SL Akshay: ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം; മുന്‍ രഞ്ജി താരത്തിന് ദാരുണാന്ത്യം

Former Ranji Player SL Akshay Passes Away : മുൻ കർണാടക രഞ്ജി ട്രോഫി ക്രിക്കറ്റ് താരം എസ്.എൽ. അക്ഷയ് അന്തരിച്ചു. ബെംഗളൂരുവിൽ നടന്ന ഒരു പ്രാദേശിക ഡിവിഷൻ ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്നായിരുന്നു അന്ത്യം. ശിവമൊഗ സ്വദേശിയാണ് അക്ഷയ്.

SL Akshay: ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം; മുന്‍ രഞ്ജി താരത്തിന് ദാരുണാന്ത്യം

SL Akshay

Published: 

25 May 2026 | 02:25 PM

ബെംഗളൂരു: മുൻ കർണാടക രഞ്ജി ട്രോഫി ക്രിക്കറ്റ് താരം എസ്.എൽ. അക്ഷയ് (39) അന്തരിച്ചു. ബെംഗളൂരുവിൽ നടന്ന ഒരു പ്രാദേശിക ഡിവിഷൻ ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്നായിരുന്നു അന്ത്യം. ശിവമൊഗ സ്വദേശിയാണ്. രഞ്ജി ട്രോഫിയിൽ കർണാടകയെ പ്രതിനിധീകരിച്ചിട്ടുള്ള അക്ഷയ്, ‘മഹാരാജ ട്രോഫി കെ.എസ്.സി.എ ടി20’ എന്ന് അറിയപ്പെടുന്ന കർണാടക പ്രീമിയർ ലീഗിലും അദ്ദേഹം കളിച്ചിട്ടുണ്ട്. കെ.ആർ. പുരത്തെ ഒരു മൈതാനത്ത് മൂന്നാം ഡിവിഷൻ മത്സരം കളിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

ഫീൽഡിംഗ് നടത്തുന്നതിനിടെ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും, അതിനുമുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

അപ്രതീക്ഷിത വിയോഗം

താരത്തിന്റെ അപ്രതീക്ഷിത വിയോഗം കർണാടക ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. നിരവധി മുൻ കളിക്കാരും ഭാരവാഹികളും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അതീവ സങ്കടകരമായ വാർത്തയാണ് കേട്ടതെന്ന്‌ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദൊഡ്ഡ ഗണേഷ് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

“ക്രിക്കറ്റ് സമൂഹത്തിന് അതീവ സങ്കടകരമായ വാർത്തയാണിത്. അദ്ദേഹം അണ്ടര്‍ 19 കളിക്കുമ്പോള്‍ മുതല്‍ എനിക്ക് അടുത്തറിയാം. എന്റെ ദുഃഖം പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. 2011/12 സീസണിൽ കർണാടകയ്ക്കായി മികച്ച വിജയം കൈവരിച്ച, വളരെ ശാന്തനായ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. അക്ഷയ്ക്ക് ആദരാഞ്ജലികൾ”-ദൊഡ്ഡ ഗണേഷ് പറഞ്ഞു.

ദൊഡ്ഡ ഗണേഷിന്റെ കുറിപ്പ്‌

കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും താരത്തിന്‌ ആദരാഞ്ജലികൾ അർപ്പിച്ചു. നിന്ന് വിരമിച്ച ശേഷവും യുവ പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ അക്ഷയ് വഹിച്ച പങ്കിനെ അസോസിയേഷൻ അനുസ്മരിച്ചു. ഫസ്റ്റ് ക്ലാസ് തലത്തിൽ കര്‍ണാടകയ്ക്കായി മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തതെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.

Also Read: IPL 2026: നഷ്ടപ്പെടാനൊന്നുമില്ലാത്തവരുടെ പോരാട്ടത്തില്‍ ഡല്‍ഹിക്ക് ജയം; ലീഗ് മത്സരങ്ങള്‍ക്ക് പരിസമാപ്തി

വിരമിച്ചതിന് ശേഷവും, ആവേശത്തോടും സമർപ്പണത്തോടും കൂടി അദ്ദേഹം ക്രിക്കറ്റിനെ സേവിക്കുന്നത് തുടർന്നു. ഒരു ജൂനിയർ തല കോച്ച് എന്ന നിലയിൽ, യുവ ക്രിക്കറ്റ് താരങ്ങളെ വളർത്തിയെടുക്കുന്നതിലും അവർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു. സംസ്ഥാനത്തെ ക്രിക്കറ്റ് പ്രതിഭകളുടെ വികസനത്തിൽ മായാത്ത ഒരു മുദ്ര പതിപ്പിച്ചാണ് അദ്ദേഹം വിടവാങ്ങുന്നതെന്ന് അസോസിയേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ആശങ്ക

പൂർണ്ണ ആരോഗ്യവാനായി കാണപ്പെടുന്ന കായികതാരങ്ങൾക്കോ അല്ലെങ്കിൽ സ്ഥിരമായി വ്യായാമം ചെയ്യുന്നവർക്കോ പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകുന്നത് ഇന്ന് വലിയൊരു ആശങ്കയായി മാറിയിരിക്കുകയാണ്. പുറമെ ഫിറ്റ് ആണെന്ന് തോന്നുമെങ്കിലും ഇവരുടെ ശരീരത്തിനുള്ളിൽ ചില മറഞ്ഞിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.

ജനിതക പ്രശ്നങ്ങൾ, ധമനികളിലെ തകരാറുകൾ, അമിതമായ കഠിനാധ്വാനം, സ്റ്റിറോയിഡുകളുടെയും സപ്ലിമെന്റുകളുടെയും അമിത ഉപയോഗം തുടങ്ങിയ പല കാരണങ്ങളാകാം ഇതിന് പിന്നില്‍. കൃത്യമായ ആരോഗ്യപരിശോധന നടത്തണം. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. പ്രത്യേകിച്ച് 35 വയസ്സ് കഴിഞ്ഞവർ ജിമ്മിലോ ടർഫിലോ ഇറങ്ങുന്നതിന് മുൻപ് ഹൃദയപരിശോധന നിർബന്ധമാക്കണം.

English Summary

Former Karnataka Ranji cricketer SL Akshay died at age 39. He suffered a fatal heart attack while playing a match in Bengaluru. Akshay suddenly collapsed with chest pain while fielding in the afternoon. The Karnataka cricket community and KSCA deeply mourned his sudden demise.

Follow Us
കട്ടിംഗ് ബോർഡിലെ പൂപ്പലും ദുർഗന്ധവും എന്ത് ചെയ്യും? വഴിയുണ്ടോ
കറുമുറാ ശബ്ദമില്ലേ?ചക്ക വറുക്കുമ്പോൾ ഇത് ശ്രദ്ധിക്കണം
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്