Asia Cup 2025: ഏഷ്യാ കപ്പിൽ കളിക്കാൻ ബുംറയെത്തും; ഹർഷിത് റാണ പുറത്തിരുന്നേക്കുമെന്ന് സൂചന

Jasprit Bumrah In Asia Cup Team: ഏഷ്യാ കപ്പ് ടീമിൽ ഇന്ത്യയുടെ പ്രീമിയം പേസർ ജസ്പ്രീത് ബുംറ കളിച്ചേക്കും. ഹാർഷിത് റാണയ്ക്ക് പകരം ബുംറ എത്തുമെന്നാണ് സൂചനകൾ.

Asia Cup 2025: ഏഷ്യാ കപ്പിൽ കളിക്കാൻ ബുംറയെത്തും; ഹർഷിത് റാണ പുറത്തിരുന്നേക്കുമെന്ന് സൂചന

ജസ്പ്രീത് ബുംറ

Published: 

12 Aug 2025 | 02:40 PM

ഇക്കൊല്ലം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിൽ ജസ്പ്രീത് ബുംറ കളിക്കുമെന്ന് റിപ്പോർട്ടുകൾ. സെപ്തംബർ 9 മുതൽ യുഎഇയിൽ ആരംഭിക്കുന്ന ടൂർണമെൻ്റിന് മുൻപ് ബുംറയ്ക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുമെന്നും വർക്ക്ലോഡ് നിയന്ത്രിക്കാനാവുമെന്നും ബിസിസിഐ പറയുന്നു. 31 വയസുകാരനായ താരം ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളിൽ മൂന്നെണ്ണം മാത്രമേ കളിച്ചിരുന്നുള്ളൂ.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ ബുംറ പുറത്തിരിക്കാൻ കാരണം കാൽമുട്ടിനേറ്റ ചെറിയ പരിക്കാണെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ രണ്ടിന് വെസ്റ്റ് ഇൻഡീസിനെതിരെ സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര ആരംഭിക്കുകയാണ്. ഏഷ്യാ കപ്പ് ഫൈനലിന് നാല് ദിവസങ്ങൾക്ക് ശേഷമാണ് ഈ ടെസ്റ്റ് പരമ്പര ആരംഭിക്കുക. അതുകൊണ്ട് തന്നെ താരത്തിന് ഏഷ്യാ കപ്പിൽ വിശ്രമം അനുവദിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ, അതല്ല, ബുംറയെ ഏഷ്യാ കപ്പിൽ കളിപ്പിക്കുമെന്നാണ് ഇൻസൈഡ് സ്പോർട്ടിൻ്റെ റിപ്പോർട്ട്.

Also read: Riyan Parag: വില്ലനെ കണ്ടെത്തി! സഞ്ജുവും റോയൽസും തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് കാരണം റിയാൻ പരാഗോ?

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അവസാനിച്ച് ഒരു മാസത്തെ സമയമാണ് ഏഷ്യാ കപ്പിലേക്ക് ലഭിക്കുക. ഈ സമയം കൊണ്ട് ബുംറയ്ക്ക് വിശ്രമിക്കാനും പൂർണ ആരോഗ്യം വീണ്ടെടുക്കാനും സാധിക്കുമെന്ന് ബിസിസിഐ പറയുന്നു. ഈ മാസം 19നോ 20നോ സെലക്ടർമാർ ഏഷ്യാ കപ്പ് ടീം പ്രഖ്യാപിച്ചേക്കും. ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻ്റെ അടക്കം മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ചുകഴിഞ്ഞാവും ടീം പ്രഖ്യാപനം. ഹെർണിയ ഓപ്പറേഷന് ശേഷം സൂര്യ ബാറ്റിംഗ് പുനരാരംഭിച്ചിട്ടുണ്ട്.

ബുംറ കളിച്ചാൽ അർഷ്ദീപ് സിംഗും ജസ്പ്രീത് ബുംറയും ഇന്ത്യക്കായി വീണ്ടും ഒരുമിച്ച് കളിക്കും. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ആദ്യമായാവും ഇരുവരും ഒരുമിച്ച് കളിക്കുക.

ഏഷ്യാ കപ്പിൽ ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായി ടീമിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഗില്ലിനെ ഓപ്പണിംഗിൽ പരിഗണിക്കുമെന്നും സഞ്ജു പുറത്താവുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ, സഞ്ജു പ്രധാന വിക്കറ്റ് കീപ്പറായി ടീമിൽ തുടർന്നേക്കും.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്