IPL 2026 Final: ഐപിഎല്‍ ഫൈനല്‍ ബെംഗളൂരുവില്‍ നടക്കില്ല; പുതിയ വേദി പ്രഖ്യാപിച്ചു

IPL 2026 Final Venue Changed: ഐപിഎല്‍ 2026-ലെ പ്ലേ ഓഫ് വേദികള്‍ പ്രഖ്യാപിച്ചു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ഫൈനല്‍ മാറ്റി. ഫൈനല്‍ മെയ് 31-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കും. ഐപിഎൽ ഫൈനൽ സാധാരണയായി നിലവിലെ ചാമ്പ്യന്മാരുടെ ഹോം ഗ്രൗണ്ടിലാണ് നടക്കുക.

IPL 2026 Final: ഐപിഎല്‍ ഫൈനല്‍ ബെംഗളൂരുവില്‍ നടക്കില്ല; പുതിയ വേദി പ്രഖ്യാപിച്ചു

IPL 2025 Final RCB Celebration File Pic

Published: 

06 May 2026 | 02:49 PM

മുംബൈ, 6-5-2026: ഐപിഎല്‍ 2026-ലെ പ്ലേ ഓഫ് വേദികള്‍ പ്രഖ്യാപിച്ചു. ഫൈനല്‍ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് മാറ്റി. മെയ് 31-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഫൈനല്‍ നടക്കും. ഐപിഎൽ ഫൈനൽ സാധാരണയായി നിലവിലെ ചാമ്പ്യന്മാരുടെ ഹോം ഗ്രൗണ്ടിലാണ് നടക്കുക. എന്നാൽ ബിസിസിഐയുടെ നിശ്ചിത മാർഗ്ഗനിർദ്ദേശങ്ങൾക്കും പ്രോട്ടോക്കോളുകൾക്കും പുറത്തുള്ള ചില അപ്രതീക്ഷിത കാരണങ്ങളാൽ വേദി മാറ്റാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം സീസണിലും ഐ‌പി‌എൽ ഫൈനൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും.

2025-ൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കേണ്ടിയിരുന്ന ഫൈനൽ മോശം കാലാവസ്ഥാ പ്രവചനം മൂലം മാറ്റിയിരുന്നു. ധർമ്മശാല ക്വാളിഫയർ 1 ന് ആതിഥേയത്വം വഹിക്കും, മുള്ളൻപൂർ എലിമിനേറ്ററിനും ക്വാളിഫയർ 2 നും ആതിഥേയത്വം വഹിക്കും. 2025 ലെ റണ്ണേഴ്‌സ് അപ്പായ പഞ്ചാബ് കിംഗ്‌സിന്റെ ഹോം വേദികളാണിവ.

ബിസിസിഐ പ്രസ്താവന:

“ടാറ്റ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2026 പ്ലേഓഫുകളുടെ ഷെഡ്യൂൾ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഇന്ന് പ്രഖ്യാപിച്ചു. ടൂർണമെന്റ് ഇപ്പോൾ അതിന്റെ നിർണായക ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ക്വാളിഫയർ 1 മെയ് 26 ന് ധർമ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിൽ നടക്കും. തുടർന്ന് മത്സരം ന്യൂ ചണ്ഡീഗഡിലെ ന്യൂ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് നീങ്ങും, അവിടെ മെയ് 27 ന് മൂന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മിലുള്ള എലിമിനേറ്റർ മത്സരം നടക്കും.

Also Read: IPL 2026: സഞ്ജുവിന് ഫിറ്റ്‌നസില്ല; കോലിയെ മാതൃകയാക്കൂ; മലയാളിതാരത്തിന് ഉപദേശം

മെയ് 29 ന് ക്വാളിഫയർ 2 ഉം ഇതേ വേദിയിൽ നടക്കും. മെയ് 31 ന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രാൻഡ് ഫൈനലോടെ സീസൺ അവസാനിക്കും”.

ഐപിഎല്‍ ട്വീറ്റ്‌

ഫൈനൽ വേദി മാറ്റിയത് എന്തുകൊണ്ടാണ്?

എന്തുകൊണ്ടാണ് ഫൈനൽ വേദി മാറ്റിയതെന്ന കാര്യത്തിൽ ബിസിസിഐ വ്യക്തത വരുത്തിയിട്ടുണ്ട്. ചില പ്രവർത്തനപരമായ കാരണങ്ങളാലും ലോജിസ്റ്റിക്കൽ വെല്ലുവിളികളാലും ഈ സീസണിലെ പ്ലേ ഓഫ് മത്സരങ്ങൾ മൂന്ന് വ്യത്യസ്ത വേദികളിലായി നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിശദീകരണം.

ഫൈനൽ ആതിഥേയത്വം വഹിക്കാൻ ആദ്യം ബെംഗളൂരുവിനെയാണ് നിശ്ചയിച്ചിരുന്നത്. ബംഗളൂരുവിലെ പ്രാദേശിക അസോസിയേഷനിൽ നിന്നും അധികാരികളിൽ നിന്നും ഉണ്ടായ ചില ആവശ്യങ്ങൾ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമല്ലാത്തതിനാലാണ് വേദിയുടെ പുനർനിർണ്ണയം വേണ്ടിവന്നതെന്നും ബിസിസിഐ വ്യക്തമാക്കി.

ഷെഡ്യൂൾ

  • ക്വാളിറ്റിഫയർ 1 – മെയ് 26 – എച്ച്പിസിഎ സ്റ്റേഡിയം, ധർമ്മശാല
  • എലിമിനേറ്റർ – മെയ് 27 – ന്യൂ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം, ന്യൂ ചണ്ഡീഗഡ്
  • ക്വാളിഫിയർ 2 – മെയ് 29 – ന്യൂ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം, ന്യൂ ചണ്ഡീഗഡ്
  • ഫൈനൽ – മെയ് 31 – നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്

English Summary

The IPL 2026 final has been moved from Bengaluru to Ahmedabad. The match will take place on May 31 at the Narendra Modi Stadium. BCCI cited local logistical and protocol issues for this venue change. Playoff matches will also be held in Dharamshala and Mullanpur this season.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്