Chennai Metro : ടിക്കറ്റ് 10 രൂപ മുതൽ, ചെന്നൈ മൊത്തം കറങ്ങാൻ വലിയ ചെലവില്ലെന്നേ
Chennai Metro Rail Ticket Prices: ചെന്നൈ ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് ഏറെ ഉപകാരമാകുന്ന ഒന്നാണ് ചെന്നൈ മെട്രോ. നഗരത്തിന്റെ ഏത് ഭാഗത്തേക്കും കുറഞ്ഞ ചെലവിൽ വേഗത്തിൽ എത്താൻ മെട്രോ സഹായിക്കും. എന്നാൽ ഇവയുടെ ടിക്കറ്റ് വില, ഏതെല്ലാം റൂട്ടുലൂടെയാണ് സർവീസ് ഇതെല്ലാം കൂടി അറിഞ്ഞിരിക്കണ്ടെ, ചെന്നൈ മെട്രോയെ കുറിച്ച് കൂടുതൽ അറിഞ്ഞാലോ....
വേനലവധിക്ക് ചെന്നൈ ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് ഏറെ ഉപകാരമാകുന്ന ഒന്നാണ് ചെന്നൈ മെട്രോ. നഗരത്തിന്റെ ഏത് ഭാഗത്തേക്കും കുറഞ്ഞ ചെലവിൽ വേഗത്തിൽ എത്താൻ മെട്രോ സഹായിക്കും. എന്നാൽ ഇവയുടെ ടിക്കറ്റ് വില, ഏതെല്ലാം റൂട്ടുലൂടെയാണ് സർവീസ് ഇതെല്ലാം കൂടി അറിഞ്ഞിരിക്കണ്ടെ, ചെന്നൈ മെട്രോയെ കുറിച്ച് കൂടുതൽ അറിഞ്ഞാലോ….
ചെന്നൈ മെട്രോ റൂട്ടുകൾ
പ്രധാനപ്പെട്ട രണ്ട് ലൈനുകളിലൂടെയാണ് ചെന്നൈ മെട്രോ സർവീസ് നടത്തുന്നത്. ബ്ലൂ ലൈൻ വാഷർമാൻപേട്ട് മുതൽ വിംകോ നഗർ വരെയാണുള്ളത്. വിമാനത്താവളത്തിലേക്കും സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കും പോകുന്നവർക്ക് ബ്ലൂ ലൈൻ ഉപകരാപ്രദമാണ്. സെൻട്രൽ റെയിൽവേ സ്റ്റേഷൻ മുതൽ സെന്റ് തോമസ് മൗണ്ട് വരെയാണ് ഗ്രീൻ ലൈൻ. ഇത് ചെന്നൈ എഗ്മൂർ, കോയമ്പേട് ബസ് സ്റ്റാൻഡ് എന്നീ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നുണ്ട്.
ALSO READ: മെട്രോയിൽ ഫ്രീ ആയി യാത്ര ചെയ്യാം; ഇവർക്ക് മാത്രം
അതേസമയം മെട്രോയുടെ രണ്ടാം ഘട്ടം നിർമാണങ്ങൾ പുരോഗമിക്കുന്നുണ്ട്. ഏകദേശം 118.9 കിലോമീറ്റർ നീളത്തിൽ മൂന്ന് പുതിയ പാതകളാണ് , വരുന്നത്. മാധവരം മുതൽ സിർസേരി സിപ്‌കോട്ട് വരെ, പൂനമല്ലി മുതൽ ലൈറ്റ് ഹൗസ് വരെ, മാധവരം മുതൽ ശോളിംഗനല്ലൂർ വരെ എന്നിങ്ങനെയാണ് ലൈൻ.
ടിക്കറ്റ് നിരക്ക്, സമയക്രമം
പത്ത് രൂപ മുതൽ അമ്പത് രൂപ വരെയാണ് ടിക്കറ്റ് നിരക്കുകൾ. സ്ഥിരം യാത്രക്കാർക്ക് ഇളവുകളുണ്ട്. കൂടാതെ, സിഎംആർഎൽ ആപ്പ് വഴിയോ വാട്സാപ്പ് വഴിയോ ഡിജിറ്റൽ ടിക്കറ്റുകൾ എടുക്കാവുന്നതുമാണ്. സാധാരണയായി, രാവിലെ 5:00 മുതൽ രാത്രി 11:00 വരെയാണ് സർവീസുകൾ. തിരക്കുള്ള സമയങ്ങളിൽ ഓരോ 5-7 മിനിറ്റിലും തിരക്ക് കുറഞ്ഞ സമയങ്ങളിൽ 10-15 മിനിറ്റിലും ട്രെയിനുകൾ ലഭ്യമാണ്.
മെട്രോ നിരക്ക് ആഗോളതലത്തിൽ ഇങ്ങനെ
🚨 Metro fares across global cities (Minimum fare)
🇮🇳 Delhi Metro – .11 (₹9)
🇮🇳 Mumbai Metro – .11 (₹9)
🇨🇳 Beijing Metro – .42 (₹35)
🇨🇳 Shanghai Metro – .42 (₹35)
🇭🇰 Hong Kong MTR – .5 (₹42)
🇸🇬 Singapore MRT – .6 (₹50)
🇰🇷 Seoul Metro – (₹83)
🇯🇵 Tokyo Metro… pic.twitter.com/XAs5ZcYva4— The India Post (@Theindiapostt) April 26, 2026