AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2026 Auction: കാശ് വീശിയെറിയാന്‍ ചെന്നൈ ഒരു വരവ് കൂടി വരും, കയ്യിലുള്ളത് 43.40 കോടി രൂപ

IPL 2026 Remaining Purse for each franchise: ഐപിഎല്‍ 2026 ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും, ചെന്നൈ സൂപ്പര്‍ കിങ്‌സും കോടികള്‍ വാരിയെറിയും. ഏറ്റവും കൂടുതല്‍ പണം അവശേഷിക്കുന്നത് ഈ രണ്ട് ഫ്രാഞ്ചെസികള്‍ക്കുമാണ്

IPL 2026 Auction: കാശ് വീശിയെറിയാന്‍ ചെന്നൈ ഒരു വരവ് കൂടി വരും, കയ്യിലുള്ളത് 43.40 കോടി രൂപ
ചെന്നൈ സൂപ്പർ കിംഗ്സ്Image Credit source: PTI
jayadevan-am
Jayadevan AM | Published: 16 Nov 2025 19:58 PM

ഐപിഎല്‍ 2026 താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും, ചെന്നൈ സൂപ്പര്‍ കിങ്‌സും കോടികള്‍ വാരിയെറിയും. ഏറ്റവും കൂടുതല്‍ പണം അവശേഷിക്കുന്നത് ഈ രണ്ട് ഫ്രാഞ്ചെസികള്‍ക്കുമാണ്. 60.70 കോടി രൂപയാണ് കെകെആര്‍ ഇതുവരെ ചെലവഴിച്ചത്. ഒമ്പത് താരങ്ങളെ ഒഴിവാക്കിയ കൊല്‍ക്കത്തയുടെ അക്കൗണ്ടില്‍ ഇനിയും 64.30 കോടി രൂപ ബാക്കിയുണ്ട്. ആന്ദ്രെ റസല്‍, ആന്റിച്ച് നോഷെ, ചേതന്‍ സാക്കരിയ, ലുവ്‌നിത് സിസോദിയ, മൊയിന്‍ അലി, ക്വിന്റോണ്‍ ഡി കോക്ക്, റഹ്‌മാനുല്ല ഗുര്‍ബാസ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, വെങ്കടേഷ് അയ്യര്‍ എന്നിവരെയാണ് കൊല്‍ക്കത്ത ഒഴിവാക്കിയത്.

ആന്ദ്രെ റസലിനെയും (12 കോടി), വെങ്കടേഷ് അയ്യരിനെയും (23.75 കോടി) ഒഴിവാക്കിയതിലൂടെ മാത്രം 35.75 കോടി രൂപയാണ് കൊല്‍ക്കത്ത ലാഭിച്ചത്. 6 ഓവര്‍സീസ് സ്ലോട്ട് ഉള്‍പ്പെടെ 13 സ്ലോട്ടുകള്‍ കൊല്‍ക്കത്തയ്ക്ക് ബാക്കിയുണ്ട്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന് താരലേലത്തില്‍ 43.40 കോടി രൂപ ചെലവഴിക്കാം. 81.60 കോടി രൂപയാണ് ഇതുവരെ വിനിയോഗിച്ചത്. രവീന്ദ്ര ജഡേജയെയും, സാം കറനെയും രാജസ്ഥാന്‍ റോയല്‍സിലേക്ക് ട്രേഡ് ചെയ്ത ചെന്നൈ പകരം സഞ്ജു സാംസണെ ടീമിലെത്തിച്ചിരുന്നു. ആന്ദ്രെ സിദ്ധാര്‍ത്ഥ്, ദീപക് ഹൂഡ, ഡെവോണ്‍ കോണ്‍വെ, കമലേഷ് നാഗര്‍കോട്ടി, മഥീഷ പതിരന, രചിന്‍ രവീന്ദ്ര, രാഹുല്‍ ത്രിപാഠി, ഷായിക് റഷീദ്, വാന്‍ഷ് ബേദി, വിജയ് ശങ്കര്‍ എന്നിവരെ ഒഴിവാക്കി. നാല് വിദേശ താരങ്ങളെ ഉള്‍പ്പെടെ ഒമ്പത് താരങ്ങളെ ചെന്നൈയ്ക്ക് ലേലത്തിലൂടെ ടീമിലെത്തിക്കാനും സാധിക്കും.

Also Read: IPL 2026 : ഒറ്റ മത്സരം പോലും കളിച്ചില്ല, എന്നിട്ടും വിഷ്ണു വിനോദിനെ വിടാതെ പഞ്ചാബ് കിങ്‌സ്; വിഘ്‌നേഷും സച്ചിനും ലേലത്തിലേക്ക്‌

മുംബൈയ്ക്ക് വെറും 2.75 കോടി ബാക്കി

ഡിസംബറില്‍ നടക്കുന്ന മിനി താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സിന് വലിയ റോളുണ്ടാകില്ല. ആകെയുള്ള 125 കോടിയില്‍ മുംബൈ 122.25 കോടി രൂപയും ചെലവഴിച്ചു കഴിഞ്ഞു. 2.75 കോടി രൂപ മാത്രമേ ഇനി മിനി താരലേലത്തില്‍ ഉപയോഗിക്കാനാകൂ. ബെവന്‍ ജോണ്‍ ജേക്കബ്‌സ്, കാണ്‍ ശര്‍മ, ലിസാഡ് വില്യംസ്, മുജീബ് ഉര്‍ റഹ്‌മാന്‍, റീസെ ടോപ്ലി, ശ്രീജിത്ത് കൃഷ്ണന്‍, വി സത്യനാരായണന്‍, വിഘ്‌നേഷ് പുത്തൂര്‍ എന്നിവരെയാണ് മുംബൈ ഒഴിവാക്കിയത്. ഒരു വിദേശ താരത്തെയുള്‍പ്പെടെ അഞ്ച് പേരെ മുംബൈയ്ക്ക് താരലേലത്തില്‍ ടീമിലെത്തിക്കാനാകും.

ഓരോ ഫ്രാഞ്ചെസിക്കും ബാക്കിയുള്ള തുക (കോടിയില്‍) ഇങ്ങനെ

ഫ്രാഞ്ചെസി ചെലവഴിച്ചത്‌ ബാക്കിയുള്ളത്‌
ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ 81.60 43.40
ഡല്‍ഹി ക്യാപിറ്റല്‍സ്‌ 103.20 21.80
ഗുജറാത്ത് ടൈറ്റന്‍സ്‌ 112.10 12.90
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്‌ 60.70 64.30
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്‌ 102.05 22.95
മുംബൈ ഇന്ത്യന്‍സ്‌ 122.25 2.75
പഞ്ചാബ് കിങ്‌സ്‌ 113.50 11.50
രാജസ്ഥാന്‍ റോയല്‍സ്‌ 108.95 16.05
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 108.60 16.40
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌ 99.50 25.50

താരലേലം എന്ന്?

2025 ഡിസംബര്‍ 16ന് മിനി താരലേലം നടക്കും. അബുദാബിയിലാണ് താരലേലം നടക്കുന്നത്.