Calicut FC Player Rijon Jose: കാലിക്കറ്റ് എഫ് സി ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം

അപകടസമയത്ത് കനത്ത മഴയുണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇരു ബൈക്കുകളിലുമുണ്ടായിരുന്ന നാല് പേർക്കും പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും റിജോൺ ജോസിന്റെ ജീവൻ രക്ഷിക്കാനായില്ല. സന്തോഷ് ട്രോഫിയിൽ ഉൾപ്പെടെ തിളങ്ങിയ താരമാണ് ഗനി അഹമ്മദ് നിഗം. യുവ ഫുട്ബോൾ താരത്തിന്റെ അപ്രതീക്ഷിത വിയോഗം ഫുട്ബോൾ ലോകത്തെയും കായികപ്രേമികളെയും വലിയ ദുഃഖത്തിലാഴ്ത്തി.

Calicut FC Player Rijon Jose: കാലിക്കറ്റ് എഫ് സി ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം

റിജോൺ ജോസ്

Updated On: 

21 Sep 2026 | 11:24 AM

കോഴിക്കോട്: ക്രിസ്ത്യൻ കോളേജിന് സമീപമുണ്ടായ വാഹനാപകടത്തിൽ കാലിക്കറ്റ് എഫ് സി ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം. തൃശ്ശൂർ സ്വദേശിയായ റിജോൺ ജോസ് (24) ആണ് മരിച്ചത്. കൂടെ ബൈക്കിൽ സഞ്ചരിച്ച സഹതാരം ഗനി അഹമ്മദ്. റിജോണും ഗനിയും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടസമയത്ത് കനത്ത മഴയുണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇരു ബൈക്കുകളിലുമുണ്ടായിരുന്ന നാല് പേർക്കും പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും റിജോൺ ജോസിന്റെ ജീവൻ രക്ഷിക്കാനായില്ല.

കേരള സൂപ്പർ ലീഗിന്റെ മൂന്നാം സീസണിനായുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് ദുരന്തം സംഭവിച്ചത്. കാലിക്കറ്റ് എഫ് സി നിരയിലെ പ്രധാന താരങ്ങളായിരുന്നു റിജോണും ഗനിയും. റിജോൺ കഴിഞ്ഞ സീസണിലും കാലിക്കറ്റ് എഫ് സിക്കായി കളിച്ചിരുന്നു. സന്തോഷ് ട്രോഫിയിൽ ഉൾപ്പെടെ തിളങ്ങിയ താരമാണ് ഗനി അഹമ്മദ് നിഗം. യുവ ഫുട്ബോൾ താരത്തിന്റെ അപ്രതീക്ഷിത വിയോഗം ഫുട്ബോൾ ലോകത്തെയും കായികപ്രേമികളെയും വലിയ ദുഃഖത്തിലാഴ്ത്തി.

Also Read: കൊല്‍ക്കത്തയിലല്ല, നമ്മുടെ കൊച്ചിയില്‍! ബ്രസീല്‍ ഇതിഹാസങ്ങള്‍ പന്തു തട്ടാന്‍ കേരളത്തിലേക്ക്

കോഴിക്കോട്, തൃശ്ശൂർ, കണ്ണൂർ എന്നിവിടങ്ങളിലായി പരിശീലനം നടക്കുകയായിരുന്നു.  കോഴിക്കോട് വെള്ളിമാട് കുന്നിലെ ജെഡിടിയിലാണ് നിലവിൽ കാലിക്കറ്റ് എഫ് സിയുടെ പരിശീലനം നടന്നിരുന്നത്. കഴിഞ്ഞ ദിവസമാണ് കാലിക്കറ്റ് എഫ് സിയുടെ താരങ്ങളെ ഔദ്യോഗികമായി കോഴിക്കോട്ട് അവതരിപ്പിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ഈ അപ്രതീക്ഷിത വിയോഗം.

കാലിക്കറ്റ് എഫ്സി

കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രൊഫഷണൽ ഫുട്ബോൾ ക്ലബാണ് കാലിക്കറ്റ് എഫ്സി.  2025-26 കേരള സൂപ്പർ ലീഗിലെ റണ്ണർ അപ്പായിരുന്നു കാലിക്കറ്റ് എഫ്സി. ഫ്യൂച്ചർപോയിന്റ് സ്പോർട്സ് ആൻഡ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് ക്ലബിൻ്റെ ഉടമസ്ഥർ. ഇയാൻ ഗില്ലാണ് കാലിക്കറ്റ് എഫ്സിയുടെ പ്രധാന പരിശീലകൻ.

English Summary

Calicut FC Star Rijon Jose Killed in Kozhikode Road Accident; Teammate Seriously Injured. Both Players were on Practice for Kerala Super League Season 3.

Loading...
Unable to load recommendations.
Follow Us
ചായ അരിപ്പയിലെ ചായക്കറ എങ്ങനെ നീക്കം ചെയ്യാം
56 കിലോമീറ്റർ മൈലേജ്, വില 1 ലക്ഷത്തിന് താഴെ - ഹീറോ ഡെസ്റ്റിനി 110
6000mAh ബാറ്ററി, 50MP ക്യാമറ, 5G ഫോൺ; വില 13999 രൂപ മാത്രം
തക്കാളി മതി, മുഖത്തെ ടാൻ അകറ്റാം
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു