BCCI Annual Contracts: രോഹിതിനും കോഹ്ലിക്കും തരംതാഴ്ത്തല്‍, ഇഷാനെ തഴഞ്ഞു? സഞ്ജുവിന് മാറ്റമില്ല

BCCI Contracts 2025-26: രോഹിത് ശര്‍മയെയും, വിരാട് കോഹ്ലിയെയും ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ബി കാറ്റഗറിയിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇരുവരും നേരത്തെ എ പ്ലസ് കാറ്റഗറിയിലായിരുന്നു.

BCCI Annual Contracts: രോഹിതിനും കോഹ്ലിക്കും തരംതാഴ്ത്തല്‍, ഇഷാനെ തഴഞ്ഞു? സഞ്ജുവിന് മാറ്റമില്ല

Virat Kohli and Rohit Sharma

Published: 

07 Feb 2026 | 03:16 PM

മുംബൈ: സീനിയര്‍ താരങ്ങളാട രോഹിത് ശര്‍മയെയും, വിരാട് കോഹ്ലിയെയും ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ബി കാറ്റഗറിയിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് ഇരുവരും കളിക്കുന്നത്. അതുകൊണ്ടാണ് ബി കാറ്റഗറിയിലേക്ക് മാറ്റുന്നത്. എന്നാല്‍ വാര്‍ഷിക കരാര്‍ ഔദ്യോഗികമായി ബിസിസിഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല. രോഹിതും, കോഹ്ലിയും നേരത്തെ എ പ്ലസ് കാറ്റഗറിയിലായിരുന്നു.

എ പ്ലസ് കാറ്റഗറി പൂര്‍ണമായും ബിസിസിഒ ഒഴിവാക്കുമെന്നാണ് സൂചന. ജസ്പ്രീത് ബുംറ, ശുഭ്മാൻ ഗിൽ,രവീന്ദ്ര ജഡേജ എന്നിവർക്ക് മാത്രമാണ് 2025-26 വർഷത്തേക്ക് ബിസിസിഐ എ ഗ്രേഡ് സെൻട്രൽ കോൺട്രാക്റ്റ് നൽകുന്നതെന്നാണ് റിപ്പോര്‍ട്ട്.

2025-26 സീസണിൽ മൊത്തത്തിൽ 30 താരങ്ങള്‍ക്ക്‌ ബിസിസിഐ കേന്ദ്ര കരാറുകൾ നൽകും. പട്ടിക ബോർഡ് ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. രോഹിത്, വിരാട് എന്നിവരുൾപ്പെടെ 11 താരങ്ങളെയാണ് ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്.

Also Read: T20 world cup 2026: സൂപ്പര്‍ താരത്തിന് പനി; പ്ലേയിങ് ഇലവന്‍ പൊളിച്ചെഴുതാന്‍ ഇന്ത്യ; സഞ്ജു സാംസണ്‍ കളിക്കുമോ?

വാഷിംഗ്ടൺ സുന്ദർ, കെഎൽ രാഹുൽ, മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, കുൽദീപ് യാദവ്, യശസ്വി ജയ്‌സ്വാൾ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യര്‍ എന്നിവരും ബി കാറ്റഗറിയിലുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍ സി കാറ്റഗറിയില്‍ തുടരും. ഇഷാന്‍ കിഷന്‍ പട്ടികയില്‍ ഇല്ലെന്നാണ് സൂചന.

വാര്‍ഷിക കരാര്‍

ഗ്രേഡ് എ: ജസ്പ്രീത് ബുംറ, ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ.

ഗ്രേഡ് ബി: വാഷിംഗ്ടൺ സുന്ദർ, രോഹിത് ശർമ, വിരാട് കോലി, കെ എൽ രാഹുൽ, മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, കുൽദീപ് യാദവ്, യശസ്വി ജയ്‌സ്വാൾ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യര്‍.

ഗ്രേഡ് സി: അക്സർ പട്ടേൽ, തിലക് വർമ്മ, റിങ്കു സിംഗ്, ശിവം ദുബെ, സഞ്ജു സാംസൺ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ്‌ കൃഷ്ണ, ആകാശ് ദീപ്, ധ്രുവ് ജുറെൽ, ഹർഷിത് റാണ, വരുൺ ചക്രവർത്തി, നിതീഷ് കുമാർ റെഡ്ഡി, അഭിഷേക് ശർമ്മ, സായ് സുദർശൻ, രവി ബിഷ്‌ണോയ്, റുതുരാജ് ഗെയ്ക്‌വാദ്.

Follow Us
40 വയസിന് മുകളില്‍ പ്രായമുണ്ടോ? നിങ്ങള്‍ ഇവ കഴിച്ചേ പറ്റൂ
വിഷു സദ്യ കഴിച്ച ശേഷം മയക്കം വന്നോ! മാറ്റാൻ ചെയ്യേണ്ടത്
രാത്രി പല്ലുതേക്കുന്നതും ഹൃദയാഘാതവും തമ്മിലെന്തു ബന്ധം?
കണി കാണാൻ ശുഭകരം നോട്ടോ നാണയമോ?
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
;നിൻ്റെ കൂട്ടുകാരൻ വന്നിരുന്നു' മയലിനോട് കുശലം പറഞ്ഞിരിക്കുന്ന കുട്ടി
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി