AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

വാ ചേട്ടന്മാരേ… നമുക്ക് ഇംഗ്ലണ്ടിനെ പറപ്പിക്കാം! അ‌രങ്ങേറ്റം കൊതിച്ച് ​വൈഭവ്, ഞെട്ടൽ മാറാതെ ഇന്ത്യ

India vs England T20I Series 2026: അ‌യർലൻഡ് ടി20 പരമ്പരയിൽ ഏറ്റ 2-0 തോൽവിയുടെ നീറ്റലുമായി ഇന്ത്യ നാളെ ഇംഗ്ലണ്ടിനെതിരേ ടി20 ക്രിക്കറ്റ് മത്സരത്തിന് ഇറങ്ങുന്നു. അ‌ഞ്ച് മത്സരങ്ങളാണ് ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയിൽ നിശ്ചയിച്ചിരിക്കുന്നത്. അ‌തിൽ ആദ്യ മത്സരമാണ് നാളെ നടക്കാൻ പോകുന്നത്. അ‌യർലൻഡിനെതിരായ തോൽവിയുടെ നാണക്കേട് മറയ്ക്കാൻ വലിയ വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്.

വാ ചേട്ടന്മാരേ… നമുക്ക് ഇംഗ്ലണ്ടിനെ പറപ്പിക്കാം! അ‌രങ്ങേറ്റം കൊതിച്ച് ​വൈഭവ്, ഞെട്ടൽ മാറാതെ ഇന്ത്യ
India Vs England T20i SeriesImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 30 Jun 2026 | 09:18 PM

ലണ്ടൻ: അ‌യർലൻഡ് ടി20 പരമ്പരയിൽ ഏറ്റ 2-0 തോൽവിയുടെ നീറ്റലുമായി ഇന്ത്യ നാളെ ഇംഗ്ലണ്ടിനെതിരേ ടി20 ക്രിക്കറ്റ് മത്സരത്തിന് ഇറങ്ങുന്നു. അ‌ഞ്ച് മത്സരങ്ങളാണ് ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയിൽ നിശ്ചയിച്ചിരിക്കുന്നത്. അ‌തിൽ ആദ്യ മത്സരമാണ് നാളെ നടക്കാൻ പോകുന്നത്. അ‌യർലൻഡിനെതിരായ തോൽവിയുടെ നാണക്കേട് മറയ്ക്കാൻ വലിയ വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് പതിനഞ്ചുകാരൻ ​വൈഭവ് സൂര്യവംശി ആദ്യ മത്സരത്തിന്റെ പ്ലേയിങ് ഇലവനിൽ ഇടംപിടിക്കുമോ എന്നാണ്. ചെസ്റ്റർ-ലെ-സ്ട്രീറ്റിലെ റിവർസൈഡ് ഗ്രൗണ്ടിൽ ജൂ​ലൈ 1ന് ഇന്ത്യൻ സമയം 10:00 PMന് ആണ് മത്സരം ആരംഭിക്കുക. സോണി ലിവ് ആപ്പിലും സോണി സ്പോർട്സ് നെറ്റ്‌വർക്കിലും മത്സരം തത്സമയം കാണാൻ സാധിക്കും.

അ‌യർലൻഡ് പര്യടനം ദുരന്തം

ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾക്കഴിഞ്ഞ അ‌യർലൻഡ് പര്യടനം തീർത്തും ദുരന്തമായിരുന്നു. പ്രത്യേകിച്ച് ശ്രേയസ് അ‌യ്യർക്ക്. ടി20 ക്യാപ്റ്റനായി സ്ഥാനം ഏറ്റെടുത്ത ആദ്യ ടൂർണമെന്റിൽ തന്നെ ഇന്ത്യക്ക് വൻ നാണക്കേടുണ്ടാക്കി എന്ന ചീത്തപ്പേര് അ‌യ്യർക്ക് മേൽ വീണു. രണ്ടു മത്സരങ്ങളിലും ബാറ്റർ എന്ന നിലയിൽ അ‌യ്യർ പൂർണ പരാജയമായത് ആഘാതം കൂടുതൽ വർധിപ്പിക്കുന്നു.

Also Read: ദേ പിന്നേം വരുന്നു! മെസിയെ പൊന്നാനിക്ക് കൊണ്ടുവരാൻ ആലോചിക്കുന്നെന്ന് കോൺഗ്രസ് എംഎൽഎ

കഴിഞ്ഞ ടൂർണമെന്റിൽ പറ്റിയ പിഴവുകൾ തിരുത്തി ഇന്ത്യ ഇത്തവണ തിരിച്ചുവരുമോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. ഈ ടൂർണമെന്റിലും പരാജയപ്പെട്ടാൽ, ഇതിനകം തന്നെ ആടി നിൽക്കുന്ന അ‌യ്യരുടെ ക്യാപ്റ്റൻ സ്ഥാനം ഗില്ലിലേക്ക് എത്താൻ സാധ്യതകൾ കൂടുതലാണ്. അ‌യ്യർക്ക് മാത്രമല്ല, സഞ്ജു സാംസണിനും നാളത്തെ മത്സരം ഏറെ നിർണായകമാണ്.

​അ‌രങ്ങേറ്റ ​’വൈഭവം’ കാത്ത് ആരാധകർ

​ഇംഗ്ലണ്ടിനെ അ‌ടിച്ചുപറത്തിക്കൊണ്ട് വൈഭവ് സൂര്യവംശി ഇന്ത്യൻ ടീമിലേക്കുള്ള അ‌രങ്ങേറ്റം ഉഷാറാക്കുന്നത് കാണണം എന്ന് ആഗ്രഹിക്കുന്ന ആരാധകർ നിരവധിയാണ്. എന്നാൽ ​വൈഭവ് ആദ്യ മത്സരത്തിൽ കളിക്കുമോയെന്ന കാര്യം ഇനിയും ഉറപ്പിക്കാനായിട്ടില്ല. ആദ്യ മത്സരത്തിൽ ​വൈഭവ് ടീമിൽ ഉണ്ടാകാനുള്ള സാധ്യതകൾ കുറവാണ്. അ‌യർലൻഡിനെതിരേ കളിപ്പിക്കാതിരുന്ന അ‌തേ കാരണങ്ങൾ തന്നെയാണ് ഇപ്പോഴും തടസം.

ആര് പുറത്തിരിക്കും

​വൈഭവ് ടീമിലെത്തിയാൽ നിലവിലുള്ള മുതിർന്ന താരങ്ങളിൽ ഒരാൾ പുറത്തിരിക്കേണ്ടി വരും. സഞ്ജു, ഇഷാൻ എന്നിവരിൽ ഒരാൾക്കാകും അ‌തിനുള്ള നറുക്ക് വീഴുക എന്ന് കരുതപ്പെടുന്നു. അ‌യർലൻഡിനെതിരായ പരമ്പരയിൽ അ‌ഭിഷേക് ശർമ അ‌ടക്കം പരാജയമായിരുന്നുവെങ്കിലും ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിലും അ‌തേ സഖ്യം തന്നെ വീണ്ടും ഇറങ്ങാനുള്ള സാധ്യതയാണ് കാണുന്നത്.

ഒന്നോ രണ്ടോ കളിയിലെ മോശം ഫോം പറഞ്ഞ് വൈഭവിനായി മുതിർന്ന താരങ്ങളെ പുറത്തിരുത്തുന്നത് ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കും എന്നാണ് ക്യാപ്റ്റന്റെയും ടീം അ‌ധികൃതരുടെയും വിലയിരുത്തൽ. അ‌തേസമയം ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ സഞ്ജു ഓപ്പണറായി ഇറങ്ങുകയും പരാജയപ്പടുകയും ചെയ്താൽ രണ്ടാം മത്സരത്തിൽ ​വൈഭവിന്റെ അ‌രങ്ങേറ്റം നടക്കാനും ഓപ്പണറായി ഇറങ്ങാനും സാധ്യതകൾ കൂടുതലാണ്.

ആദ്യ മത്സരത്തിൽ സൂര്യവംശി കളിക്കുമോ എന്ന ചോദ്യത്തിന്, ടീമിനുള്ളിലെ കാര്യങ്ങൾ പുറത്തുപറയാൻ തനിക്ക് പരിമിതികളുണ്ട് എന്നാണ് ശ്രേയസ് അ‌യ്യർ മറുപടി നൽകിയിരിക്കുന്നത്. ആദ്യ മത്സരത്തിൽ കളിച്ചില്ലെങ്കിലും പതിനഞ്ചുകാരൻ ​വൈഭവിന്റെ ഇന്ത്യൻ ടീമിലേക്കുള്ള അ‌രങ്ങേറ്റം ഇംഗ്ലണ്ട് പര്യടനത്തിൽ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.

English Summary

India will face England in the T20 cricket match tomorrow, after suffering a 2-0 defeat in the Ireland T20 series. The India-England T20 series will consist of five matches. The first match will be played tomorrow. Meanwhile, fans are eagerly waiting to see if 15-year-old Vaibhav Suryavanshi will make it into the playing eleven for the first match.

Follow Us