടെ നിരാശയ്ക്കും ഒടുവിൽ 2026-ൽ വീണ്ടും ഏഷ്യൻ മണ്ണിൽ പൊന്നണിഞ്ഞ് ഇന്ത്യൻ ടീം ചരിത്രം ആവർത്തിച്ചിരിക്കുകയാണ്.

English Summary:

India wins gold in Asian Games 2026 women’s hockey final beating China 1-0. India qualifies for the 2028 Los Angeles Olympics. Read full report in Malayalam.

 

 

Loading...
Unable to load recommendations.
Follow Us
ക്രീം ഒന്നും വേണ്ട! ചർമ്മത്തിന്റെ സ്വാഭാവിക തിളക്കത്തിന് ചില പൊടിക്കൈകൾ
വിവോ V80 ഉണ്ട്, ഓപ്പോ F35 5ജിയും F35 പ്രോ 5ജിയും ഉണ്ട്!
ഒരുമിച്ച് സൂക്ഷിക്കാന്‍ പാടില്ലാത്ത പച്ചക്കറികളും പഴങ്ങളും
പാൽ തിളച്ചുതൂവുന്നത് തടയാൻ ട്രിക്കുകൾ ഇതാ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ