Rising Stars 2026: തകര്‍ത്തടിക്കാന്‍ അഭിഷേകും, വൈഭവും; റൈസിങ് സ്റ്റാര്‍ ഏഷ്യാ കപ്പ് എപ്പോള്‍, എവിടെ കാണാം?
Asia Cup Rising Stars 2026 Live Streaming: എസിസി മെന്‍സ് ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് 2026 ടൂര്‍ണമെന്റ് വ്യാഴാഴ്ച ആരംഭിക്കും. കിരീടലക്ഷ്യവുമായി ശക്തമായ ടീമിനെയാണ് ഒമാനില്‍ നടക്കുന്ന 50 ഓവര്‍ ടൂര്‍ണമെന്റിനായി ഇന്ത്യ ഒരുക്കിയിരിക്കുന്നത്.തിലക് വര്‍മയാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്. മത്സരം എപ്പോള്‍, എവിടെ കാണാമെന്ന് നോക്കാം.

Vaibhav Sooryavanshi and Abhishek Sharma
എസിസി മെന്‍സ് ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് 2026 ടൂര്‍ണമെന്റ് വ്യാഴാഴ്ച (നവംബര്‍ 19) ആരംഭിക്കും. കിരീടലക്ഷ്യവുമായി ശക്തമായ ടീമിനെയാണ് ഒമാനില്‍ നടക്കുന്ന 50 ഓവര്‍ ടൂര്‍ണമെന്റിനായി ഇന്ത്യ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെമി ഫൈനലില്‍ ബംഗ്ലാദേശ് എ ടീമിനോട് പരാജയപ്പെട്ട് ഇന്ത്യ എ ടീം പുറത്തായിരുന്നു. തിലക് വര്‍മയാണ് ഇത്തവണ ഇന്ത്യ എ ടീമിനെ നയിക്കുന്നത്. അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, റിങ്കു സിങ്, പ്രിൻസ് യാദവ് തുടങ്ങിയ താരങ്ങളും സ്ക്വാഡിലുണ്ട്.
മത്സരം നടക്കുന്ന ഗ്രൗണ്ടുകള്‍
- യൂണിവേഴ്സിറ്റി ഓഫ് ദോഹ ഫോർ സയൻസ് ആൻഡ് ടെക്നോളജി, ദോഹ
- വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം, ദോഹ
ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഷെഡ്യൂള്‍
| മത്സരം | തീയതി | സമയം | സ്ഥലം |
| ഗ്രൂപ്പ് എ ബംഗ്ലാദേശ് എ vs ഹോങ്കോംഗ് | നവംബർ 19 | രാവിലെ 11:30 | യൂണിവേഴ്സിറ്റി ഓഫ് ദോഹ ഫോർ സയൻസ് ആൻഡ് ടെക്നോളജി |
| ഗ്രൂപ്പ് എ ശ്രീലങ്ക എ vs അഫ്ഗാനിസ്ഥാൻ എ | നവംബർ 19 | ഉച്ചയ്ക്ക് 3:30-ന് | വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം |
| ഗ്രൂപ്പ് ബി പാകിസ്ഥാൻ എ vs യുഎഇ | നവംബർ 20 | രാവിലെ 11:30 | യൂണിവേഴ്സിറ്റി ഓഫ് ദോഹ ഫോർ സയൻസ് ആൻഡ് ടെക്നോളജി |
| ഗ്രൂപ്പ് ബി ഇന്ത്യ എ vs നേപ്പാൾ | നവംബർ 20 | ഉച്ചയ്ക്ക് 3:30-ന് | വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം |
| ഗ്രൂപ്പ് എ ശ്രീലങ്ക എ vs ഹോങ്കോംഗ് | നവംബർ 21 | രാവിലെ 11:30 | യൂണിവേഴ്സിറ്റി ഓഫ് ദോഹ ഫോർ സയൻസ് ആൻഡ് ടെക്നോളജി |
| ഗ്രൂപ്പ് എ ബംഗ്ലാദേശ് എ vs അഫ്ഗാനിസ്ഥാൻ എ | നവംബർ 21 | ഉച്ചയ്ക്ക് 3:30-ന് | വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം |
| ഗ്രൂപ്പ് ബി യുഎഇ vs നേപ്പാൾ | നവംബർ 22 | രാവിലെ 11:30 | യൂണിവേഴ്സിറ്റി ഓഫ് ദോഹ ഫോർ സയൻസ് ആൻഡ് ടെക്നോളജി |
| ഗ്രൂപ്പ് ബി ഇന്ത്യ എ vs പാകിസ്ഥാൻ എ | നവംബർ 22 | ഉച്ചയ്ക്ക് 3:30-ന് | വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം |
| ഗ്രൂപ്പ് എ അഫ്ഗാനിസ്ഥാൻ എ vs ഹോങ്കോംഗ് | നവംബർ 23 | രാവിലെ 11:30 | യൂണിവേഴ്സിറ്റി ഓഫ് ദോഹ ഫോർ സയൻസ് ആൻഡ് ടെക്നോളജി |
| ഗ്രൂപ്പ് എ ശ്രീലങ്ക എ vs ബംഗ്ലാദേശ് എ | നവംബർ 23 | ഉച്ചയ്ക്ക് 3:30-ന് | വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം |
| ഗ്രൂപ്പ് ബി ഇന്ത്യ എ vs യുഎഇ | നവംബർ 24 | രാവിലെ 11:30 | യൂണിവേഴ്സിറ്റി ഓഫ് ദോഹ ഫോർ സയൻസ് ആൻഡ് ടെക്നോളജി |
| ഗ്രൂപ്പ് ബി പാകിസ്ഥാൻ എ vs നേപ്പാൾ | നവംബർ 24 | ഉച്ചയ്ക്ക് 3:30 | വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം |
സെമി, ഫൈനല്‍ ഷെഡ്യൂള്‍
- ഒന്നാം സെമി ഫൈനല്‍ നവംബര്‍ 26-ന് ദോഹയിലെ വെസ്റ്റ് എന്‍ഡ് പാര്‍ക്ക് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 3.30-ന് നടക്കും
- രണ്ടാം സെമി ഫൈനല്‍ നവംബര്‍ 27-ന് ദോഹയിലെ വെസ്റ്റ് എന്‍ഡ് പാര്‍ക്ക് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 3.30-ന് നടക്കും
- ഫൈനല്‍ നവംബര്‍ 29-ന് ദോഹയിലെ വെസ്റ്റ് എന്‍ഡ് പാര്‍ക്ക് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 3.30-ന് നടക്കും
മത്സരം എവിടെ കാണാം?
ഇന്ത്യയിൽ സോണി സ്പോർട്സ് നെറ്റ്വർക്കിൽ ഏഷ്യ കപ്പ് റൈസിങ് സ്റ്റാർസ് 2026 സംപ്രേഷണം ചെയ്യും. സോണി ലിവ് ആപ്പിലും വെബ്സൈറ്റിലും ടൂര്‍ണമെന്റ് തത്സമയം കാണാവുന്നതാണ്.
English Summary
The Asia Cup Rising Stars 2026 cricket tournament begins on November 19 in Doha, featuring eight competing teams. Tilak Varma will lead a strong India A squad. The much-anticipated group-stage clash between India A and Pakistan A takes place on November 22, leading up to the final on November 29. Indian fans can watch all matches live on the Sony Sports Network and stream them on SonyLiv.