Sanju Samson: ‘ഞാന്‍ മെഷീനും റോബോട്ടുമല്ല…’; വിമര്‍ശനങ്ങളില്‍ തളരാതെ സഞ്ജു സാംസണ്‍

Sanju Samson Breaks Silence on Criticism After Explosive 57 Against Afghanistan: രണ്ടാം മത്സരത്തില്‍ വിമര്‍ശകരുടെയെല്ലാം വാ അടപ്പിക്കുന്ന പെര്‍ഫോമന്‍സാണ് സഞ്ജു കാഴ്ചവെച്ചത്. അര്‍ധ സെഞ്ചുറി നേടിയ താരം തന്റെ പകിട്ട് എവിടെയും പോയിട്ടില്ലെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ചു. ആദ്യ മത്സരത്തില്‍ സംഭവിച്ച പിഴവ് കാരണം, സഞ്ജുവിന് പകരം വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കണമെന്ന ആവശ്യം ശക്തമായിരുന്നു.

Sanju Samson: ഞാന്‍ മെഷീനും റോബോട്ടുമല്ല...; വിമര്‍ശനങ്ങളില്‍ തളരാതെ സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

Published: 

16 Sep 2026 | 07:40 AM

എക്കാലവും വിമര്‍ശനങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുള്ള ക്രിക്കറ്റ് താരമാണ് സഞ്ജു സാംസണ്‍. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ വരുന്നതാണ് പലപ്പോഴും താരത്തെ സമ്മര്‍ദത്തിലാക്കിയിരുന്നത്. അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 മത്സരത്തില്‍ സഞ്ജുവിന്റെ പ്രകടനവും വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഓപ്പണറായി ഗ്രൗണ്ടിലിറങ്ങിയെങ്കിലും പ്രതീക്ഷിച്ച പോലെ സ്‌കോര്‍ നേടാന്‍ താരത്തിന് സാധിച്ചില്ല. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണിന്റെ ഭാവി അനിശ്ചിതത്വത്തിലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പരക്കാന്‍ തുടങ്ങി.

എന്നാല്‍ രണ്ടാം മത്സരത്തില്‍ വിമര്‍ശകരുടെയെല്ലാം വാ അടപ്പിക്കുന്ന പെര്‍ഫോമന്‍സാണ് സഞ്ജു കാഴ്ചവെച്ചത്. അര്‍ധ സെഞ്ചുറി നേടിയ താരം തന്റെ പകിട്ട് എവിടെയും പോയിട്ടില്ലെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ചു. ആദ്യ മത്സരത്തില്‍ സംഭവിച്ച പിഴവ് കാരണം, സഞ്ജുവിന് പകരം വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ അതിന്റെയൊന്നും ആവശ്യമില്ല, താന്‍ തന്നെ ധാരാളമെന്ന് വ്യക്തമാക്കുകയാണ് സഞ്ജു.

ന്യൂഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ സഞ്ജു 22 പന്തില്‍ 57 റണ്‍സാണ് നേടിയത്. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച സഞ്ജുവിന്റെ പ്രകടനത്തില്‍ മൂന്ന് സിക്‌സുകളും ഏഴ് ഫോറുകളും ഉണ്ടായിരുന്നു. മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ന് മുന്നിലെത്തി പരമ്പര സ്വന്തമാക്കുകയും ചെയ്തു.

വിമര്‍ശനങ്ങള്‍ ബാധിക്കാറുണ്ട്

പുറത്തുനിന്നുള്ള വിമര്‍ശനങ്ങളും സമ്മര്‍ദങ്ങളും തന്നെ ബാധിക്കാറുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നിലവില്‍ സഞ്ജു സാംസണ്‍. എന്നാല്‍ കാലം കഴിയുന്തോറും ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള പക്വതയും അനുഭവവും തനിക്ക് ലഭിച്ചിട്ടുണ്ടെന്നും സഞ്ജു വ്യക്തമാക്കി. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം.

ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ നിരന്തരം പൊതുജനശ്രദ്ധയിലൂടെയും വിലയിരുത്തലുകളിലൂടെയും കടന്നുപോകുന്നതിനാല്‍ വിമര്‍ശനങ്ങളില്‍ നിന്ന് പൂര്‍ണമായി മാറിനില്‍ക്കുക എളുപ്പമല്ലെന്ന് സഞ്ജു പറയുന്നു. പുറത്തുനിന്നുള്ള അഭിപ്രായങ്ങള്‍ തന്നെ ബാധിക്കാറുണ്ടെങ്കിലും അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് ഇപ്പോള്‍ മനസിലായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: IND vs AFG: തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുമായി സഞ്ജു സാംസണ്‍; അഫ്ഗാനിസ്ഥാനെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ

താന്‍ ഒരു യന്ത്രമോ റോബോട്ടോ അല്ലെന്നും അതുകൊണ്ടുതന്നെ ചില കാര്യങ്ങള്‍ മനസിനെ ബാധിക്കുന്നത് സ്വാഭാവികമാണെന്നും സഞ്ജു പറഞ്ഞു. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ സ്വയം സംസാരിക്കുകയും ചെയ്യേണ്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ് തന്റെ രീതിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

വിമര്‍ശനങ്ങളെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചിരുന്നെങ്കില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇതുപോലെ ബാറ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നില്ലെന്നാണ് സഞ്ജു പറയുന്നത്. ഓരോ പന്തും നേരിടുമ്പോള്‍ പുറത്തുനിന്നുള്ള അഭിപ്രായങ്ങളെക്കുറിച്ച് ചിന്തിച്ചാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോള്‍ വിമര്‍ശനങ്ങളും സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചകളും ഒഴിവാക്കാന്‍ കഴിയില്ല. എന്നാല്‍ തന്റെ തയാറെടുപ്പിലും കളിക്കളത്തിലെ സമീപനത്തിലും വ്യക്തത നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് സഞ്ജു. എന്ത് സംഭവിച്ചാലും അതിനെക്കുറിച്ച് അമിതമായി ചിന്തിക്കുന്നതിന് പകരം അടുത്ത പന്തിലും അടുത്ത മത്സരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പ്രധാനമെന്നും താരം കൂട്ടിച്ചേര്‍ത്തു.

English Summary

Sanju Samson opened up about dealing with criticism after his explosive 57-run knock against Afghanistan in the second T20I. The Indian batter said he is not a machine and admitted that criticism can sometimes affect him, while stressing the importance of staying focused on his game.

Loading...
Unable to load recommendations.
Follow Us
വൻ മാറ്റങ്ങളോടെ പുതിയ ഥാർ വരുന്നു
ബാറ്ററി മാത്രേ ഉള്ളല്ലേ! സാംസങ് ഗാലക്സി A08 ലോഞ്ച് ചെയ്തു
അജിത് അഗാർക്കറിന് ബിസിസിഐ നൽകുന്ന തുക എത്രയെന്നറിയാമോ?
ഒമാൻ മലയാളികളെ…; നിങ്ങൾ ജബൽ അഖ്ദറിൽ പോയിട്ടുണ്ടോ ?
ടേക്ക് ഓഫിനിടെ ടയർ പൊട്ടി, വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ
Viral Video | ഇടിവെട്ടിയാൽ സംഭവിക്കുന്നതിങ്ങനെ
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?