Smriti Mandhana : ഹർമൻപ്രീത് കൗറിന് പിൻഗാമി സ്മൃതി മന്ദാന; പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് BCCI

Indian Women's Cricket Team Captain : ഹർമൻപ്രീത് കൗർ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും പടി ഇറങ്ങിയതിന് പിന്നാലെയാണ് ബിസിസിഐ സ്മൃതി മന്ദാനയെ ഇന്ത്യൻ വനിത ടീമിൻ്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ഒക്ടോബർ 16ന് സിംബാബ്വെയ്ക്കെതിരെയാണ് സ്മൃതി മന്ദാനയുടെ ക്യാപ്റ്റൻസിയുടെ കീഴിലുള്ള ഇന്ത്യയുടെ ആദ്യ മത്സരം.

Smriti Mandhana : ഹർമൻപ്രീത് കൗറിന് പിൻഗാമി സ്മൃതി മന്ദാന; പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് BCCI

Harmanpreet Kaur, Smriti Mandhana

Updated On: 

06 Oct 2026 | 11:27 PM

ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൻ്റെ പുതിയ ക്യാപ്റ്റനായി സ്മൃതി മന്ദനയെ പ്രഖ്യാപിച്ച് ബിസിസിഐ. പത്ത് വർഷത്തോളം ഇന്ത്യയെ നയിച്ച ഹർമൻപ്രീത് കൗർ എല്ലാ ഫോർമാറ്റിലെ ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് പിൻഗാമിയായി സ്മൃതി മന്ദാനയുടെ പേര് ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണം നേടിയതിന് പിന്നാലെയാണ് ഹർമൻപ്രീത് കൗർ ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞത്. ഒക്ടോബർ 16ന് സിംബാബ്വെയ്ക്കെതിരെയുള്ള പരമ്പരയിലൂടെയാണ് സ്മൃതി മന്ദാനയുടെ മുഴുവൻ സമയം ക്യാപ്റ്റൻസിയുടെ അരങ്ങേറ്റം. മൂന്ന് വീതം ടി20കളും ഏകദിനങ്ങളുമാണ് സിംബാബ്വെയ്ക്കെതിരെയുള്ള പരമ്പരയിൽ ഇന്ത്യക്കുള്ളത്. റായ്പൂരിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക.

രാജ്യാന്തര വനിത ക്രിക്കറ്റിൽ ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ഇതിന് മുമ്പ് പല തവണ ഇന്ത്യയെ നയിച്ചിട്ടുണ്ട്. 18 ടി20യും നാല് ഏകദിനങ്ങളും ഇതിന് മുമ്പ് മന്ദാന ഇന്ത്യ നയിച്ചിട്ടുണ്ട്. കൂടാതെ വനിത പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റനും കൂടിയാണ് മന്ദാന. താരത്തിൻ്റെ ക്യാപ്റ്റൻസി മികവിൽ 2024ലും 2026ലുമായി രണ്ട് തവണയാണ് ആർസബി കിരീടം ഉയർത്തിട്ടുള്ളത്.

പത്ത് വർഷം ഇന്ത്യയെ നയിച്ച ഹർമൻപ്രീത്

എം എസ് ധോണിക്കും കപിൽ ദേവിന് ശേഷം ഇന്ത്യക്ക് വേണ്ടി ഏകദിന ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയ ക്യാപ്റ്റൻ, രോഹിത് ശർമയെയും സൂര്യകുമാർ യാദവിനെയും കൂടാതെ ടി20 ലോകകപ്പ് ഉയർത്തി ക്യാപ്റ്റൻ എന്നീ റെക്കോർഡുകൾ സ്വന്തം പേരിൽ കുറിച്ചാണ് ഹർമൻപ്രീത് കൗർ ഇന്ത്യൻ വനിത ടീമിൻ്റെ ക്യാപ്റ്റൻസി സ്ഥാനം ഒഴിയുന്നത്.  2013 ലാണ് ഹർമൻപ്രീത് ഏകദിന ക്യാപ്റ്റനാകുന്നത്. 2016 ൽ ടി20യുടെ നായകസ്ഥാനവുമേറ്റെടുത്തു. 2022 ലാണ് എല്ലാ ഫോർമാറ്റിലും ടീമിനെ നയിച്ച് തുടങ്ങിയത്. ഹർമൻപ്രീതിന് കീഴിൽ ഇന്ത്യൻ ടീം സുപ്രധാനമായ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു.

സമീപകാലത്തായി ഹർമൻപ്രീതിനെതിരേ ചില വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ വർഷം ടി20 ലോകകപ്പ് സെമിഫൈനലിലേക്ക് യോഗ്യത നേടുന്നതിൽ ഇന്ത്യ പരാജയപ്പെട്ടതും, ടി20 ഫോർമാറ്റിലുൾപ്പെടെ ബാറ്റിംഗിലെ മോശം പ്രകടനവും കാരണം ഹർമൻപ്രീത് സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമാകാൻ സാഹചര്യമൊരുക്കി. ഇതിന് പിന്നാലെയാണ് ഇപ്പോൾ രാജി. ക്യാപ്റ്റൻ സ്ഥാനം എന്ന ഭാരം ഒഴിവാക്കി തന്റെ ബാറ്റിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ പുതിയ തീരുമാനം ഹർമൻപ്രീതിനെ സഹായിക്കും എന്ന് കരുതപ്പെടുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
ജിമ്മിൽ പോയാൽ സ്ത്രീകൾക്ക് പുരുഷന്മാരെ പോലെ വലിയ മസിൽ വരുമോ?
മുഖത്ത് ഐസ്ക്യൂബ്സ് വയ്ക്കാറുണ്ടോ? ഇതറിയണം
E20 പേടി വേണ്ട, കുറഞ്ഞ വിലയിൽ ഹീറോ എച്ച്.എഫ് ഡീലക്സ് ഫ്ലക്സ്
ഷവോമി 17 അൾട്ര മുതൽ റെഡ്മി നോട്ട് 17 പ്രോ മാക്സ് വരെ; ഷവോമി ഓഫർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല