അ‌പ്പൊ മെസിക്ക് കിട്ടില്ലേ! 2026 ബാലൺ ഡി ഓർ പട്ടികയിൽ മുന്നിൽ ഹാരി കെയ്നും യമാലും എംബാപ്പെയും

Ballon d'Or 2026: ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബാലൺ ഡി ഓർ സ്വന്തമാക്കാൻ സാധ്യതയുള്ള താരങ്ങളുടെ പട്ടികയിൽ ഒന്നാമത് ഉള്ളത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ആണ്. ബയേൺ മ്യൂണിക്കിനായി മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഹാരി കെയിൻ ഈ സീസണിൽ ആകെ 61 ഗോളുകൾ നേടി. ബാഴ്‌സലോണയെ ലാ ലിഗ കിരീടത്തിലേക്കും സ്പെയിനിനെ 2026 ലോകകപ്പ് വിജയത്തിലേക്കും നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ലാമിൻ യമാൽ ആണ് സാധ്യതാ പട്ടികയിൽ മുന്നിലുള്ള മറ്റൊരു താരം.

അ‌പ്പൊ മെസിക്ക് കിട്ടില്ലേ! 2026 ബാലൺ ഡി ഓർ പട്ടികയിൽ മുന്നിൽ ഹാരി കെയ്നും യമാലും എംബാപ്പെയും

Ballon D'or 2026 Is Messi Unlikely To Win

Published: 

28 Jul 2026 | 08:24 PM

ലോകകപ്പ് നടന്ന സമയത്ത് ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും​ ലയണൽ മെസി സ്വന്തമാക്കും എന്ന് ആരാധകർ കരുതിയിരുന്നു, എന്നാൽ ഒടുവിൽ രണ്ടും കിട്ടിയില്ല. ഗോളുകളുടെ എണ്ണത്തിൽ മുന്നിലുണ്ടായിരുന്നത് എംബാപ്പെയായതിനാൽ ഗോൾഡൻ ബൂട്ട് സ്വാഭാവികമായി എംബാപ്പെയ്ക്ക് കിട്ടി. എന്നാൽ ഗോൾഡൻ ബോൾ മെസിക്ക് കിട്ടുമെന്ന് വിചാരിച്ചെങ്കിലും സ്പെയിനിന്റെ റോഡ്രിക്കാണ് അ‌ത് കിട്ടിയത്. ഇപ്പോൾ ലോകകപ്പ് അ‌വസാനിച്ചപ്പോൾ എല്ലാ കണ്ണുകളും അ‌ടുത്തതായി ഉറ്റുനോക്കുന്നത് 2026ലെ ബാലൺ ഡി ഓർ (2026 Ballon d’Or) ആര് നേടും എന്നാണ്. ഈ പുരസ്കാരത്തിനുള്ള പട്ടികയിലും ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത് മെസിക്ക് ആണെങ്കിലും പുതിയ റിപ്പോർട്ടുകൾ പ്രകാരം മെസി പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലില്ല.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബാലൺ ഡി ഓർ സ്വന്തമാക്കാൻ സാധ്യതയുള്ള താരങ്ങളുടെ പട്ടികയിൽ ഒന്നാമത് ഉള്ളത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ആണ്. ബയേൺ മ്യൂണിക്കിനായി മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഹാരി കെയിൻ ഈ സീസണിൽ ആകെ 61 ഗോളുകൾ നേടി. ബയേണിനെ ബുണ്ടസ്‌ലിഗ, ഡി.എഫ്.ബി പോക്കൽ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ബുണ്ടസ്‌ലിഗയിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടും കെയ്ൻ സ്വന്തമാക്കിയിരുന്നു.

Also Read: ‘തോറ്റവരെ’ കളി പഠിപ്പിക്കാൻ പുതിയ ആശാൻ! സിനദിൻ സിദാനെ ഫ്രാൻസ് കോച്ചായി ഔദ്യോഗികമായി പ്രഖ്യാപിച്ചു

ബാഴ്‌സലോണയെ ലാ ലിഗ കിരീടത്തിലേക്കും സ്പെയിനിനെ 2026 ലോകകപ്പ് വിജയത്തിലേക്കും നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ലാമിൻ യമാൽ ആണ് ബാലൺ ഡി ഓർ സാധ്യതാ പട്ടികയിൽ മുന്നിലുള്ള മറ്റൊരു താരം. ലാമിന് ഈ പുരസ്കാരം ലഭിക്കുകയാണെങ്കിൽ ബാലൺ ഡി ഓർ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം ഈ 19 വയസുകാരന് സ്വന്തമാകും.

ബാലൻ ഡി ഓർ സാധ്യതാ പട്ടികയിൽ ആദ്യ മൂന്നിൽ ഇടംപിടിച്ച മറ്റൊരു താരം ഫ്രാൻസിന്റെ സൂപ്പർ താരം കിലിയൻ എംബാപ്പെയാണ്. 2026 ലോകകപ്പിൽ 10 ഗോളുകൾ നേടി ‘ഗോൾഡൻ ബോൾ’ എംബാപ്പെ സ്വന്തമാക്കിയിരുന്നു. റയൽ മാഡ്രിഡിനായി ലാ ലിഗയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടി ‘പിച്ചിച്ചി ട്രോഫി’യും, ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡും എംബാപ്പെയുടെ സാധ്യതകൾ വർധിപ്പിക്കുന്നു.

ബാലൺ ഡി ഓർ നേടാൻ സാധ്യതയുള്ളവരിൽ നിലവിൽ ആദ്യ അ‌ഞ്ചിൽ ലയണൽ മെസിയും ഉണ്ട്. സ്പെയിനിന്റെ ലോകകപ്പ് വിജയത്തിൽ മധ്യനിരയിൽ തിളങ്ങിയ മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രിയും ഈ പുരസ്കാരം നേടാൻ സാധ്യത കൽപ്പിക്കുന്നവരിൽ ഉൾപ്പെടുന്നു. ഫ്രഞ്ച് സ്‌പോർട്സ് മാഗസിനായ ‘ഫ്രാൻസ് ഫുട്ബോൾ’ ആണ് ബാലൺ ഡി ഓർ പുരസ്കാരത്തിനായുള്ള ഔദ്യോഗിക നാമനിർദ്ദേശ പട്ടിക പുറത്തുവിടുന്നത്.

ബാലൻ ഡി ഓർ

ലോക ഫുട്ബോളിൽ ഒരു കളിക്കാരന് ലഭിക്കാവുന്ന ഏറ്റവും വ്യക്തിഗതവും അഭിമാനകരവുമായ പുരസ്കാരമായാണ് ബാലൻ ഡി ഓർ വിലയിരുത്തപ്പെടുന്നത്. ഫ്രഞ്ച് ഭാഷയിൽ ‘സ്വർണ്ണപ്പന്ത്’ (Golden Ball) എന്നാണ് ബാലൻ ഡി ഓർ എന്ന വാക്കിനർത്ഥം. ഫ്രഞ്ച് ഫുട്ബോൾ മാധ്യമപ്രവർത്തകനായ ഗബ്രിയേൽ ഹാനോട്ട് ആണ് 1956-ൽ ഈ പുരസ്കാരത്തിന് തുടക്കമിട്ടത്. ആദ്യ ജേതാവ് ഇംഗ്ലണ്ടിന്റെ സ്റ്റാൻലി മാത്യൂസ് ആയിരുന്നു.

തെരഞ്ഞെടുപ്പ്

താരങ്ങളുടെ പെർഫോമൻസിന് പുറമെ ടീം നേട്ടങ്ങൾ, അച്ചടക്കം, ഫെയർ പ്ലേ എന്നിവ അടിസ്ഥാനമാക്കി അന്താരാഷ്ട്ര ഫുട്ബോൾ മാധ്യമപ്രവർത്തകർ വോട്ട് ചെയ്ത് ജേതാവിനെ തിരഞ്ഞെടുക്കും. ഫിഫ റാങ്കിംഗിൽ മുൻപന്തിയിലുള്ള രാജ്യങ്ങളിൽ നിന്നുള്ള കായിക മാധ്യമപ്രവർത്തകരാണ് വോട്ടെടുപ്പിൽ പങ്കാളികളാകുന്നത്. തുടക്കത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർക്ക് മാത്രമായിരുന്നു ഈ പുരസ്കാരം നൽകിയിരുന്നത് എങ്കിലും ഇപ്പോൾ ലോകത്തിലെ ഏത് ലീഗിൽ കളിക്കുന്ന താരങ്ങൾക്കും ബാലൻ ഡി ഓർ പുരസ്കാരത്തിന് അ‌ർഹതയുണ്ട്.

2026 -ലെ ബാലൻ ഡി ഓർ

2025 ഓഗസ്റ്റ് 1 മുതൽ 2026 ജൂലൈ 31 വരെയുള്ള കാലയളവിലെ മത്സരങ്ങളിലെ താരങ്ങളുടെ പെർഫോമൻസ് ആണ് ഈ വർഷത്തെ പുരസ്കാരത്തിനായി പരിഗണിക്കുന്നത്. ഈ വർഷത്തെ പുരസ്കാരത്തിന് പരിഗണിക്കുന്ന 30 താരങ്ങളുടെ അന്തിമ പട്ടിക ഫ്രാൻസ് ഫുട്ബോൾ ഓഗസ്റ്റിൽ പുറത്തുവിടും. 70-ാം ബാലൻ ഡി-ഓർ പുരസ്കാരമാണ് ഇത്തവണ വിതരണം ചെയ്യുന്നത്. ഒക്ടോബർ 26ന് ലണ്ടനിൽ നടക്കുന്ന ചടങ്ങിലാണ് പുതിയ വിജയിയെ പ്രഖ്യാപിക്കുക.

English Summary

According to the latest reports, England captain Harry Kane is the top contender for the Ballon d’Or. Harry Kane has scored 61 goals for Bayern Munich this season. Lamine Yamal, who played a key role in leading Barcelona to the La Liga title and Spain to the 2026 World Cup, is another player at the top of the list. France superstar Kylian Mbappe is also in the running for the award.

Follow Us
Related Stories
‘തോറ്റവരെ’ കളി പഠിപ്പിക്കാൻ പുതിയ ആശാൻ! സിനദിൻ സിദാനെ ഫ്രാൻസ് കോച്ചായി ഔദ്യോഗികമായി പ്രഖ്യാപിച്ചു
Commonwealth Games 2026: സ്വര്‍ണം എറിഞ്ഞിട്ട് ഷര്‍മിള ധങ്കര്‍; പാരാ അത്‌ലറ്റ്ക്‌സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ മെഡല്‍
Commonwealth Games 2026: പൊന്നിൻ തിളക്കമുള്ള വെള്ളി നേട്ടം! ജ്ഞാനേശ്വരിയിലൂടെ കോമണ്‍വെല്‍ത്തില്‍ ഇന്ത്യയ്ക്ക് അഞ്ചാം മെഡല്‍
മെസിയുടെ ‘നിർഭാഗ്യ’ റഫറി! സ്ലാവ്കോ വിൻസിച്ച് വിരമിച്ചു; പൊൻതൂവലായി ഫിഫ വേൾഡ്കപ്പ് ​ഫൈനൽ
ഈ വിജയം കാർഗിലിലെ വീരജവാന്മാർക്ക്; പാക് താരത്തെ ഇടിച്ചിട്ട് ഇന്ത്യൻ ബോക്സർ ജദുമണി സിങ്
Common Wealth Games: കോമൺവെൽത്ത് ഗെയിംസ്; റെക്കോർഡ് പ്രകടനത്തോടെ മീരാഭായ് ചാനുവിന് സ്വർണം, ഇന്ത്യയ്ക്ക് ആദ്യ മെഡൽ നേട്ടം
ഫാറ്റി ലിവർ എങ്ങനെ തിരിച്ചറിയാം? ഈ സൂചനകൾ അവഗണിക്കല്ലേ
ഗർഭകാലത്ത് ഏതെല്ലാം പഴങ്ങളും പച്ചക്കറികളുമാണ് ഒഴിവാക്കേണ്ടത്?
ഗൃഹനാഥയ്ക്ക് ദോഷം! വീടിന്റെ ഈ മൂലയിൽ കറിവേപ്പില നടരുത്
മുട്ടയേക്കാള്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ഏത്? എപ്പോള്‍ കഴിക്കാം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി