മകൾക്കൊപ്പം ഹെലികോപ്ടർ അപകടത്തിൽ മരിച്ച ‘ഇതിഹാസ ആരാധകൻ’; മാംബ ജഴ്സിയിൽ ജന്മദിനം സ്മരിച്ച് ബാഴ്സലോണ
Barcelona won a big victory in the Mamba jersey: കോബി ബ്രയാന്റിന്റെ 48-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ബാഴ്സലോണ തങ്ങളുടെ മത്സരത്തിൽ അദ്ദേഹത്തിന് ആദരവായി പ്രത്യേക ജഴ്സിയണിഞ്ഞ് ഇറങ്ങിയത്. കോബി ബ്രയാന്റ് തന്റെ കരിയർ മുഴുവൻ കളിച്ച NBA ടീമായ ലൊസാഞ്ചലസ് ലേക്കേഴ്സിന്റെ പരമ്പരാഗത കളറുകളെയും ലുക്കിനെയും ആധാരമാക്കിയാണ് ഈ ജഴ്സി രൂപകൽപ്പന ചെയ്തിട്ടുള്ളത്. പർപ്പിൾ നിറവും കറുപ്പ് നിറവും ചേരുന്ന 'ഗ്രേഡിയന്റ്' ഡിസൈനിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

Barcelona Won A Big Victory In The Mamba Jersey
ലാ ലിഗയിലെ കിരീടം നിലനിർത്താനുള്ള പോരാട്ടത്തിന് ഇറങ്ങിയ ബാഴ്സലോണ, ലീഗിലെ തങ്ങളുടെ ഉദ്ഘാടന മത്സരത്തിൽ എൽച്ചെയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തിരിക്കുകയാണ്. വിജയത്തിന് പിന്നാലെ ബാഴ്സ തങ്ങളുടെ ഈ വമ്പൻ വിജയം സമർപ്പിച്ചത് ഒരു ആരാധകന് വേണ്ടിയായിരുന്നു. അദ്ദേഹത്തിന്റെ സ്മരണാർഥം ബ്ലാക് മാംബ എന്ന് വിളിപ്പേരുള്ള സ്പെഷൽ ജഴ്സി ധരിച്ചാണ് ഈ മത്സരത്തിൽ ബാഴ്സ ഇറങ്ങിയത് എന്ന പ്രത്യേകതയുമുണ്ട്. ബ്ലാക് മാംബ എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും ആ ആരാധകൻ ആരെന്ന് പിടികിട്ടിക്കാണും, ഒരു ഹെലികോപ്ടർ അപകടത്തിൽ മകൾക്കൊപ്പം കൊല്ലപ്പെട്ട ബാസ്കറ്റ്ബോൾ ഇതിഹാസം കോബി ബ്രയാന്റ് തന്നെ. അദ്ദേഹത്തിന്റെ ജന്മദിനം കഴിഞ്ഞ ദിവസമായിരുന്നു. ഇത് കണക്കിലെടുത്താണ് ബാഴ്സ കോബി ബ്രയാന്റിനോടുള്ള ആദര സൂചകമായി തങ്ങളുടെ സ്പെഷൽ ജഴ്സി ധരിച്ച് കളത്തിലിറങ്ങിയത്.
ബ്ലാക്ക് മാംബ ജഴ്സി
കോബി ബ്രയാന്റ് തന്റെ കരിയർ മുഴുവൻ കളിച്ച NBA ടീമായ ലൊസാഞ്ചലസ് ലേക്കേഴ്സിന്റെ പരമ്പരാഗത കളറുകളെയും ലുക്കിനെയും ആധാരമാക്കിയാണ് ഈ ജഴ്സി രൂപകൽപ്പന ചെയ്തിട്ടുള്ളത്. പർപ്പിൾ നിറവും കറുപ്പ് നിറവും ചേരുന്ന ‘ഗ്രേഡിയന്റ്’ ഡിസൈനിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കോബി ബ്രയന്റിന്റെ ‘ബ്ലാക്ക് മാംബ’ എന്ന വിശേഷണത്തെയും കളിക്കളത്തിലെ വീര്യത്തെയും സൂചിപ്പിക്കുന്ന പാമ്പിൻ തോലിന് സമാനമായ അനിമൽ പ്രിന്റ് ടെക്സ്ചർ ജേഴ്‌സിയിലുണ്ട്.
കോബി ബ്രയാന്റിന്റെ 48-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ബാഴ്സലോണ തങ്ങളുടെ മത്സരത്തിൽ അദ്ദേഹത്തിന് ആദരവായി പ്രത്യേക ജഴ്സിയണിഞ്ഞ് ഇറങ്ങിയത്. ബാഴ്സയുടെ കടുത്ത ആരാധകനും ടീമുമായി ഏറെ അടുപ്പമുള്ള വ്യക്തിയുമായിരുന്നു കോബി ബ്രയാന്റ്. ബാഴ്സയുടെ മത്സരങ്ങൾ കാണാൻ നേരിട്ടെത്താറുണ്ടായിരുന്ന അദ്ദേഹം താരങ്ങളുമായി അടുത്ത സൗഹൃദവും പുലർത്തിയിരുന്നു.
2020 ജനുവരിയിൽ ഉണ്ടായ ഒരു ഹെലികോപ്ടർ അപകടത്തിൽ കോബിയും മകൾ ജിയാന്നയും മരണപ്പെടുകയായിരുന്നു. കായികലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ മുൻനിർത്തി ബാഴ്സലോണ ഈ പ്രത്യേക ജഴ്സി തയാറാക്കുകയായിരുന്നു. ഈ ജഴ്‌സിയുടെ കോളറിന് ഉള്ളിലായി “Leave the game better than you found it” (നിങ്ങൾ കളിക്കളത്തിലേക്ക് എത്തിയതിനേക്കാൾ മികച്ചതാക്കി അതിനെ മാറ്റിനിർത്തുക) എന്ന കോബിയുടെ പ്രചോദനാത്മക വാചകം രേഖപ്പെടുത്തിയിട്ടുണ്ട്.
വെളിച്ചത്തിന്റെ കോണിനനുസരിച്ച് നിറം മാറുന്ന രീതിയിലാണ് ബാഴ്‌സലോണയുടെ ക്രെസ്റ്റും കോബിയുടെ ഔദ്യോഗിക ‘Kobe Sheath’ ലോഗോയും ഇതിൽ കൊടുത്തിരിക്കുന്നത്. കളിക്കാർക്ക് പരമാവധി സ്വതന്ത്രമായി ചലിക്കാനും വിയർപ്പ് വേഗത്തിൽ ഉണങ്ങാനും സഹായിക്കുന്ന അത്യാധുനിക ലൈറ്റ്‌വെയ്റ്റ് കൂളിംഗ് സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള ഫീച്ചറുകളും ഈ ജഴ്സിക്ക് ഉണ്ട്.
മത്സരത്തിന്റെ കാര്യമെടുത്താൽ, ബ്രസീലിയൻ താരം റാഫിഞ്ഞയുടെ മികച്ച പ്രകടനവും അരങ്ങേറ്റ താരം ആന്തണി ഗോർഡന്റെ അസിസ്റ്റുകളുമാണ് ബാഴ്‌സലോണയ്ക്ക് വൻ വിജയം സമ്മാനിച്ചത്. ബാഴ്‌സലോണയിലെത്തിയ ജർമ്മൻ താരം കരീം അദെയെമി, ഫെർമിൻ എന്നിവരും ബാഴ്സയ്ക്കായി ഗോൾ നേടി. അതേസമയം മികച്ച വിജയം നേടിയെങ്കിലും മത്സരത്തിനിടെ ഗാവിക്ക് ചെറിയ പരിക്കേറ്റത് ബാഴ്സ ആരാധകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. എന്നാൽ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
English Summary
Barcelona have unveiled a special jersey for their first La Liga match of the new season to mark what would have been the 48th birthday of basketball legend Kobe Bryant. The jersey is based on the traditional colors and look of the Los Angeles Lakers, the NBA team Kobe Bryant played for his entire career. It features a ‘gradient’ design that combines purple and black.