Ind vs Bangladesh Woman Live: ഷെഫാലിക്ക് സെഞ്ച്വറി; ഇന്ത്യക്ക് കൂറ്റൻ സ്കോർ

വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ജപ്പാനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി നിലവിലെ ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ചാമ്പ്യന്മാരായ ഇന്ത്യ അവസാന നാലിൽ ഇടം നേടി. മത്സരത്തിൻ്റെ തത്സമയ അപ്ഡേറ്റുകൾ ഇവിടെ അറിയാം, നിലവിൽ വളരെ അധികം സാധ്യതയാണ് ഇന്ത്യക്ക് സെമിയിലുള്ളത്. ഏഷ്യാ കപ്പിലെ മികച്ച പ്രകടനവും കൂടി കണക്കിലെടുത്താൽ വിജയത്തിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കേണ്ട

Ind vs Bangladesh Woman Live: ഷെഫാലിക്ക് സെഞ്ച്വറി; ഇന്ത്യക്ക് കൂറ്റൻ സ്കോർ

Ind Vs Bangladesh Woman Asian Games Live

Updated On: 

20 Sep 2026 | 06:12 PM

LIVE NEWS & UPDATES

  • 20 Sep 2026 01:18 PM (IST)

    Ind vs Bangladesh Live Updates : 9-ാം വിക്കറ്റും നഷ്ടം

    വെറും 81 റൺസ് കൂട്ടിച്ചേർക്കുന്നിതിനിടയിൽ ബംഗ്ലാദേശിന് 9-ാം വിക്കറ്റും നഷ്ടമായി

  • 20 Sep 2026 01:11 PM (IST)

    India vs Bangladesh LIVE Score: 8-ാം വിക്കറ്റും പോയി

    8-ാം വിക്കറ്റും നഷ്ടത്തിൽ ബംഗ്ലാദേശ് സ്കോർ- 66/8

  • 20 Sep 2026 01:00 PM (IST)

    Ind vs Bangladesh Live: 7-ാം വിക്കറ്റും പോയി

    56 റൺസ് ചേർക്കുന്നതിനിടെ 7ാം വിക്കറ്റും നഷ്ടമാക്കി ബംഗ്ലാദേശിൻ്റെ തകർച്ച

  • 20 Sep 2026 12:59 PM (IST)

    Ind vs bangladesh Updates: 11 ഒാവർ തികക്കും മുൻപെ

    11 ഒാവർ തികക്കും മുൻപെ 6 വിക്കറ്റ് നഷ്ടത്തിൽ 56/6 എന്ന നിലയിൽ ബംഗ്ലാദേശ്

  • 20 Sep 2026 12:43 PM (IST)

    നാല് വിക്കറ്റ് നഷ്ടം

    ഏഴ് ഓവർ പൂർത്തിയാകുമ്പോൾ ബംഗ്ലാദേശ് 43 റൺസിന് 4 വിക്കറ്റ് എന്ന നിലയിലാണ്. ഷൊർണ്ണ അക്തർ, നിഗാർ സുൽത്താന എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

  • 20 Sep 2026 12:28 PM (IST)

    രണ്ട് വിക്കറ്റ് നഷ്ടമായി

    ഇന്ത്യക്ക് എതിരേ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന്റെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. ജുവൈരിയ ഫെർദൗസ് (0), സോവോൺ മോസ്താരി (4) എന്നിവരാണ് പുറത്തായത്.

  • 20 Sep 2026 12:14 PM (IST)

    ബംഗ്ലാദേശ് ബാറ്റിങ് തുടങ്ങി

    196 റൺസ് വിജയലക്ഷ്യവുമായി ബംഗ്ലാദേശ് ബാറ്റിങ് തുടങ്ങി. ജുവൈരിയ ഫെർദൗസ്, ദിലാര അക്തർ എന്നിവരാണ് ക്രീസിൽ

  • 20 Sep 2026 12:00 PM (IST)

    ഇന്ത്യ 195/4, ബംഗ്ലാദേശിന് വിജയലക്ഷ്യം 196

    ബംഗ്ലാദേശിനെതിരേ 20 ഓവറിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടി. 196 റൺസ് വിജയലക്ഷ്യമാണ് മറുപടി ബാറ്റിങ്ങിനിറങ്ങുന്ന ബംഗ്ലാദേശിന് മുന്നിലുള്ളത്.

  • 20 Sep 2026 11:57 AM (IST)

    ഷെഫാലിക്ക് സെഞ്ച്വറി

    ഏഷ്യൻ ഗെയിംസ് സെമിയിൽ ബംഗ്ലാദേശിനെതിരേ ഇന്ത്യൻ ഓപ്പണർ ഷെഫാലിക്ക് സെഞ്ച്വറി. 49 ബോളിൽ 9 സിക്സും 3 ഫോറും അ‌ടക്കമാണ് ഷെഫാലി സെഞ്ച്വറി നേടിയത്.

  • 20 Sep 2026 11:55 AM (IST)

    ഇന്ത്യയുടെ നാലാം വിക്കറ്റും വീണു

    ഹർമൻ പ്രീത് കൗറിന് പിന്നാലെ ഇന്ത്യൻ താരം റിച്ച ഘോഷും പുറത്തായി. നാല് പന്തിൽ 2 റൺ ആണ് റിച്ച നേടിയത്. ഇന്ത്യ 19 ഓവർ പിന്നിട്ടപ്പോൾ 185/4 എന്ന നിലയിലാണ്.

  • 20 Sep 2026 11:52 AM (IST)

    ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി

    ഇന്ത്യ 18 ഓവറിൽ 183/3 എന്ന നിലയിലാണ്. 33 പന്തിൽ 40 റൺസെടുത്ത ഹർമൻ പ്രീത് കൗറിന്റെ വിക്കറ്റാണ് ഇന്ത്യക്ക് മൂന്നാമതായി നഷ്ടപ്പെട്ടത്.

  • 20 Sep 2026 11:21 AM (IST)

    ഷഫാലിക്ക് അ‌ർധ സെഞ്ച്വറി

    ബംഗ്ലാദേശിനെതിരേ ഇന്ത്യൻ ഓപ്പണർ ഷെഫാലിക്ക് അ‌ർധ സെഞ്ച്വറി. നിലവിൽ അ‌ഞ്ച് സിക്സുകളുടെയും രണ്ട് ഫോറുകളുടെയും കരുത്തിൽ 29 പന്തിൽ 56 റൺസ് ഷെഫാലി നേടിയിട്ടുണ്ട്.

  • 20 Sep 2026 11:19 AM (IST)

    ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം

    11 ഓവർ പൂർത്തിയായപ്പോൾ ഇന്ത്യ 101/2 എന്ന നിലയിലാണ്. 37 റൺസെടുത്ത സ്മൃതി മന്ദാനയും പിന്നാലെ എത്തിയ ഗുണാളൻ കമാലിനിയും (3) ആണ് പുറത്തായത്.

  • 20 Sep 2026 10:53 AM (IST)

    ഇന്ത്യ അ‌ഞ്ച് ഓവറിൽ 61/0

    ഷഫാലി വെർമ (13 ബോളിൽ 23 റൺസ്) സ്മൃതി മന്ദാന (18 ബോളിൽ 37 റൺസ്) ഓപ്പണിങ് സഖ്യമാണ് ക്രീസിൽ.

  • 20 Sep 2026 10:34 AM (IST)

    ഇന്ത്യ ബാറ്റിങ് തുടങ്ങി

    ബംഗ്ലാദേശിനെതിരേ ഇന്ത്യ ബാറ്റിങ് തുടങ്ങി. ഷഫാലി വെർമയും സ്മൃതി മന്ദാനയുമാണ് ഇന്ത്യക്കായി ബാറ്റിങ് ഓപ്പൺ ചെയ്തത്.

  • 20 Sep 2026 10:11 AM (IST)

    ടോസ്

    ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.

  • 20 Sep 2026 10:04 AM (IST)

    ബംഗ്ലാദേശ് വന്ന വഴി

    ചൈനക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടതിനെത്തുടർന്നാണ് ബംഗ്ലാദേശ് വനിതകൾ സെമി ഫൈനലിൽ എത്തിയത്. നിഗാർ സുൽത്താന നയിക്കുന്ന ബംഗ്ലാദേശ് ടീമിന്റെ പ്രധാന കരുത്ത് അവരുടെ സ്പിൻ ബോളിംഗ് നിരയാണ്. ജപ്പാനിലെ പിച്ചുകളിൽ റബേയ ഖാൻ, സുൽത്താന ഖാതുൻ തുടങ്ങിയ സ്പിന്നർമാർ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്.

  • 20 Sep 2026 09:52 AM (IST)

    ഇന്ത്യൻ വനിതാ ടീം സ്ക്വാഡ്

    ഷഫാലി വർമ, സ്മൃതി മന്ദാന, ഭാരതി ഫുൽമാലി, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), റിച്ച ഘോഷ് (WK), ജി കമാലിനി, ദീപ്തി ശർമ, ശ്രേയങ്ക പാട്ടീൽ, ശ്രീ ചരണി, നന്ദനി ശർമ, ക്രാന്തി ഗൗഡ്

മെഡൽ നേട്ടത്തിൽ കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കാതെ ഏഷ്യൻ ഗെയിംസിന്റെ സെമി ഫൈനലിൽ ഇന്ത്യ- ബംഗ്ലാദേശ് വനിതാ ടീമുകൾ ഇന്ന് സെമിയിൽ ഏറ്റുമുട്ടും. ഞായറാഴ്ച കൊറോഗി സ്‌പോർട്‌സ് പാർക്കിലാണ് മത്സരം നടക്കുന്നത്. ഇന്ത്യൻ സമയം രാവിലെ 10:30 നാണ് മത്സരങ്ങൾ. വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ജപ്പാനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി നിലവിലെ ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ചാമ്പ്യന്മാരായ ഇന്ത്യ അവസാന നാലിൽ ഇടം നേടി. ശ്രീ ചരണിയും ഷഫാലി വർമ്മയും ചേർന്നാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയ്‌ക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരം മഴയിൽ മുങ്ങിയതിനെത്തുടർന്ന് ഐസിസി റാങ്കിംഗിൽ ഉയർന്ന റാങ്കുള്ള ടീമെന്ന നിലയിൽ സെമിയിലേക്ക് ബംഗ്ലാദേശിന് അവസരം ലഭിക്കുകയായിരുന്നു. മത്സരത്തിൻ്റെ തത്സമയ അപ്ഡേറ്റുകൾ ഇവിടെ അറിയാം.

Loading...
Unable to load recommendations.
Follow Us
Related Stories
Asian Games 2026: അഭിഷേകിനെ ജപ്പാന് കൊടുത്തോ? കൊണ്ടുപോയത് ആറ് പെട്ടികള്‍! അതിനുള്ളിലുള്ളത് അറിഞ്ഞോ?
Calicut FC Player Rijon Jose: കാലിക്കറ്റ് എഫ് സി ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം
Sanju Samson: വൈഭവ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെന്ന് ജയസൂര്യ; സഞ്ജുവിന് സ്ഥാനമില്ലേ?
​മലയാളിപ്പെൺകരുത്തിൽ വെള്ളി വെടിവച്ചിട്ടു; ഏഷ്യൻ ഗെയിംസ് മെഡൽ വേട്ട തുടങ്ങി ഇന്ത്യ; ചരിത്ര നേട്ടവുമായി ​ വിദർശ
Asian Games 2026: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രത്യേക മെനു; സമ്മാനം വേറെ, ഇതറിഞ്ഞോ നിങ്ങള്‍?
Abhishek Sharma: ‘ഒന്നില്‍ പിഴച്ചെന്ന് കരുതി ഞങ്ങളെ വിലയിരുത്തരുത്’; വിമര്‍ശകരുടെ വായടപ്പിച്ച് അഭിഷേക് ശര്‍മ
ചായ അരിപ്പയിലെ ചായക്കറ എങ്ങനെ നീക്കം ചെയ്യാം
56 കിലോമീറ്റർ മൈലേജ്, വില 1 ലക്ഷത്തിന് താഴെ - ഹീറോ ഡെസ്റ്റിനി 110
6000mAh ബാറ്ററി, 50MP ക്യാമറ, 5G ഫോൺ; വില 13999 രൂപ മാത്രം
തക്കാളി മതി, മുഖത്തെ ടാൻ അകറ്റാം
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു