AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Chennai Metro: സിഎസ്കെ ഫാനാണോ? മാച്ച് കാണാൻ പോകുന്നവർക്ക് മെട്രോ വക ഒരു സർപ്രൈസുണ്ടേ…

Free Travel for IPL Ticket Holders: രാത്രി വൈകിയുള്ള യാത്രയ്ക്ക് സൗകര്യമൊരുക്കുന്നതിനായി പ്രത്യേക ട്രെയിൻ സർവീസുകളും ക്രമീകരിക്കും. കഴിഞ്ഞ വെള്ളിയാഴ്ചത്തെ ഹോം മാച്ചിൽ പുലർച്ചെ 1 മണി വരെ സർവീസ് നീട്ടിയിരുന്നു. അവസാന ട്രെയിൻ പുറപ്പെടുന്നതിന് 10 മിനിറ്റ് മുമ്പ് സ്റ്റേഷനിലേക്കുള്ള പ്രവേശനം അടയ്ക്കുന്നതാണ്.

Chennai Metro: സിഎസ്കെ ഫാനാണോ? മാച്ച് കാണാൻ പോകുന്നവർക്ക് മെട്രോ വക ഒരു സർപ്രൈസുണ്ടേ…
CSK FansImage Credit source: PTI
Nithya Vinu
Nithya Vinu | Edited By: Jenish Thomas | Updated On: 27 Apr 2026 | 12:14 PM

ഐപിഎൽ പ്രേമികൾക്ക് സന്തോഷവാർത്ത. ഐപിഎല്ലിൻ്റെ പുതിയ സീസണിൻ്റെ ആവേശം കൊടുമുടിയിലിരിക്കെ ചെന്നൈ സൂപ്പർ കിം​ഗ്സ് (Chennai Super Kings) ആരാധകർക്ക് വമ്പൻ പ്രഖ്യാപനവുമായി ചെന്നൈ മെട്രോ റെയിൽവേ ലിമിറ്റഡ് (Chennai Metro). ചെപ്പോക്ക് എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന സിഎസ്കെയുടെ ഏഴ് ഹോം മാച്ചുകൾക്കും ആരാധകർക്ക് സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കുമെന്നാണ് ചെന്നൈ മെട്രോ അറിയിച്ചിരിക്കുന്നത്.

സൗജന്യ യാത്ര എങ്ങനെ?

ഐപിഎൽ മത്സരത്തിനുള്ള ഫിസിക്കൽ ടിക്കറ്റോ ഡിജിറ്റൽ ടിക്കറ്റോ കൈയിലുള്ളവർക്കാണ് സൗജന്യ യാത്ര ചെയ്യാൻ അസരമുള്ളത്. ഇതിനായി ടിക്കറ്റിലുള്ള ക്യുആർ കോഡ് മെട്രോ സ്റ്റേഷനുകളിലെ ഓട്ടോമാറ്റിക് ​ഗേറ്റുകളിൽ സ്കാൻ ചെയ്താൽ മതി. ഓരോ ടിക്കറ്റിലും രണ്ട് എൻട്രികളും രണ്ട് എക്സിറ്റുകളും ഉൾപ്പെടെ ഒരു റൗണ്ട് ട്രിപ്പ് അനുവദിക്കും. മത്സര ദിവസം ഏത് മെട്രോ സ്റ്റേഷനിൽ നിന്നും ചെപ്പോക്കിന് അടുത്തുള്ള ഗവൺമെന്റ് എസ്റ്റേറ്റ് മെട്രോ സ്റ്റേഷനിലേക്കും തിരികെയും ഇത്തരത്തിൽ യാത്ര ചെയ്യാം.

ALSO READ: വിസില്‍ മുഴക്കം നിലച്ചു, ചെന്നൈയ്ക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി

പുലർച്ചെ 1 മണി വരെ സർവീസ് നീട്ടി

ഏഴ് മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ പൂർത്തിയാകൻ ഏകദേശം 11 മണി ആകും എന്നത് കൊണ്ട്, രാത്രി വൈകിയുള്ള യാത്രയ്ക്ക് സൗകര്യമൊരുക്കുന്നതിനായി പ്രത്യേക ട്രെയിൻ സർവീസുകളും ക്രമീകരിക്കുമെന്ന് ചെന്നൈ മെട്രോ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചത്തെ ഹോം മാച്ചിൽ പുലർച്ചെ ഒരു മണി വരെ സർവീസ് നീട്ടിയിരുന്നു. ഗ്രീൻ ലൈൻ സ്റ്റേഷനുകളിലേക്ക് പോകുന്ന യാത്രക്കാർ ചെന്നൈ സെൻട്രലിൽ ട്രെയിനുകൾ മാറണം. അവസാന ട്രെയിൻ പുറപ്പെടുന്നതിന് പത്ത് മിനിറ്റ് മുമ്പ് സ്റ്റേഷനിലേക്കുള്ള പ്രവേശനം അടയ്ക്കുന്നതാണെന്നും ശ്രദ്ധേക്കേണ്ടതാണ്.

മെട്രോ മാത്രമല്ല ബസ് സർവീസുകളിലും സൗജന്യ ടിക്കറ്റ്

ചെന്നൈ മെട്രോ കൂടാതെ ചെന്നൈ നഗരത്തിലെ ബസുകളിലും സൗജന്യ യാത്ര സൗകര്യം ഏർപ്പെടുത്തിട്ടുണ്ട്.  മത്സര ടിക്കറ്റുകൾ കാണിച്ച് ആരാധകർക്ക് നോൺ-എസി ബസുകളിൽ യാത്ര ചെയ്യാമെന്ന് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എംടിസി) പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരത്തിന് മൂന്ന് മണിക്കൂർ മുമ്പും മത്സരം അവസാനിച്ചതിന് ശേഷം മൂന്ന് മണിക്കൂർ വരെയുമാണ് ഈ സൗജന്യ യാത്ര സൗകര്യം ലഭ്യമാകുന്നത്.

Follow Us