AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Annie Raja: രാജ ആര്? ആനി രാജയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കി

Annie Raja’s Name Missing From Electoral Roll: ആനി രാജയും സി.പി.ഐ. ജനറൽസെക്രട്ടറിയായ ഭർത്താവ് ഡി. രാജയും ന്യൂഡൽഹി മണ്ഡലത്തിലെ വോട്ടർമാരാണ്. 1987 ജൂലായ് ഒന്നിന് മുമ്പുള്ള മതിയായ രേഖകൾ സമർപ്പിക്കാനാണ് നിർദേശിച്ചിട്ടുള്ളത്. എന്നാൽ, 1991-ൽ വിവാഹിതയായ തന്റെ പേരിനൊപ്പം 1987-ന് മുമ്പ് എങ്ങനെ ‘രാജ’ എന്ന് ചേർത്ത് രേഖ ഉണ്ടാകുമെന്ന് ആനി രാജ ചോദിക്കുന്നു.

Annie Raja: രാജ ആര്? ആനി രാജയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കി
ആനി രാജImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 16 Sep 2026 | 09:19 AM

ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ) ഭാഗമായി സി.പി.ഐ. ദേശീയ സെക്രട്ടറി ആനി രാജയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കി. കരട് വോട്ടർ പട്ടികയിൽ നിന്നാണ് പേര് ഒഴിവാക്കിയത്. പേരിന്റെ രണ്ടാം ഭാഗത്തിലെ ‘രാജ’ എന്നത് തെളിയിക്കാനാവശ്യമായ രേഖകൾ ഹാജരാക്കാനാണ് കമ്മിഷൻ നോട്ടീസയച്ചത്.

ആനി രാജയും സി.പി.ഐ. ജനറൽസെക്രട്ടറിയായ ഭർത്താവ് ഡി. രാജയും ന്യൂഡൽഹി മണ്ഡലത്തിലെ വോട്ടർമാരാണ്. 1987 ജൂലായ് ഒന്നിന് മുമ്പുള്ള മതിയായ രേഖകൾ സമർപ്പിക്കാനാണ് നിർദേശിച്ചിട്ടുള്ളത്. എന്നാൽ, 1991-ൽ വിവാഹിതയായ തന്റെ പേരിനൊപ്പം 1987-ന് മുമ്പ് എങ്ങനെ ‘രാജ’ എന്ന് ചേർത്ത് രേഖ ഉണ്ടാകുമെന്ന് ആനി രാജ ചോദിക്കുന്നു.

ALSO READ: ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ; റോഡുകൾ വെള്ളത്തിൽ, ഗതാഗതക്കുരുക്ക് രൂക്ഷം

പ്രതികരിച്ച് ആനി രാജ

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിൽ മത്സരിച്ചപ്പോൾ അന്ന് കമ്മീഷന്‍ കണ്ടെത്താത്ത പ്രശ്‌നമാണ് ഇപ്പോള്‍ ഉന്നയിക്കുന്നതെന്ന് ആനി രാജ പ്രതികരിച്ചു. ‘ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായിരുന്ന തനിക്കാണ് ഇപ്പോൾ ‘യുക്തിപരമായ പിഴവ്’ പറഞ്ഞ് വോട്ടവകാശം നിഷേധിക്കുന്നത്’ എന്ന് അവർ പറഞ്ഞു.

വയനാട്ടിൽ മത്സരിച്ചപ്പോൾ ന്യൂഡൽഹി മണ്ഡലത്തിലെ വോട്ടറാണെന്ന് തെളിയിക്കാനുള്ള ബൂത്ത് നമ്പരും ഇലക്ടറൽ നമ്പരും സഹിതമുള്ള രേഖ ആനി രാജ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഇത് സ്വീകാര്യമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി.

അന്തിമ പട്ടികയിലുണ്ടാകണമെങ്കില്‍ ആവശ്യമായ രേഖകളുമായി ഹാജരാകണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുള്ളത്. 1987ന് മുമ്പുള്ള രേഖകള്‍ ഈ മാസം 17ന് ഹാജരാക്കാനാണ് നിര്‍ദ്ദേശം. അതേസമയം, വോട്ടവകാശം നിഷേധിച്ചാൽ നിയമനടപടിയിലേക്ക് നീങ്ങിയേക്കുമെന്നാണ് വിവരം.

എസ്ഐആർ

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക പൂർണമായും പരിശോധിച്ചു പരിഷ്കരിക്കുന്നതിനായി നടത്തുന്ന പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയാണ് എസ്.ഐ.ആർ. ഇരട്ട വോട്ടുകൾ, മരണപ്പെട്ടവരുടെ പേരുകൾ, സ്ഥിരമായി താമസം മാറിയവരുടെ വിവരങ്ങൾ എന്നിവ നീക്കം ചെയ്യുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് എസ്ഐആർ നടത്തുന്നത്. ഇന്ത്യൻ പൗരരായ, 18 വയസ്സ് പൂർത്തിയായ, മണ്ഡലത്തിലെ സ്ഥിരതാമസക്കാരെയാണ് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുക.

English Summary:

Annie Raja, a senior Communist Party of India Leader, has reportedly found her name missing from the voter list during the ongoing Special Intensive Revision of electoral rolls.

Follow Us