എന്റെ ജീവിതത്തിലെ ഏറ്റവും മോശം വർഷം; നാപ്പൊളി വിട്ടതിന്റെ കാരണം തുറന്നുപറഞ്ഞ് ലുക്കാക്കു

At Napoli, the worst year of my life- Lukaku: "എന്റെ ജീവിതത്തിലെ ഏറ്റവും മോശം വർഷമായിരുന്നു അത്. ഞാൻ ക്ലബ്ബ് വിടാൻ കാരണം ചിലർ ഉണ്ടാക്കിയെടുത്ത നുണപ്രചരണങ്ങളും അവർ എടുത്ത തീരുമാനങ്ങളുമാണ്. എനിക്ക് മാച്ച് ഫിറ്റ്നസ് ഇല്ലെന്ന വാദം പൂർണ്ണമായും തെറ്റാണ്. എന്നെ ബഹിഷ്കരിക്കാനും തറപറ്റിക്കാനും വേണ്ടിയാണ് ഇറ്റലിയിൽ അത്തരം വാർത്തകൾ പ്രചരിപ്പിച്ചത്. ഞാൻ കളിക്കാൻ നൂറു ശതമാനം സജ്ജനാണ്"- എന്ന് ലുക്കാക്കു പറയുന്നു.

എന്റെ ജീവിതത്തിലെ ഏറ്റവും മോശം വർഷം; നാപ്പൊളി വിട്ടതിന്റെ കാരണം തുറന്നുപറഞ്ഞ് ലുക്കാക്കു

At Napoli, The Worst Year Of My Life Lukaku

Published: 

19 Aug 2026 | 07:47 PM

സുവർണ്ണ കാലഘട്ടത്തിൽ നിന്ന് നാശത്തിന്റെ പടുകുഴിയിലേക്ക്, അ‌തായിരുന്നു ഇറ്റാലിയൻ ക്ലബ്ബായ നാപ്പോളിയിൽ റൊമേലു ലുക്കാക്കു എന്ന ഫുട്ബോൾ താരത്തിന്റെ കരിയർ. 2024 ഓഗസ്റ്റിൽ അന്റോണിയോ കോന്റെയുടെ പരിശീലനത്തിൻ കീഴിൽ നാപ്പോളിയിലെത്തിയ ലുക്കാക്കു, ആദ്യ സീസണിൽ ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ട്രൈക്കറായിരുന്നു. എന്നാൽ അടുത്ത വർഷം ലുക്കാക്കുവിന് കരിയറിലെ ഏറ്റവും മോശം കാലഘട്ടമായി മാറി. അ‌തേപ്പറ്റി അ‌ദ്ദേഹം ഇപ്പോൾ ബെൽജിയൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുന്നു. കഴിഞ്ഞ വർഷം നാപ്പോളിയോടൊപ്പമുള്ള തന്റെ യാത്ര ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടമായിരുന്നു എന്നാണ് ലുക്കാക്കു പറയുന്നത്. ഇറ്റലിയിൽ ചിലർ തനിക്കെതിരെ ബോധപൂർവം അപപ്രചരണങ്ങൾ നടത്തുകയായിരുന്നുവെന്നും കടുത്ത മാനസിക സംഘർഷങ്ങളും തന്നെ ശരിക്കും ബുദ്ധിമുട്ടിച്ചുവെന്നും അ‌ദ്ദേഹം തുറന്നുപറഞ്ഞു.

നാപ്പോളി വിടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അ‌ഭിമുഖത്തിൽ ചോദിച്ചപ്പോഴാണ് ക്ലബ്ബിലെയും ഇറ്റലിയിലെയും അനുഭവങ്ങൾ ലുക്കാക്കു വെളിപ്പെടുത്തിയത്. “എന്റെ ജീവിതത്തിലെ ഏറ്റവും മോശം വർഷമായിരുന്നു അത്. ഞാൻ ക്ലബ്ബ് വിടാൻ കാരണം ചിലർ ഉണ്ടാക്കിയെടുത്ത നുണപ്രചരണങ്ങളും അവർ എടുത്ത തീരുമാനങ്ങളുമാണ്. എനിക്ക് മാച്ച് ഫിറ്റ്നസ് ഇല്ലെന്ന വാദം പൂർണ്ണമായും തെറ്റാണ്. എന്നെ ബഹിഷ്കരിക്കാനും തറപറ്റിക്കാനും വേണ്ടിയാണ് ഇറ്റലിയിൽ അത്തരം വാർത്തകൾ പ്രചരിപ്പിച്ചത്. ഞാൻ കളിക്കാൻ നൂറു ശതമാനം സജ്ജനാണ്”- എന്ന് ലുക്കാക്കു പറയുന്നു.

Also Read: സഞ്ജുവിന്റെ കിടുക്കാച്ചി ഗോൾ; ആഹ്ലാദത്തിമിർപ്പിൽ സക്‌സേനയും, അസ്ഹറുദ്ദീനും; ‘4-2’ന്റെ ജയം

തനിക്ക് ഫിറ്റ്നസ് ഇല്ലെന്ന പ്രചരണം തന്നെ ബോയ്കോട്ട് ചെയ്യാനുള്ള തന്ത്രമായിരുന്നുവെന്ന് ലുക്കാക്കു തുറന്നടിച്ചു. ഇതിന് പിന്നാലെ അ‌ദ്ദേഹത്തിന്റെ അ‌ഭിമുഖം വൻ വിവാദമായിട്ടുണ്ട്. ടീമിലെ കടുത്ത സമ്മർദ്ദങ്ങൾക്കും മോശം സാഹചര്യങ്ങൾക്കും പുറമേ പിതാവ് റോജർ ലുക്കാക്കുവിന്റെ വേർപാടും ശാരീരിക ബുദ്ധിമുട്ടുകളും തന്നെ ശരിക്കും കഴിഞ്ഞ വർഷം ബുദ്ധിമുട്ടിച്ചതായി അ‌ദ്ദേഹം വെളിപ്പെടുത്തി.

2026 ഓഗസ്റ്റിൽ തുർക്കിഷ് ക്ലബ്ബായ ഫെനർബാച്ചെയിലേക്ക് ലുക്കാക്കു മാറിയിരുന്നു. 2030 വരെ ദേശീയ ടീമിനായും ക്ലബ്ബുകൾക്കായും സജീവമായി താൻ കളത്തിൽ ഉണ്ടാകുമെന്ന് അ‌ദ്ദേഹം അ‌ഭിമുഖത്തിൽ വ്യക്തമാക്കി. അന്താരാഷ്ട്ര ഫുട്ബോളിൽ യൂറോപ്യൻ താരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തൊട്ടുപിന്നിലായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരമാണ് ലുക്കാക്കു.

ആൻഡർലെക്റ്റ് ക്ലബ്ബിലൂടെ കരിയർ ആരംഭിച്ച ലുക്കാക്കു ചെൽസി & വെസ്റ്റ് ബ്രോംവിച്ച്, എവർട്ടൺ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇന്റർ മിലാൻ എന്നീ ടീമുകൾക്കായി മികച്ച പ്രകടനം പുറത്തെടുക്കുകയും ശ്രദ്ധേയ കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്ത ശേഷമാണ് 2024ൽ നാപ്പോളിയിൽ എത്തിയത്. തുടർന്ന് നാപ്പോളിയെ 2024–25 സീസണിലെ സീരി എ കിരീടത്തിലേക്ക് നയിക്കുന്നതിൽ ലുക്കാക്കു നിർണ്ണായക പങ്കുവഹിച്ചു.

സീരി എ-യിലെ മിന്നുന്ന പ്രകടനത്തിന് ലീഗിന്റെ ടീം ഓഫ് ദി സീസൺ ടീമിൽ ലുക്കാക്കു ഇടംപിടിച്ചു. മുൻപ് ഇന്റർ മിലാനിൽ ഒപ്പം പ്രവർത്തിച്ചിരുന്ന കോന്റെയുടെ തന്ത്രങ്ങൾക്ക് അനുയോജ്യമായി ലുക്കാക്കു മികച്ച പ്രകടനം പുറത്തെടുത്തു. എന്നാൽ പിന്നീട് നാപ്പോളിയിലെ ജീവിതം ലുക്കാക്കുവിന് ദുരന്തമായി മാറി. പ്രീ-സീസണിലേറ്റ പരിക്കും തുടർന്നുള്ള ശാരീരിക ബുദ്ധിമുട്ടുകളും കാരണം ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായി.

2025–26 സീസണിൽ നാപ്പോളിക്കായി വെറും 7 മത്സരങ്ങളിൽ, അ‌തും സബ്‌സ്റ്റിറ്റ്യൂട്ടായി മാത്രമാണ് ലുക്കാക്കുവിന് കളിക്കാനായത്. ആകെയുള്ള കളിക്കളത്തിലെ സമയം 64 മിനിറ്റ് മാത്രവും നേടാനായത് ഒരു ഗോളുമാണ്. ഈ കാലയളവിൽ പിതാവ് റോജർ ലുക്കാക്കു അന്തരിച്ചത് അ‌ദ്ദേഹത്തിന് വ്യക്തിപരമായ വലിയ തിരിച്ചടിയായി, കളിയിലെ ഫോമിനെയും അ‌ത് കഠിനമായി ബാധിച്ചു.

ലുക്കാക്കുവിന്റെ അഭാവത്തിൽ പകരം ടീമിലെത്തിയ റാസ്മസ് ഹോയ്‌ലണ്ട് മികച്ച പ്രകടനം പുറത്തെടുത്തതോടെ ലുക്കാക്കുവിന് ആദ്യ ഇലവനിലെ സ്ഥാനം നഷ്ടമായി. 2026 എത്തിയപ്പോഴേക്കും നാപ്പോളി മാനേജ്‌മെന്റുമായും പരിശീലകരുമായും ലുക്കാക്കു അകൽച്ചയിലായി. തുടർന്ന് 2026 ഓഗസ്റ്റിൽ നാപ്പോളി വിട്ട് തുർക്കിഷ് ക്ലബ്ബായ ഫെനർബാച്ചെയിലേക്ക് ലുക്കാക്കു ചേക്കേറുകയായിരുന്നു. ഇപ്പോൾ നാപ്പോളിയിലെ തന്റെ കഴിഞ്ഞ കാലത്തെ ദുരിതങ്ങളെക്കുറിച്ചുള്ള അ‌ദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ ഫുട്ബോൾ ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.

ബെൽജിയം താരമായ ലുക്കാക്കു 132 മത്സരങ്ങളിൽ നിന്ന് 93 ഗോളുകൾ നേടി രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എന്ന നേട്ടം ​കൈവരിച്ചിട്ടുണ്ട്. 2014, 2018, 2022, 2026 ഫിഫ ലോകകപ്പുകളിലും യൂറോ കപ്പുകളിലും ലുക്കാക്കു ബെൽജിയം ടീമിനൊപ്പമുണ്ടായിരുന്നു. 2018 ലോകകപ്പിൽ ബെൽജിയം മൂന്നാം സ്ഥാനം നേടിയപ്പോൾ 4 ഗോളുകളോടെ ലുക്കാക്കുവിന്റെ പെർഫോമൻസും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ തുർക്കിഷ് ലീഗിൽ തന്റെ പഴയ ഫോം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അ‌ദ്ദേഹം.

English Summary

Romelu Lukaku has revealed the reason behind his departure from Napoli. He said it was the worst year of his life and that he left the club because of lies and decisions made by some people. The claim that he is not match fit is completely false. He said in an interview with Belgian television that such news was spread in Italy to boycott and demoralize him and that he is 100 percent ready to play.

Loading...
Unable to load recommendations.
Follow Us
അനിഴം നാളിൽ ഈ പൂക്കളില്ലെങ്കിൽ പൂക്കളം അപൂർണം
തമിഴ്‌നാട്ടിലെ എല്ലാ എം.എൽ.എമാർക്കും ഇനിമുതൽ സർക്കാർ വക കാറും അലവൻസും
തേങ്ങത്തൊണ്ട് ഇനി കളയേണ്ട; ഗാർഡൻ അടിപൊളിയാക്കാം
കണ്ണ് പോലെ രണ്ട് ക്യാമറ! ഐക്യൂ നിയോ 11 അ‌ൾട്ര എത്തി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്