Emerging Asia Cup 2025: ബാറ്റിംഗിലും ബൗളിംഗിലും നിരാശ; ഇന്ത്യക്കെതിരെ വമ്പൻ വിജയവുമായി പാകിസ്താൻ

Pakistan A Wins Against India A: ഇന്ത്യ എയ്ക്കെതിരെ തകർപ്പൻ വിജയവുമായി പാകിസ്താൻ എ. എട്ട് വിക്കറ്റിനാണ് പാകിസ്താൻ എയുടെ വിജയം.

Emerging Asia Cup 2025: ബാറ്റിംഗിലും ബൗളിംഗിലും നിരാശ; ഇന്ത്യക്കെതിരെ വമ്പൻ വിജയവുമായി പാകിസ്താൻ

മാസ് സദാഖത്

Published: 

17 Nov 2025 06:55 AM

എമർജിങ് ഏഷ്യാ കപ്പിൽ ഇന്ത്യയെ ഞെട്ടിച്ച് പാകിസ്താൻ. ഇന്ത്യക്കെതിരെ എട്ട് വിക്കറ്റിൻ്റെ വമ്പൻ വിജയമാണ് പാകിസ്താൻ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 136 റൺസിന് ഓളൗട്ടാക്കിയ പാകിസ്താൻ ആറ് ഓവറും രണ്ട് പന്തും എട്ട് വിക്കറ്റും ബാക്കിനിർത്തി അനായാസവിജയം നേടുകയായിരുന്നു. അർദ്ധസെഞ്ചുറി നേടിയ പാക് ഓപ്പണർ മാസ് സദാഖത് ആണ് കളിയിലെ താരം.

യുഎഇക്കെതിരെ വമ്പൻ വിജയം നേടിയതിൻ്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങിയത്. എന്നാൽ, പാക് ബൗളർമാർ തകർത്തെറിഞ്ഞതോടെ ഇന്ത്യ പരുങ്ങി. വൈഭവ് സൂര്യവൻശി ഇടക്കിടെ ബൗണ്ടറികൾ കണ്ടെത്തിയെങ്കിലും കളി ഒട്ടും സുഗമമായിരുന്നില്ല. 9 പന്തിൽ 10 റൺസ് നേടി പ്രിയാൻഷ് ആര്യ മടങ്ങിയപ്പോൾ സ്കോർബോർഡിൽ 30 റൺസ്. രണ്ടാം വിക്കറ്റിൽ വൈഭവ് സൂര്യവൻശിയും നമൻ ധിറും ചേർന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ രക്ഷിച്ചത്. ഇരുവരും ചേർന്ന് 49 റൺസ് കണ്ടെത്തി. നമൻ ആയിരുന്നു അപകടകാരി. 20 പന്തിൽ 35 റൺസ് നേടി താരം മടങ്ങിയതോടെ ഇന്ത്യ എ തകർച്ചയിലേക്ക് വീണു.

Also Read: Ranji Trophy: വീണ്ടും കേരളത്തെ തോളിലേറ്റി ബാബ അപരാജിത്, ആദ്യ ദിനം ഏഴ് വിക്കറ്റുകൾ നഷ്ടം

വൈഭവ് സൂര്യവൻശി (28 പന്തിൽ 45), ജിതേഷ് ശർമ്മ (5), നേഹൽ വധേര (8), അശുതോഷ് ശർമ്മ (0) രമൺദീപ് സിംഗ് (11), യാഷ് താക്കൂർ (2), സുയാഷ് ശർമ്മ (0) എന്നിവരൊക്കെ നിരാശപ്പെടുത്തിയപ്പോൾ 19 റൺസ് നേടിയ ഹർഷ് ദുബെയാണ് ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത്.

മറുപടി ബാറ്റിംഗിൽ മാസ് സദാഖത്തും മുഹമ്മദ് നയീമും ചേർന്ന് ഒന്നാം വിക്കറ്റിൽ 55 റൺസ് കൂട്ടിച്ചേർത്തു. നയീമിനെ (14) യാഷ് താക്കൂർ മടക്കി. യാസിർ ഖാൻ (11) സുയാഷ് ശർമ്മയ്ക്ക് മുന്നിൽ വീണെങ്കിലും 47 പന്തിൽ പുറത്താവാതെ 79 റൺസ് നേടിയ സദാഖത്ത് പാകിസ്താനെ വിജയിപ്പിക്കുകയായിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും