Asia Cup 2025: അഭിഷേകിൻ്റെ മുഖത്തേക്ക് ചൂണ്ടി ആക്രോശിച്ച് ഹാരിസ് റൗഫ്; ഓടിവന്ന റിങ്കു സിംഗ് ചെയ്തത് ഇങ്ങനെ
Haris Rauf vs Abhishek Sharma: ഹാരിസ് റൗഫും അഭിഷേക് ശർമ്മയും തമ്മിൽ നടന്ന വഴക്കിൻ്റെ കൂടുതൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. റിങ്കു സിംഗും വഴക്കിൽ ഇടപെടുന്നുണ്ട്.
പാകിസ്താനും ഇന്ത്യയും തമ്മിലുള്ള ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിലുള്ള കൊമ്പുകോർക്കലിൻ്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. അഭിഷേക് ശർമ്മയുടെ മുഖത്തേക്ക് ചൂണ്ടി ആക്രോശിക്കുന്ന ഹാരിസ് റൗഫിൻ്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതിന് ശേഷം ഇന്ത്യൻ താരങ്ങളും പാക് താരങ്ങളും തമ്മിൽ തർക്കമുണ്ടാവുകയാണ്.
അഞ്ചാം ഓവറിലാണ് സംഭവം. ഓവറിലെ അവസാന പന്തിൽ ശുഭ്മൻ ഗിൽ റൗഫിനെ ബൗണ്ടറിയിലേക്ക് പായിച്ചു. ഇതോടെ അഭിഷേക് റൗഫിന് നേർക്ക് എന്തോ പറഞ്ഞു. അഞ്ചാം ഓവറിൽ മുൻപും ഇരുവരും തമ്മിൽ കോർത്തിരുന്നു. അഭിഷേകിൻ്റെ മുഖത്തേക്ക് ചൂണ്ടി ആക്രോശിച്ചാണ് ഹാരിസ് ഇതിന് മറുപടിനൽകിയത്. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമായി. അമ്പയർ ഇരുവരെയും മാറ്റിനിർത്തി. ഹാരിസ് റൗഫ് ഓവർ അവസാനിപ്പിച്ച് മടങ്ങുകയും ചെയ്തു.
തുടർന്ന് മറ്റ് പാക് താരങ്ങൾ ഇന്ത്യൻ താരങ്ങളുമായും അമ്പയർമാരുമായും തർക്കിക്കാൻ തുടങ്ങി. അഭിഷേക് ശർമ്മ ഈ തർക്കത്തിൽ നിന്ന് മാറിയെങ്കിൽ ഗിൽ അവിടെ തുടർന്നു. ഈ സമയത്താണ് വെള്ളവും കൊണ്ട് റിങ്കു സിംഗ് ഗ്രൗണ്ടിലേക്കെത്തുന്നത്. ഓടിയെത്തിയ റിങ്കു സിംഗ് ഗില്ലിനെ പിടിച്ച് മാറ്റുകയായിരുന്നു.
മത്സരത്തിൽ പാകിസ്താൻ്റെ ഇന്ത്യ ആറ് വിക്കറ്റിന് തോല്പിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. 58 റൺസ് നേടിയ ഷഹിബ്സാദ ഫർഹാൻ ആയിരുന്നു പാകിസ്താൻ്റെ ടോപ്പ് സ്കോറർ. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 18.5 ഓവറിൽ ആറ് വിക്കറ്റ് ബാക്കിനിർത്തി അനായാസം വിജയത്തിലെത്തി. 74 റൺസ് നേടിയ അഭിഷേക് ശർമ്മ ഇന്ത്യയുടെ ടോപ്പ് സ്കോററായി. ശുഭ്മൻ ഗിൽ (47), തിലക് വർമ്മ (30 നോട്ടൗട്ട്) എന്നിവരും തിളങ്ങി.
വൈറൽ വിഡിയോ
Full lafda live…
Haris Rauf’s lafda with Abhishek Sharma and Shubman Gill live…
Piche se humare 2 bande bhi aa gye thee Rinku Singh or Harshit Rana…
Rinku bhai ne matter sambhal liya. pic.twitter.com/eE8KaJDZNc
— AT10 (@Loyalsachfan10) September 23, 2025