LSG vs SRH: ഇന്ന് ഗോയങ്ക സന്തോഷിക്കും; അര്‍ധ സെഞ്ചുറിയുമായി പന്ത്; ലഖ്‌നൗവിന് തകര്‍പ്പന്‍ ജയം

Lucknow Super Giants vs Sunrisers Hyderabad: ഐപിഎല്‍ 2026 സീസണിലെ ആദ്യ ജയം സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഇന്ന് നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പിച്ചു. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഋഷഭ് പന്താണ് ലഖ്‌നൗവിനെ വിജയത്തിലേക്ക് നയിച്ചത്. 27 പന്തില്‍ 45 റണ്‍സ് നേടിയ ഐഡന്‍ മര്‍ക്രമും മികച്ച പ്രകടനം പുറത്തെടുത്തു.

LSG vs SRH: ഇന്ന് ഗോയങ്ക സന്തോഷിക്കും; അര്‍ധ സെഞ്ചുറിയുമായി പന്ത്; ലഖ്‌നൗവിന് തകര്‍പ്പന്‍ ജയം

Rishabh Pant

Edited By: 

Jenish Thomas | Updated On: 27 Apr 2026 | 12:45 PM

ഹൈദരാബാദ് : സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിന്‌ തോല്‍പിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (Lucknow Super Giants). സണ്‍റൈസേഴ്‌സ് മുന്നോട്ടുവെച്ച 157 റണ്‍സ് വിജയലക്ഷ്യം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഒരു പന്ത് ബാക്കിനില്‍ക്കെ മറികടന്നു. പുറത്താകാതെ 50 പന്തില്‍ 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഋഷഭ് പന്താണ് ലഖ്‌നൗവിന് വിജയം സമ്മാനിച്ചത്. ജയ്‌ദേവ് ഉനദ്ഘട്ട് എറിഞ്ഞ അവസാന ഓവറില്‍ ലഖ്‌നൗവിന് ഒമ്പത് റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. മൂന്ന് ബൗണ്ടറികള്‍ നേടി പന്ത് ലഖ്‌നൗവിനെ വിജയത്തിലെത്തിച്ചു. 27 പന്തില്‍ 45 റണ്‍സെടുത്ത ഓപ്പണര്‍ ഐഡന്‍ മര്‍ക്രമും ലഖ്‌നൗ നിരയിൽ തിളങ്ങി.

മിച്ചല്‍ മാര്‍ഷ്-12 പന്ത് 14, ആയുഷ് ബദോനി-ഒമ്പത് പന്തില്‍ 12, നിക്കോളാസ് പുരന്‍-നാല് പന്തില്‍ ഒന്ന്, അബ്ദുല്‍ സമദ്-12 പന്തില്‍ 16, എം ചൗധരി-പുറത്താകാതെ അഞ്ച് പന്തില്‍ രണ്ട്‌ എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. സണ്‍റൈസേഴ്‌സിനു വേണ്ടി ഹാര്‍ഷ് ദുബെ രണ്ട് വിക്കറ്റും, ഈഷന്‍ മലിംഗ, ശിവാങ്ക് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

41 പന്തില്‍ 62 റണ്‍സെടുത്ത ഹെയിന്റിച്ച് ക്ലാസനും, 33 പന്തില്‍ 56 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സണ്‍റൈസേഴ്‌സിനെ സഹായിച്ചത്. നാലിന് 26 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞപ്പോഴാണ് ഇരുവരും സണ്‍റൈസേഴ്‌സിനെ രക്ഷിച്ചത്.

Also Read: CSK Blunder: റിസ്‌വിയെയും, ദേശ്പാണ്ഡെയെയും കൈവിട്ടത് ചെന്നൈയ്ക്ക് പറ്റിയ അബദ്ധമോ? കോളടിച്ചത് റോയല്‍സിനും, ക്യാപിറ്റല്‍സിനും

ഷമിയുടെ ഹീറോയിസം

മൂന്ന് ഓവറുകള്‍ക്കുള്ളില്‍ സണ്‍റൈസേഴ്‌സിന് ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. എട്ട് പന്തില്‍ ഏഴ് റണ്‍സെടുത്ത ട്രാവിസ് ഹെഡിനെയും, റണ്‍ എടുക്കുന്നതിന് മുമ്പ് അഭിഷേക് ശര്‍മയെയും പുറത്താക്കി മുഹമ്മദ് ഷമിയാണ് സണ്‍റൈസേഴ്‌സിന് തുടക്കത്തില്‍ ഇരട്ടപ്രഹരം സമ്മാനിച്ചത്. തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ ഇഷാന്‍ കിഷനെ ഒരു റണ്‍സിന് പ്രിന്‍സ് യാദവ് പുറത്താക്കി.

ലിയം ലിവിങ്സ്റ്റണ്‍-20 പന്തില്‍ 14, അനികേത് വര്‍മ-അഞ്ച് പന്തില്‍ രണ്ട് നോട്ടൗട്ട്, ഹാര്‍ഷ് ദുബെ-ഗോള്‍ഡന്‍ ഡക്ക്, ഹര്‍ഷല്‍ പട്ടേല്‍-രണ്ട് പന്തില്‍ നാല് എന്നിങ്ങനെയാണ് മറ്റ് സണ്‍റൈസേഴ്‌സ് ബാറ്റര്‍മാരുടെ പ്രകടനം. ലഖ്‌നൗവിനു വേണ്ടി ഷമിയും, പ്രിന്‍സും, ആവേശ് ഖാനും രണ്ട് വിക്കറ്റ് വീതവും, ദിഗ്വേഷ് രഥിയും, എം സിദ്ധാര്‍ത്ഥും ഓരോ വിക്കറ്റും സ്വന്തമാക്കി.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്