രോഹിത്തും കോഹ്ലിയും വിരമിച്ചതോടെ സർവാധികാരിയായി, ഒടുവിൽ കൈപൊള്ളി! അജിത് അഗാർക്കറുടെ രാജിയുടെ കാരണങ്ങൾ
Reasons that led to Ajit Agarkar's resignation: അജിത് അഗാർക്കർ ഒരു വർഷത്തെ കരാർ നീട്ടുകയും അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ് വരെ മുഖ്യ സെലക്ടർ ചുമതലയിൽ തുടരുകയും ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇനി തുടരേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് അഗാർക്കർ തന്നെ എത്തിയതിന് പിന്നിൽ അണിയറയിൽ നടന്ന ചില കാര്യങ്ങളാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടർ സ്ഥാനത്തുനിന്ന് അജിത് അഗാർക്കറിന് പുറത്തേക്ക് വഴി തുറന്നത് തന്റെ അധികാരം സംബന്ധിച്ച ഓഫർ കോൺഫിഡൻസ്. ഇന്ത്യൻ പുരുഷ ടീമിന്റെ സെലക്ഷൻ കമ്മിറ്റി തലവനായിരുന്ന അജിത് അഗാർക്കർ കാലാവധി അവസാനിച്ച് തന്നെയാണ് പുറത്തേക്ക് പോകുന്നത്. അഗാർക്കർ ഒരു വർഷത്തെ കരാർ നീട്ടുകയും അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ് വരെ ചുമതലയിൽ തുടരുകയും ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇനി തുടരേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് അഗാർക്കർ തന്നെ എത്തിയതിന് പിന്നിൽ അണിയറയിൽ നടന്ന ചില കാര്യങ്ങളാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
രാഹുൽ ദ്രാവിഡിന് പകരം ഗൗതം ഗംഭീർ മുഖ്യ പരിശീലകനാവുകയും, വിരാട് കോഹ്‌ലിയും രോഹിത് ശർമയും ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് വിരമിക്കുകയും ചെയ്ത നിർണ്ണായകമായ ഒരു കാലയളവിലാണ് അഗാർക്കർ ദേശീയ സെലക്ഷൻ കമ്മിറ്റിയുടെ ചുമതല വഹിച്ചിരുന്നത്. കോഹ്‌ലിയും രോഹിത്തും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ദേശീയ ടീമിൽ വലിയ മാറ്റങ്ങൾ വരുത്താൻ ബിസിസിഐ അഗാർക്കറിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നുവെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.
Also Read: തലപ്പത്ത് സഹീർ ഖാനും, പാർത്ഥിവ് പട്ടേലും? ഇന്ത്യൻ ടീമിലും, ഐപിഎല്ലിലും ഇനി സഞ്ജുവിന്റെ കാലം?
ബിസിസിഐ പൂർണ്ണ സ്വാതന്ത്ര്യം നൽകിയതോടെ അജിത് അഗാർക്കർ ടീം സെലക്ഷന്റെ അവസാന വാക്കായി മാറി.
രോഹിത്തിന്റെയും കോഹ്‌ലിയുടെയും ടെസ്റ്റ് വിരമിക്കൽ ഉൾപ്പെടെ ടീമിൽ ചില ധീരമായ തീരുമാനങ്ങൾ എടുക്കാൻ ബിസിസിഐ അഗാർക്കറിന് അനുമതി നൽകിയിരുന്നതായി ‘ദി ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്യുന്നു. വിരമിക്കൽ അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നാണ് അഗാർക്കർ പറഞ്ഞിരുന്നത്.
അതേസമയം ടി20 ലോകകപ്പ് നേടിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ ടി20 ടീമിൽ നിന്ന് ഒഴിവാക്കിയ സെലക്ഷൻ കമ്മിറ്റിയുടെ തലവൻ അഗാർക്കർ ആയിരുന്നു. ടീം സെലക്ഷൻ സംബന്ധിച്ച് താൻ ആണ് അവസാന വാക്ക് എന്ന ഒരു ഓവർകോൺഫിഡൻസ് അഗാർക്കറിന് ഇടക്കാലയളവിൽ ഉണ്ടായി എന്നുവേണം കരുതാൻ.
ഏകദിന ലോകകപ്പിൽ യശസ്വി ജയ്‌സ്വാളിനെ കളിപ്പിക്കണമെങ്കിൽ, ടീമിൽ ഉറച്ചുനിൽക്കാൻ അദ്ദേഹത്തിന് ഏകദേശം 20 ഏകദിന മത്സരങ്ങളെങ്കിലും നൽകേണ്ടതുണ്ടെന്ന് അഗാർക്കർക്ക് തോന്നിയിരുന്നു. പ്രായമേറിവരുന്ന രോഹിത് ദക്ഷിണാഫ്രിക്കയിൽ തിളങ്ങുമെന്നതിൽ അഗാർക്കറിന് സംശയങ്ങളുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രോഹിത് ശർമയെ അടുത്ത ഏകദിന ടീമിൽ ഉൾപ്പെടുത്തുന്നതിൽ അഗാർക്കറിന് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതായി സൂചനകൾ പുറത്തുവരികയും ചെയ്തു.
എന്നാൽ, ലോർഡ്‌സ് ടെസ്റ്റിന് ശേഷം രോഹിത് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് ബിസിസിഐ ഔദ്യോഗിക പ്രസ്താവന ഇറക്കിയപ്പോൾ അഗാർക്കർക്ക് അതൃപ്തിയും ദേഷ്യവും തോന്നിയിരുന്നു. ബിസിസിഐയുടെ ഈ പ്രസ്താവനയാണ് അജിത് അഗാർക്കറിന്റെ പുറത്താകലിന് കാരണമായത് എന്നാണ് ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ പേര് വെളിപ്പെടുത്താതെ പിടിഐയോട് പറഞ്ഞ ചില കാര്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുള്ളത്.
“ബിസിസിഐ ഒരു മാധ്യമ പ്രസ്താവന ഇറക്കിയ കാര്യം അദ്ദേഹത്തിന് അറിവുണ്ടായിരുന്നില്ല. ഭാവിയിൽ പ്രമുഖ താരങ്ങളെ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം തനിക്കായിരിക്കില്ലെന്ന് അദ്ദേഹം മനസ്സിലാക്കി,” എന്ന് ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. അതായത് ടീം സെലക്ഷനിൽ താനാണ് സർവാധികാരി എന്ന് കരുതിയിരുന്ന അഗാർക്കറിന് ലഭിച്ച തിരിച്ചടിയായിരുന്നു രോഹിത്തിനെ പിന്തുണച്ചുകൊണ്ടുള്ള ബിസിസിഐ പ്രസ്താവന.
ബിസിസിഐ ആവോളം സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെങ്കിലും ഇന്ത്യൻ ക്രിക്കറ്റിലെ വമ്പൻ താരങ്ങളുടെ കാര്യത്തിൽ – അവർ വിരമിക്കണോ അതോ തുടരണോ എന്നത് – സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനമാകാറില്ല. അതെന്നും ഒരു ഭരണപരമായ തീരുമാനമാണ്, അത് അംഗീകരിക്കുകയോ സ്വീകരിക്കുകയോ ചെയ്യുകയേ വഴിയുള്ളൂ എന്ന് അഗാർക്കർ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവാണ് ഇപ്പോൾ അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
English Summary
Reports suggest that differences of opinion with the BCCI regarding Rohit Sharma’s retirement paved the way for Ajit Agarkar’s exit as the Indian cricket team’s chief selector. A new PTI report states that Agarkar felt dissatisfied and angry when the BCCI issued an official statement dismissing rumors that Rohit would retire after the Lord’s Test.