AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ബിഗ് ബാഷ് സ്വകാര്യവത്കരണത്തിനെതിരെ വ്യാപക വിമര്‍ശനം; ക്രിക്കറ്റ് ഓസ്ട്രേലിയയും ‘പ്ലെയേഴ്സ് അസോസിയേഷ’നും നേർക്കുനേർ

BBL Privatisation: സിഎയുടെ ഈ പ്രഖ്യാപനം കൊണ്ട് മാത്രം വിൽപ്പന നടപടികൾ എളുപ്പത്തിൽ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് എസിഎ ചീഫ് എക്സിക്യൂട്ടീവ് പോൾ മാർഷ് പറഞ്ഞു. പുതിയ കരാറിൽ ആദ്യം ചർച്ച ചെയ്ത് ധാരണയിലെത്തണമെന്ന് പ്ലെയേഴ്സ് അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ മാർഷ് പറഞ്ഞു.

ബിഗ് ബാഷ് സ്വകാര്യവത്കരണത്തിനെതിരെ വ്യാപക വിമര്‍ശനം; ക്രിക്കറ്റ് ഓസ്ട്രേലിയയും ‘പ്ലെയേഴ്സ് അസോസിയേഷ’നും നേർക്കുനേർ
Big Bash League PrivatisationImage Credit source: PTI
Jayadevan AM
Jayadevan AM | Published: 09 Sep 2026 | 08:19 PM

ബിഗ് ബാഷ് ലീഗിൽ സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള ‘ക്രിക്കറ്റ് ഓസ്ട്രേലിയയുടെ’ (CA) നീക്കത്തിനെതിരെ ‘ഓസ്ട്രേലിയൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ’ (ACA) രംഗത്ത്. ഏതെങ്കിലും ഫ്രാഞ്ചൈസി വിൽപ്പന പൂർത്തിയാക്കുന്നതിന് മുൻപ് പരിഹരിക്കപ്പെടേണ്ട നിരവധി പ്രധാന പ്രശ്നങ്ങൾ ഇനിയും ബാക്കിയുണ്ടെന്ന് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. ബിബിഎല്ലിലും ഡബ്ല്യുബിബിഎല്ലിലും സ്വകാര്യ നിക്ഷേപം അനുവദിക്കുന്നതിന് അംഗീകാരം നൽകിയതായി സിഎ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി മെൽബൺ റെനഗേഡ്സിനെയാണ് ആദ്യമായി വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. റെനഗേഡ്സ് ലൈസൻസിന്റെ വിൽപ്പന നടപടികൾ ഭരണസമിതി ആരംഭിച്ചുകഴിഞ്ഞു. 2027-28 സീസൺ മുതൽ ഒരു സ്വകാര്യ ഉടമയെ ഭരണമേൽപ്പിക്കാനാണ് നീക്കം.

സിഎയുടെ ഈ പ്രഖ്യാപനം കൊണ്ട് മാത്രം വിൽപ്പന നടപടികൾ എളുപ്പത്തിൽ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് എസിഎ ചീഫ് എക്സിക്യൂട്ടീവ് പോൾ മാർഷ് പറഞ്ഞു. പുതിയ കരാറിൽ ആദ്യം ചർച്ച ചെയ്ത് ധാരണയിലെത്തണമെന്ന് പ്ലെയേഴ്സ് അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ മാർഷ് പറഞ്ഞു.

“മെൽബൺ റെനഗേഡ്സിന്റെ വിൽപ്പന നടപടികൾ ആരംഭിക്കുന്നതടക്കം, ബിഗ് ബാഷ് ലീഗുകളിൽ സ്വകാര്യ നിക്ഷേപം നടപ്പിലാക്കുന്നത് സംബന്ധിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ ഇന്ന് നടത്തിയ പ്രഖ്യാപനം ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ ഇന്നത്തെ ഈ പ്രഖ്യാപനം, ഏത് വിൽപ്പന നടപടിയും പൂർത്തിയാകുന്നതിന് മുൻപ് പാലിക്കേണ്ട പ്രധാന നിബന്ധനകളിൽ മാറ്റം വരുത്തുന്നില്ല,” മാർഷ് വ്യക്തമാക്കി.

Also Read: Sanju Samson: ഒറ്റ മത്സരം തന്നെ ധാരാളം! സഞ്ജു സാംസണ്‍ രണ്ട് നേട്ടങ്ങള്‍ക്ക് തൊട്ടരികെ

നിലവിലെ തർക്കത്തിന്റെ കാരണം

സിഎയും എസിഎയും തമ്മിൽ ഒപ്പുവെക്കേണ്ട പുതിയ ധാരണാപത്രമാണ്‌ നിലവിലെ തർക്കത്തിന്റെ പ്രധാന കാരണം. കളിക്കാരുടെ കരാറുകൾ, സ്വകാര്യ ഉടമസ്ഥത മൂലമുണ്ടാകുന്ന സാമ്പത്തികപരമായ അനന്തരഫലങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനമായും ചർച്ചയാകുന്നത്.

“പുതിയ ടീം ഉടമകളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ ധാരണാപത്രം താരങ്ങളുടെ പുതിയ കരാർ ക്രമീകരണങ്ങളും എസിഎയും സിഎയും തമ്മിൽ ചർച്ച ചെയ്ത് സമ്മതിക്കേണ്ടതുണ്ട്. നിർണ്ണായകമായ പല വിഷയങ്ങളും ഇനിയും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഒരു പുതിയ കരാറിലെത്തുന്നതിൽ ഇരുപക്ഷവും നിലവിൽ വളരെ അകലെയാണ്,” മാർഷ് വ്യക്തമാക്കി.

വിമര്‍ശിച്ച് ന്യൂ സൗത്ത് വെയില്‍സ്‌

ബിഗ് ബാഷ് ലീഗ് സ്വകാര്യവൽക്കരിക്കാനുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തെ ന്യൂ സൗത്ത് വെയിൽസ് കടുപ്പത്തിൽ വിമർശിച്ചു. ഈ നീക്കം ക്രിക്കറ്റിൽ നിക്ഷേപം നടത്താനുള്ള കഴിവിനെ ബാധിക്കുമെന്നും ഓസ്ട്രേലിയൻ ക്രിക്കറ്റിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്ത പ്രസ്താവനയിൽ ന്യൂ സൗത്ത് വെയിൽസ് മുന്നറിയിപ്പ് നൽകി.

English Summary

Cricket Australia approved private investment in the Big Bash League, starting with selling the Melbourne Renegades. However, the Australian Cricketers’ Association opposes the move until a new contract agreement is reached. Players are demanding a fair revenue share from these franchise sales before any deal proceeds. Meanwhile, Cricket NSW warned that privatization could harm grassroots cricket funding across Australia.

Follow Us