Asia Cup 2025: ബംഗ്ലാദേശ് നിരയിൽ ലിറ്റൺ ദാസില്ല, നാല് മാറ്റങ്ങൾ; ടോസ് നഷ്ടമായ ഇന്ത്യ ബാറ്റ് ചെയ്യും

India vs Bangladeh Toss Update: ഇന്ത്യക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തിരഞ്ഞെടുത്തു. നാല് മാറ്റങ്ങളാണ് ബംഗ്ലാദേശ് നിരയിലുള്ളത്.

Asia Cup 2025: ബംഗ്ലാദേശ് നിരയിൽ ലിറ്റൺ ദാസില്ല, നാല് മാറ്റങ്ങൾ; ടോസ് നഷ്ടമായ ഇന്ത്യ ബാറ്റ് ചെയ്യും

സൂര്യകുമാർ യാദവ്, ജേക്കർ അലി

Updated On: 

24 Sep 2025 19:48 PM

ബംഗ്ലാദേശിനെതിരായ സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ജേക്കർ അലി ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ക്യാപ്റ്റൻ ലിറ്റൺ ദാസ് ഉൾപ്പെടെ നാല് മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് ഇറങ്ങുക. ഇന്ത്യൻ നിരയിൽ മാറ്റങ്ങളില്ല.

മെഹദി ഹസൻ, ടാസ്കിൻ അഹ്മദ്, ഷൊരീഫുൽ ഇസ്ലാം എന്നിവരും ബംഗ്ലാ നിരയിൽ പുറത്തിരിക്കും. പർവേസ് ഹുസൈൻ ഇമോൺ, മുഹമ്മദ് സൈഫുദ്ദീൻ, റിഷാദ് ഹുസൈൻ, തൻസിം ഹസൻ സാക്കിബ് എന്നിവരാണ് പകരം ടീമിലെത്തിയത്.

Also Read: Asia Cup 2025: അഭിഷേകിൻ്റെ മുഖത്തേക്ക് ചൂണ്ടി ആക്രോശിച്ച് ഹാരിസ് റൗഫ്; ഓടിവന്ന റിങ്കു സിംഗ് ചെയ്തത് ഇങ്ങനെ

ഇന്നത്തെ കളി വിജയിച്ചാൽ ഇന്ത്യക്കും ബംഗ്ലാദേശിനും ഏറെക്കുറെ ഫൈനൽ ഉറപ്പിക്കാം. ഇന്ത്യ സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാകിസ്താനെ വീഴ്ത്തിയപ്പോൾ ബംഗ്ലാദേശ് തങ്ങളുടെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു.

ടീമുകൾ
ബംഗ്ലാദേശ്: സൈഫ് ഹസൻ, തൻസിദ് ഹസൻ തമീം, പർവേസ് ഹുസൈൻ ഇമോൺ, തൗഹീദ് ഹൃദോയ്, ഷമീം ഹുസൈൻ, ജേക്കർ അലി, മുഹമ്മദ് സൈഫുദ്ദീൻ, റിഷാദ് ഹുസൈൻ, തൻസിം ഹസൻ സാക്കിബ്, നസും അഹ്മദ്, മുസ്തഫിസുർ റഹ്മാൻ.

ഇന്ത്യ: അഭിഷേക് ശർമ്മ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, സഞ്ജു സാംസൺ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം