AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഇന്ത്യൻ ടീമിൽ പരിക്കിന്റെ പെരുമഴ; ഫിറ്റ്‌നസ് ക്ലിയറൻസിൽ വൻ വീഴ്ചയോ?

Team India's Fitness Crisis: ഇന്ത്യന്‍ താരങ്ങളുടെ തുടര്‍ച്ചയായ പരിക്കുകളില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര കൈവിട്ടതിന് ശേഷമാണ് ഗില്‍ അതൃപ്തി പങ്കുവെച്ചത്. പ്രത്യേകിച്ച് ഹാംസ്ട്രിംഗ് പരിക്കുകൾ നിരന്തരം വരുന്നത് ടീം മാനേജ്‌മെന്റിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.

ഇന്ത്യൻ ടീമിൽ പരിക്കിന്റെ പെരുമഴ; ഫിറ്റ്‌നസ് ക്ലിയറൻസിൽ വൻ വീഴ്ചയോ?
India ODI TeamImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 22 Jul 2026 | 02:55 PM

ഇന്ത്യന്‍ താരങ്ങളുടെ തുടര്‍ച്ചയായ പരിക്കുകളില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര കൈവിട്ടതിന് ശേഷമാണ് ഗില്‍ അതൃപ്തി പങ്കുവെച്ചത്. പ്രത്യേകിച്ച് ഹാംസ്ട്രിംഗ് പരിക്കുകൾ നിരന്തരം വരുന്നത് ടീം മാനേജ്‌മെന്റിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ബംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസും താരങ്ങളും സപ്പോർട്ട് സ്റ്റാഫും തമ്മിൽ ആശയവിനിമയത്തിൽ വലിയ വിടവുണ്ടാകുന്നതായി സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വർഷം വന്ന മാറ്റത്തിന് ശേഷം, പുതിയ രീതികളോട് പൊരുത്തപ്പെടാൻ താരങ്ങള്‍ പ്രയാസപ്പെടുന്നതായും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു,

” താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങുന്നതിന് മുമ്പ് പൂർണ്ണ കായികക്ഷമത കൈവരിച്ചിരുന്നില്ല എന്നാണ് അടുത്തിടെയുണ്ടായ ഹാംസ്ട്രിംഗ് പരിക്കുകളുടെ എണ്ണം വ്യക്തമാക്കുന്നത്‌. ഒരു താരത്തിന്റെ ഫിറ്റ്നസ് അവസ്ഥയെക്കുറിച്ചും വർക്ക് ലോഡിനെക്കുറിച്ചും സെന്റർ ഓഫ് എക്സലൻസും ടീം മാനേജ്‌മെന്റും തമ്മിൽ വിവരങ്ങൾ കൈമാറുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്,” ബന്ധപ്പെട്ട വൃത്തങ്ങൾ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി.

നിതിൻ പട്ടേൽ പദവി ഒഴിഞ്ഞതിന് ശേഷം സെന്റർ ഓഫ് എക്സലൻസില്‍ ഇതുവരെ ഒരു പുതിയ മെഡിക്കൽ മേധാവിയെ നിയമിച്ചിട്ടുമില്ല. പൂർണ്ണ കായികക്ഷമത കൈവരിക്കുന്നതിന് മുമ്പ് തന്നെ ഹർഷിത് റാണയെ ഇന്ത്യൻ ടീമിലേക്ക് വിളിച്ചു വരുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

Also Read: ‘ഇന്ത്യ ഫേവറിറ്റുകളോ? അല്ലേ അല്ല’! തങ്ങളെ ചെറുതായി കാണരുതെന്ന് സിക്കന്ദര്‍ റാസയുടെ മുന്നറിയിപ്പ്‌

വാഷിംഗ്ടൺ സുന്ദർ, നിതീഷ് റെഡ്ഡി എന്നീ താരങ്ങളും പരിക്കിന്റെ പിടിയിലാണ്. തന്റെ വേഗത വര്‍ധിപ്പിക്കാനായി ഇംഗ്ലീഷ് പരിശീലകനായ സ്റ്റെഫാന്‍ ജോണ്‍സുമായി നിതീഷ് റെഡ്ഡി പരിശീലനം നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെയും വിമര്‍ശനമുണ്ട്.

നിതീഷ് റെഡ്ഡിയുടെ പരിശീലനം

“വേഗത വർധിപ്പിക്കുന്നതിനായി നിതീഷ് റെഡ്ഡി ഇംഗ്ലീഷ് ബൗളിംഗ് പരിശീലകൻ സ്റ്റെഫാൻ ജോൺസുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. എന്നാൽ ഒരു വലിയ ടൂർണമെന്റിന് തൊട്ടുമുമ്പ് ടീമിനൊപ്പം ആയിരിക്കുമ്പോൾ ഇത് വളരെ സാവധാനം ചെയ്യേണ്ട കാര്യമാണ്‌. അതിനുപകരം, വേഗത്തിൽ പന്തെറിയാൻ അദ്ദേഹം സ്വയം അമിതമായി സമ്മർദ്ദത്തിലാക്കുകയാണ് ചെയ്തത്‌,” ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

ഹർഷിതിന് ഫിറ്റ്‌നസ് ക്ലിയറൻസ്

പരിക്കിന് മുമ്പുണ്ടായിരുന്ന ഭാരം പോലും തിരികെ നേടുന്നതിന് മുൻപ്, ടീം മാനേജ്‌മെന്റിന്റെ നിർബന്ധപ്രകാരം ഹർഷിതിന് ഫിറ്റ്‌നസ് ക്ലിയറൻസ് നൽകിയത് ആശങ്കാജനകമാണെന്നും ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിൽ നടന്ന ട്വന്റി20 ലോകകപ്പ് സ്ക്വാഡിലേക്ക് വാഷിംഗ്ടൺ സുന്ദറിനെ വേഗത്തിൽ തിരിച്ചെത്തിച്ചതിനെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്.

“ടീമിനൊപ്പം ചേർന്ന ശേഷം ഒരു മത്സരത്തിൽ കളിക്കാൻ സജ്ജനാകാൻ വാഷിംഗ്ടണിന് കുറഞ്ഞത് 10 ദിവസമെങ്കിലും ആവശ്യമായിരുന്നു. ഒരു ടൂർണമെന്റ് നടക്കുന്നതിനിടയിൽ വേഗത്തിൽ സജ്ജനാകാൻ ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ നിർബന്ധിക്കുകയായിരുന്നു. ഇത് താരത്തെ ബാധിച്ചിട്ടുണ്ടാകാം. ടീമിന് താരങ്ങളെ ആവശ്യപ്പെടാം. എന്നാൽ മെഡിക്കൽ ടീം വ്യക്തമായ ഒരു ചിത്രം നൽകേണ്ടതുണ്ട്,” റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ ടീമിനൊപ്പം യാത്ര ചെയ്യാത്ത സമയങ്ങളിൽ ബിസിസിഐയുടെ മെഡിക്കൽ ടീമിൽ നിന്നുള്ള ആശയവിനിമയം വളരെ കുറവായതിൽ നിരവധി ഇന്ത്യൻ താരങ്ങൾ ആശങ്കാകുലരാണെന്നും റിപ്പോർട്ടുണ്ട്.

English Summary

Repeated hamstring injuries have disrupted Team India following their UK tour. Captain Shubman Gill expressed frustration over frequent player injury setbacks. Reports reveal a severe communication gap between BCCI’s medical team and management. Players like Harshit Rana and Washington Sundar were allegedly rushed back before full recovery.

Follow Us