AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

India vs Japan: ചരിത്രത്തിലാദ്യം! ഇന്ത്യയും ജപ്പാനും നേര്‍ക്കുനേര്‍; മത്സരം എപ്പോൾ, എവിടെ കാണാം?

IND vs JPN T20I Streaming Details in Malayalam: സെപ്തംബര്‍ 22-ന് കാന്റോയിലെ സാനോ ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ മത്സരം നടക്കും. മോശം കാലാവസ്ഥ വില്ലനായേക്കാം. ടി20 ലോകജേതാക്കളായ ഇന്ത്യയെ നേരിടാനുള്ള അവസരമാണ് ഐസിസി റാങ്കില്‍ 41-ാമതുള്ള ജപ്പാന് ലഭിക്കുന്നത്.

India vs Japan: ചരിത്രത്തിലാദ്യം! ഇന്ത്യയും ജപ്പാനും നേര്‍ക്കുനേര്‍; മത്സരം എപ്പോൾ, എവിടെ കാണാം?
India vs Japan T20Image Credit source: Indian Cricket Team Facebook
Jayadevan AM
Jayadevan AM | Published: 21 Sep 2026 | 09:48 PM

ചരിത്രത്തിലാദ്യമായി ഇന്ത്യയും ജപ്പാനും സീനിയര്‍ പുരുഷ ടി20 ക്രിക്കറ്റില്‍ ചൊവ്വാഴ്ച ഏറ്റുമുട്ടും. ഇന്ത്യ-ജപ്പാൻ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ചാണ് സൗഹൃദ മത്സരം നടക്കുന്നത്. ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന് ജപ്പാനിലെ സാഹചര്യങ്ങള്‍ നന്നായി വിലയിരുത്തുന്നതിനുള്ള അവസരം കൂടിയാണ് ഈ മത്സരം. സെപ്തംബര്‍ 22-ന് കാന്റോയിലെ സാനോ ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് ‘സുസുകി കപ്പ്’ ടി20 മത്സരം നടക്കും. മത്സരത്തില്‍ മോശം കാലാവസ്ഥ വില്ലനായേക്കാം. ടി20 ലോകജേതാക്കളായ ഇന്ത്യയെ നേരിടാനുള്ള അപൂര്‍വ അവസരമാണ് ഐസിസി റാങ്കില്‍ 41-ാമതുള്ള ജപ്പാന് ലഭിക്കുന്നത്.

തത്സമയ സംപ്രേഷണം എപ്പോൾ, എവിടെ കാണാം?

ആരാധകർക്ക് ഈ ചരിത്രപ്രസിദ്ധമായ ഇന്ത്യ-ജപ്പാൻ ടി20 മത്സരം ഫാൻകോഡ് ആപ്പിലും വെബ്‌സൈറ്റിലും തത്സമയം കാണാം. കൂടാതെ, സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലൂടെ ടിവി സംപ്രേഷണവും ലഭ്യമായിരിക്കും. ജപ്പാനിൽ, തദേശീയരായ കാണികൾക്ക് തോച്ചിഗി ടിവിയിൽ സൗജന്യമായി മത്സരം സംപ്രേഷണം ചെയ്യും.

Also Read: ND W vs SL W: സ്വര്‍ണ മെഡല്‍ തൂക്കാന്‍ ഹര്‍മന്‍പ്രീതും സംഘവും; പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടാകുമോ?

പ്രധാന വിവരങ്ങള്‍ ഒറ്റനോട്ടത്തില്‍

  • മത്സരം നാളെ കാന്റോയിലെ സാനോ ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് നടക്കും.
  • രാവിലെ ഒമ്പത് മണിക്ക് ടോസ് ഇടും. 9.30-ന് മത്സരം ആരംഭിക്കും
  • സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കില്‍ സംപ്രേക്ഷണം ചെയ്യും. ഫാൻകോഡ് ആപ്പിലും വെബ്‌സൈറ്റിലും സ്ട്രീം ചെയ്യുന്നതായിരിക്കും.

സ്‌ക്വാഡുകള്‍ ഇങ്ങനെ

ഇന്ത്യ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ശിവം ദുബെ, ഇഷാൻ കിഷൻ, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, യാഷ് ഠാക്കൂർ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്, വാഷിംഗ്ടൺ സുന്ദർ, വിപ്രാജ് നിഗം, വൈഭവ് സൂര്യവംശി.

ജപ്പാൻ: കെൻഡൽ കഡോവാക്കി ഫ്ലെമിംഗ് (ക്യാപ്റ്റൻ), ചാർളി ഹാര ഹിൻസെ, ബെഞ്ചമിൻ ഇറ്റോ ഡേവിസ്, അലെസ്റ്റർ കഡോവാക്കി ഫ്ലെമിംഗ്, കോഹെയ് കുബോട്ട, ജേക്ക് കുസുഡ നായൺ, വതാരു മിയാഉചി (വിക്കറ്റ് കീപ്പർ), റെയോ സാകുറാനോ തോമസ്, അലക്സ് ഷിറായ് പാറ്റ്മോർ (വിക്കറ്റ് കീപ്പർ), ഷോമ സുഗായ സ്ലേറ്റർ, ഡിക്ലൻ സുസുകി മക്കോംബ്, സുയോഷി തകാഡ, ഇബ്രാഹിം തകാഹാഷി, മക്കോട്ടോ തനിയാമ, ലാക്ലാൻ യമമോട്ടോ ലേക്ക്.

English Summary

India will face Japan in a historic first-ever T20I during the Suzuki Cup on Tuesday. The match serves as preparation for both teams ahead of the 2026 Asian Games. Fans in India can watch the game live on Star Sports and the FanCode app.

Follow Us