Brazil Legends vs India All Stars: കേരളത്തിലേക്ക് റൊണാള്‍ഡിഞ്ഞോയുടെ രണ്ടാം വരവ്; ഇതിഹാസങ്ങള്‍ നേര്‍ക്കുനേര്‍; കൊച്ചി ആവേശക്കടലാകും

Brazil Legends vs India All Stars friendly match September 23 : ഇന്ത്യ ഓള്‍ സ്റ്റാര്‍സിനെതിരായ മത്സരത്തിന് മുന്നോടിയായി റൊണാള്‍ഡിഞ്ഞോ ഉള്‍പ്പെടെയുള്ള ബ്രസീല്‍ ലെജന്‍ഡ്‌സ് താരങ്ങള്‍ കൊച്ചിയിലെത്തി. വിമാനത്താവളത്തില്‍ വരവേല്‍പ്പാണ് താരങ്ങള്‍ക്ക് ലഭിച്ചത്. ആരാധകര്‍ എയര്‍പോര്‍ട്ടില്‍ തടിച്ചുകൂടി. രാത്രി 7.30-ന് ആരംഭിക്കും.

Brazil Legends vs India All Stars: കേരളത്തിലേക്ക് റൊണാള്‍ഡിഞ്ഞോയുടെ രണ്ടാം വരവ്; ഇതിഹാസങ്ങള്‍ നേര്‍ക്കുനേര്‍; കൊച്ചി ആവേശക്കടലാകും

റൊണാള്‍ഡിഞ്ഞോ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്നു

Published: 

22 Sep 2026 | 04:58 PM

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നാളെ (സെപ്തംബര്‍ 23) നടക്കുന്ന ഇന്ത്യ ഓള്‍ സ്റ്റാര്‍സിനെതിരായ മത്സരത്തിന് മുന്നോടിയായി റൊണാള്‍ഡിഞ്ഞോ ഉള്‍പ്പെടെയുള്ള ബ്രസീല്‍ ലെജന്‍ഡ്‌സ് താരങ്ങള്‍ കൊച്ചിയിലെത്തി. വിമാനത്താവളത്തില്‍ വരവേല്‍പ്പാണ് ഇതിഹാസ താരങ്ങള്‍ക്ക് ലഭിച്ചത്. പ്രിയതാരങ്ങളെ ഒരുനോക്ക് കാണാന്‍ ആരാധകര്‍ എയര്‍പോര്‍ട്ടില്‍ തടിച്ചുകൂടി. ഗാമെൻ സ്പോർട്സ് സംഘടിപ്പിക്കുന്ന ഈ പ്രദർശന മത്സരം കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി 7.30-ന് ആരംഭിക്കും. ഇതിഹാസ താരങ്ങളുടെ മത്സരം കാണാന്‍ നിരവധി ആരാധകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

‘ഡിസ്ട്രിക്ട് ആപ്പ്’ വഴിയാണ് മത്സരത്തിന്റെ ടിക്കറ്റുകള്‍ വില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇന്ത്യ ഓള്‍ സ്റ്റാര്‍സും ബ്രസീല്‍ ലെജന്‍ഡ്‌സും ഏറ്റുമുട്ടിയിരുന്നു. അന്ന് ബ്രസീല്‍ ലെജന്‍ഡ്‌സ് 2-1ന് വിജയിച്ചു.

റൊണാള്‍ഡിഞ്ഞോയുടെ രണ്ടാം വരവ്‌

ഇത് രണ്ടാം തവണയാണ് റൊണാള്‍ഡിഞ്ഞോ കേരളത്തിലെത്തുന്നത്. 2016-ല്‍ ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസഡറെന്ന നിലയില്‍ അദ്ദേഹം കോഴിക്കോട് സന്ദര്‍ശിച്ചിരുന്നു.

റൊണാള്‍ഡിഞ്ഞോ കേരളത്തിലെത്തുന്നു:

ഇന്ത്യ ഓള്‍ സ്റ്റാര്‍സ്‌ vs ബ്രസീൽ ലെജൻഡ്സ് സ്ക്വാഡുകൾ:

ഇന്ത്യ ഓള്‍ സ്റ്റാര്‍സ്‌: സുഭാശിഷ് റോയ്, കെ. ടി. ചാക്കോ, സന്ദീപ് നന്ദി, ആശിം ബിശ്വാസ്, സി കെ വിനീത്, സുരേഷ് മുട്ടത്ത്, മുഹമ്മദ് റാഫി, ദേബബ്രത റോയ്, ഐ എം വിജയൻ, അജയൻ, നെൽസൺ, അർണബ് മൊണ്ടാൽ, മെഹ്റാജ് ഉദ്ദീൻ വാഡൂ, മെഹ്താബ് ഹുസൈൻ, ബിബിയാനോ ഫെർണാണ്ടസ്, ജോ പോൾ അഞ്ചേരി, റിനോ ആന്റോ, ക്ലൈമാക്സ് ലോറൻസ്, എൻ പി പ്രദീപ്.

ബ്രസീൽ ലെജൻഡ്സ്: ഗോമസ്, ഡിയോഗോ, ജോർജീന്യോ, റിക്കാർഡോ ഒലിവേര, ഗുസ്താവോ നേരി, വയോള, എലിവെൽട്ടൺ, പാര, ജിയോവാനി, എഡ്മിൽസൺ, പോളോ സെർജിയോ, അമരാൽ, റിവാൾഡോ, സ ഔസ, റൊണാൾഡിഞ്ഞോ, ജൂനിയർ, കമാൻഡുകായ.

Also Read: കൊല്‍ക്കത്തയിലല്ല, നമ്മുടെ കൊച്ചിയില്‍! ബ്രസീല്‍ ഇതിഹാസങ്ങള്‍ പന്തു തട്ടാന്‍ കേരളത്തിലേക്ക്

പ്രത്യേക സര്‍വീസുകള്‍

മത്സരത്തോടനുബന്ധിച്ച് കൊച്ചി മെട്രോ ആരാധകര്‍ക്കായി പ്രത്യേക സര്‍വീസുകള്‍ നടത്തും. രാത്രി ഒമ്പതിനും പത്തിനുമിടയില്‍ നാല് അധിക മെട്രോ ട്രെയിന്‍ സര്‍വീസുകളുണ്ടാകും. ഒരു ട്രെയിന്‍ അധികമായി സ്റ്റാന്‍ഡ്‌ബൈ ഉണ്ടാകും.

സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനില്‍ രാത്രി എട്ട് മുതല്‍ 11.30 വരെ എട്ട് അധിക ടിക്കറ്റ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. തിരികെ പോകുമ്പോഴുള്ള ക്യൂ ഒഴിവാക്കുന്നതിനായി വരുമ്പോള്‍ തന്നെ റിട്ടേണ്‍ ക്യൂആര്‍ ടിക്കറ്റുകളെടുക്കണമെന്ന് മെട്രോ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

English Summary

Ronaldinho and the Brazil Legends squad arrived in Kochi to play against India All Stars tomorrow. Organized by Gammen Sports, the exhibition football match will start at 7:30 PM at Jawaharlal Nehru Stadium. Tickets for the highly anticipated match are being sold online through the District App. Kochi Metro is operating special late-night train services to assist fans traveling to and from the stadium.

Loading...
Unable to load recommendations.
Follow Us
വർക്കൗട്ട് അമിതമായാൽ പണി കിട്ടുമോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!
ഇവർ നാരങ്ങ വെള്ളം കുടിക്കരുത്
കട്ടപിടിച്ച കാപ്പിപ്പൊടി കളയേണ്ട! പഴയതുപോലെ പൊടിയാക്കാൻ
ഒരു ദിവസം 5000 മുതൽ 1 ലക്ഷം വരെ, ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലം
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ