AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

IPL 2026: നഷ്ടപ്പെടാനൊന്നുമില്ലാത്തവരുടെ പോരാട്ടത്തില്‍ ഡല്‍ഹിക്ക് ജയം; ലീഗ് മത്സരങ്ങള്‍ക്ക് പരിസമാപ്തി

Delhi Capitals vs Kolkata Knight Riders Match Result : ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 40 റണ്‍സിനാണ് ഡല്‍ഹി തകര്‍ത്തത്. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 203 റണ്‍സെടുത്തു. കൊല്‍ക്കത്ത 163 റണ്‍സിന് ഓള്‍ ഔട്ടായി

IPL 2026: നഷ്ടപ്പെടാനൊന്നുമില്ലാത്തവരുടെ പോരാട്ടത്തില്‍ ഡല്‍ഹിക്ക് ജയം; ലീഗ് മത്സരങ്ങള്‍ക്ക് പരിസമാപ്തി
Delhi Capitals Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 24 May 2026 | 11:40 PM

കൊല്‍ക്കത്ത: ഐപിഎല്‍ 2026-ലെ അവസാന ലീഗ് മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 40 റണ്‍സിനാണ് ഡല്‍ഹി തകര്‍ത്തത്. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 203 റണ്‍സെടുത്തു. കൊല്‍ക്കത്ത 163 റണ്‍സിന് ഓള്‍ ഔട്ടായി. സ്‌കോര്‍: ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 203, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 18.4 ഓവറില്‍ 163. 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ മാത്രമാണ് പോരാടിയത്. രഹാനെ 39 പന്തില്‍ 63 റണ്‍സെടുത്തു. മറ്റൊരു ബാറ്റര്‍ പോലും 30 കടന്നില്ല.

ഓപ്പണിങ് വിക്കറ്റില്‍ രഹാനെയും, ഫിന്‍ അലനും 43 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് കൊല്‍ക്കത്തയ്ക്ക് സമ്മാനിച്ചിരുന്നു. 13 പന്തില്‍ 20 റണ്‍സെടുത്ത അലനെ ലുങ്കി എന്‍ഗിഡിയാണ് പുറത്താക്കിയത്. വണ്‍ ഡൗണായെത്തിയ മനീഷ് പാണ്ഡെയ്‌ക്കൊപ്പവും രഹാനെ 44 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കി.

ഇതിനു ശേഷമാണ് കൊല്‍ക്കത്തയുടെ തകര്‍ച്ച ആരംഭിച്ചത്. 16 പന്തില്‍ 25 റണ്‍സെടുത്ത പാണ്ഡെയയും എന്‍ഗിഡിയാണ് വീഴ്ത്തിയത്. തുടര്‍ന്ന് ക്രീസിലെത്തിയ കാമറൂണ്‍ ഗ്രീനിനെ അധിക നേരം നിലയുറപ്പിക്കാന്‍ കുല്‍ദീപ് യാദവ് അനുവദിച്ചില്ല. മൂന്നു പന്തില്‍ രണ്ട് റണ്‍സ് മാത്രമായിരുന്നു ഗ്രീനിന്റെ സമ്പാദ്യം. കൊല്‍ക്കത്തയുടെ സ്‌കോര്‍ 128-ലെത്തിയപ്പോള്‍ രഹാനെയെയും കുല്‍ദീപ് പുറത്താക്കി.

Also Read: IPL 2026: മുംബൈയെ തകര്‍ത്ത് രാജസ്ഥാന്‍ പ്ലേ ഓഫില്‍; പഞ്ചാബിനും, കൊല്‍ക്കത്തയ്ക്കും മടങ്ങാം

പിന്നീട് കൊല്‍ക്കത്ത കൂട്ടത്തകര്‍ച്ച നേരിട്ടു. റിങ്കു സിങിനെ ഗോള്‍ഡന്‍ ഡക്കാക്കി കുല്‍ദീപ് മടക്കി അയച്ചതോടെ കൊല്‍ക്കത്തയുടെ വിജയപ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങി. പ്ലേയിങ് ഇലവനില്‍ ആദ്യമായി ഇടം ലഭിച്ച വിക്കറ്റ് കീപ്പര്‍ തേജസ്വി സിങ് ദഹിയക്കും അവസരം മുതലാക്കാനായില്ല. മൂന്ന് പന്തില്‍ ഒരു റണ്‍സെടുത്ത തേജസ്വിയെ ഡല്‍ഹി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു.

21 പന്തില്‍ 29 റണ്‍സെടുത്ത റോവ്മാന്‍ പവല്‍ റണ്ണൗട്ടായതോടെ കൊല്‍ക്കത്ത പരാജയം ഉറപ്പിച്ചു. അനുകുല്‍ റോയ്-എട്ട് പന്തില്‍ ഒമ്പത്, കാര്‍ത്തിക് റോയ്-ഗോള്‍ഡന്‍ ഡക്ക്, വരുണ്‍ ചക്രവര്‍ത്തി-അഞ്ച് പന്തില്‍ അഞ്ച്, സൗരഭ് ദുബെ-രണ്ടു പന്തില്‍ നാല് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സംഭാവന. കുല്‍ദീപ് യാദവും, ലുഗി എന്‍ഗിഡിയും ഡല്‍ഹിക്കു വേണ്ടി മൂന്ന് വിക്കറ്റ് വീതവും, മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും, അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും പിഴുതു.

ഡല്‍ഹിയുടെ ബാറ്റിങ്‌

30 പന്തില്‍ 60 റണ്‍സെടുത്ത കെഎല്‍ രാഹുലാണ് ഡല്‍ഹിയുടെ ബാറ്റിങിനെ നയിച്ചത്. രാഹുല്‍ മാത്രമാണ് ഡല്‍ഹി നിരയില്‍ അര്‍ധ ശതകം പിന്നിട്ടത്. 25 പന്തില്‍ 39 റണ്‍സെടുത്ത അക്‌സര്‍ പട്ടേല്‍, 19 പന്തില്‍ 28 റണ്‍സെടുത്ത ഡേവിഡ് മില്ലര്‍ എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

അഭിഷേക് പോറല്‍-18 പന്തില്‍ 22, സാഹില്‍ പരാഖ്-17 പന്തില്‍ 24, അശുതോഷ് ശര്‍മ-11 പന്തില്‍ 18 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. കൊല്‍ക്കത്തയ്ക്ക് വേണ്ടി സൗരഭ് ദുബെ രണ്ടു വിക്കറ്റ് വീഴ്ത്തി. അനുകുല്‍ റോയ്, സുനില്‍ നരൈന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

English Summary

Delhi Capitals defeated Kolkata Knight Riders by 40 runs in their final IPL league match. Batting first, Delhi scored 203 runs for 5 wickets, powered by KL Rahul’s brisk 60. In reply, Kolkata was bowled out for 163 runs despite skipper Ajinkya Rahane’s fighting 63. Kuldeep Yadav and Lungi Ngidi starred with the ball for Delhi, taking three wickets each.

Follow Us