Asia Cup 2025: ഏഷ്യാ കപ്പിന് ഇന്ന് അരങ്ങുണരുന്നു; ആദ്യ കളി അഫ്ഗാനിസ്ഥാൻ ഹോങ്കോങിനെതിരെ

Afghanistan vs Hong Kong in Asia Cup: ഏഷ്യാ കപ്പിൽ ഇന്ന് അഫ്ഗാനിസ്ഥാനും ഹോങ്കോങും തമ്മിൽ ഏറ്റുമുട്ടും. ഈ മത്സരത്തോടെയാണ് ഏഷ്യാ കപ്പ് ആരംഭിക്കുക.

Asia Cup 2025: ഏഷ്യാ കപ്പിന് ഇന്ന് അരങ്ങുണരുന്നു; ആദ്യ കളി അഫ്ഗാനിസ്ഥാൻ ഹോങ്കോങിനെതിരെ

അഫ്ഗാനിസ്ഥാൻ

Published: 

09 Sep 2025 06:31 AM

ഏഷ്യാ കപ്പിന് ഇന്ന് തുടക്കം. അഫ്ഗാനിസ്ഥാനും ഹോങ്കോങും തമ്മിലാണ് ഉദ്ഘാടന മത്സരം. അബുദാബി ഷെയ്ഖ് സയീദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് മത്സരം ആരംഭിക്കും. ടെലിവിഷൻ പ്രേക്ഷകർക്ക് സോണി ടെൻ ചാനലിലും ഒടിടി പ്രേക്ഷകർക്ക് സോണിലിവ് ആപ്പിലും വെബ്സൈറ്റിലും മത്സരം തത്സമയം കാണാൻ കഴിയും.

ത്രിരാഷ്ട്ര ടി20 പരമ്പരയുടെ ഫൈനലിൽ പാകിസ്താനെതിരെ കനത്ത പരാജയം ഏറ്റുവാങ്ങിയാണ് അഫ്ഗാനിസ്ഥാൻ എത്തുന്നത്. മത്സരത്തിൽ 66 റൺസിന് ഓൾ ഔട്ടായ അഫ്ഗാൻ 75 റൺസിൻ്റെ വമ്പൻ തോൽവിയാണ് വഴങ്ങിയത്. ലീഗ് ഘട്ടത്തിൽ പാകിസ്താനെതിരായ ഒരു മത്സരം അഫ്ഗാനിസ്ഥാൻ വിജയിച്ചിരുന്നു. എന്നാൽ, ആകെ ടീമിൻ്റെ പ്രകടനങ്ങൾ പരിഗണിക്കുമ്പോൾ അഫ്ഗാൻ ആശങ്കപ്പെടണം. മധ്യനിര തുടരെ പരാജയപ്പെടുന്നത് ത്രിരാഷ്ട്ര പരമ്പരയിൽ അഫ്ഗാനിസ്ഥാനെ വലച്ചിരുന്നു. ഇതാവും ഏഷ്യാ കപ്പിലും അവരുടെ പ്രതിസന്ധി. മുഹമ്മദ് നബി, അല്ലാഹ് ഗസൻഫർ, റാഷിദ് ഖാൻ എന്ന സ്പിൻ ത്രയം അഫ്ഗാൻ്റെ പ്രകടനങ്ങളിൽ നിർണായകമാവും.

Also Read: Asia Cup 2025: ഏഷ്യാ കപ്പിന് നാളെ കൊടിയേറും; എപ്പോൾ, എവിടെ കാണാം?

എന്നാൽ, ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ ഹോങ്കോങ് അഫ്ഗാന് ഒരു വെല്ലുവിളി ആയേക്കില്ല. ഐസിസി അസോസിയേറ്റ് രാജ്യമായ ഹോങ്കോങ് സ്കിൽ സെറ്റിൽ അഫ്ഗാൻ ടീമിനെക്കാൾ ഒരുപാട് താഴെയാണ്. പക്ഷേ, ടി20യിൽ അട്ടിമറികൾക്കുള്ള സാധ്യത കൂടുതലായതിനാൽ എന്തും സംഭവിക്കാം. സീഷൻ അലി, ബാബർ ഹയാത്ത്, അൻഷുമാൻ റാത്ത് തുടങ്ങി പഴയ പടക്കുതിരകൾ തന്നെയാണ് ഇപ്പോഴും ഹോങ്കോങിൻ്റെ കരുത്ത്.

ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം യുഎഇയ്ക്കെതിരെയാണ്. ദുബായ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ടിന് മത്സരം ആരംഭിക്കും. മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കുമോ എന്നതാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്.

ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി